കേരളം

kerala

ETV Bharat / bharat

Horoscope Today : നിങ്ങളുടെ ഇന്ന് (ഫെബ്രുവരി ചൊവ്വ 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope today  how is my day today  നിങ്ങളുടെ രാശി ഫലം  നിങ്ങളുടെ ഇന്ന്
Horoscope Today : നിങ്ങളുടെ ഇന്ന് (ഫെബ്രുവരി ചൊവ്വ 2022)

By

Published : Feb 1, 2022, 6:52 AM IST

ചിങ്ങം

നിങ്ങളുടെ തിക്കും തിരക്കുമുള്ള പരിപാടികളില്‍ കടന്നുകയറ്റം നടത്തിക്കൊണ്ട് വന്നുചേരുന്ന സമ്മര്‍ദ്ദം നിങ്ങള്‍ക്ക് നേരിടേണ്ടിവന്നേക്കാം. നിങ്ങള്‍ നിങ്ങളുടെ മാനസികവും, ശാരീരികവുമായ നന്മ നിലനിര്‍ത്തണം. പ്രധാന മീറ്റിങ്ങുകള്‍ കൃത്യമായി അവസാനിപ്പിക്കാന്‍ സാധിക്കുമെങ്കിലും, ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങള്‍ തളര്‍ന്നു പോയേക്കാം. ഏതെങ്കിലും വിധത്തില്‍ സന്തോഷിക്കാനും, വിശ്രമിക്കാനും ശ്രമിക്കണം.

കന്നി

ഇന്ന് നിങ്ങള്‍ ചിന്തകളുടെ ഒരു കുത്തൊഴുക്കിലായിരിക്കും. നിങ്ങള്‍ക്ക് വളരെ ശാന്തമായ ഒരു പ്രകൃതമുണ്ട്, നിങ്ങള്‍ക്ക് എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്, ഇതുമൂലം നിങ്ങള്‍ക്ക് ധാരാളം ആളുകളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കും. നിങ്ങള്‍ വളരെ അസാമാന്യമായി ദയയുള്ള വ്യക്തിയാണ്. നിങ്ങളുടെ മനസ്സുവായിക്കാനുള്ള കഴിവുകള്‍ നിങ്ങള്‍ക്ക് വളരെ വിസ്മയാവഹമായ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്ത് പകരും.

തുലാം

സര്‍ക്കാര്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇന്ന് ഒരു മനോഹരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും, നിങ്ങളെ തിരിച്ചറിയപ്പെടുകയും നിങ്ങളുടെ സുത്യര്‍ഹമായ സേവനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ചെവികളും, കണ്ണുകളും തുറന്നു വയ്ക്കുകയും, ചുണ്ടുകള്‍ അടച്ചു വയ്ക്കുകയും ചെയ്യുക. നിങ്ങളുടെ മാനേജര്‍മാര്‍ നിങ്ങളെ വിശ്വസിക്കാനും, പ്രത്യേകമായ കാര്യങ്ങള്‍ നിങ്ങളുമായി ചര്‍ച്ച ചെയ്യുവാനും ആഗ്രഹിക്കുന്നു.

വൃശ്ചികം

വ്യവസായത്തിന് ഇത് നല്ല സമയമാണ്, നിങ്ങളുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ച് നിങ്ങള്‍ നിങ്ങളുടെ എതിരാളികളെ ഞെട്ടിച്ചു കളയും. ഏതുവിധത്തിലാണെങ്കിലും നക്ഷത്രങ്ങള്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ ചില തടസ്സങ്ങള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വേണ്ടത്ര സമയമെടുത്ത് , അസൗകര്യങ്ങളെല്ലാം മാറ്റി നിങ്ങളുടെ അവതരണം ആവശ്യത്തിന് പരസ്യവും, ആഘോഷങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുക.

ധനു

നിങ്ങളുടെ ഉള്ളിലെ സന്യാസിയായിരിക്കും ഇന്ന് നിങ്ങളെ നയിക്കുന്നത്. സ്വയം ധ്യാനത്തില്‍ മുഴുകി നിങ്ങളിന്ന് സമാധാനം തേടിയേക്കാം. ഇന്ന് നിങ്ങള്‍ വളരെ ബുദ്ധിപരമായും സന്തോഷത്തോടെയും പെരുമാറുകയും ഏതാണ്ട് ഇതേ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് നല്‍കുകയും ചെയ്യും.

മകരം

നിങ്ങളുടെ അസ്വാഭാവികമായ ബുദ്ധിവൈഭവം അത്ര നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കികൊള്ളണ്ണമെന്നില്ല. ഇത് നിങ്ങളുടെ വിലയേറിയ മാര്‍ഗനിര്‍ദേശം കൊണ്ട് അവരുടെ ഉദ്യോഗത്തിള്‍ പുരോഗതി കൈവരിച്ച നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയൊക്കെ ധാരാളം സഹായിച്ചിട്ടുണ്ടാകും. ധാരാളം പ്രശ്നങ്ങള്‍ നിങ്ങളുടെ പാതയിള്‍ വന്നേക്കാം. എന്നാള്‍ നിങ്ങള്‍ അതിനെ കുറിച്ചാലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.

കുംഭം

നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസിന്‍റെ ജാഗ്രത നഷ്ടപ്പെടാതിരിക്കുക. കഴിയുമെങ്കില്‍ ഇന്ന് രോഗകാരണം കാണിച്ച് ലീവെടുക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്‍റെ കാര്യത്തിലും ശ്രദ്ധവേണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ അവരുടെ വീക്ഷണകോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.

മീനം

ഇന്ന് നിങ്ങള്‍ ഒഫീസിലെയും വീട്ടിലെയും കാര്യങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യും. വീടിന്‍റെ നവീകരണത്തിനുള്ള ജോലികള്‍, അതിനുള്ള ചിലവ് ഒരു പക്ഷേ കൂടുതലാണെങ്കിലും നിങ്ങള്‍ അതില്‍ വ്യാപൃതനാകും. ഒരു ദിവസത്തെ നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അതിനനുസരിച്ചുള്ള അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കും.

മേടം

സമ്മർദ്ദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്, കാരണം അത് നിങ്ങളുടെ കഴിവുകൾ പൂർണണ്ണമായും നിറവേറ്റുന്നു. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേരെയും നിങ്ങൾ പരിശീലിപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷകളുമായി ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലെന്നും ക്ഷമിച്ചിരിക്കാനും ഉപദേശിക്കുക.

ഇടവം

യാത്രകള്‍ക്ക് അനുകൂലമായ അവസരം‍, വിദൂര ദേശങ്ങള്‍ വിദേശത്തേക്കോ അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ ഒക്കെ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈദിവസം. ഒരു ദീര്‍ഘ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ട ഒരു സ്ഥലത്തേക്ക് പോകാനൊരുങ്ങുകയോ അല്ലെങ്കില്‍ ഒരു പുതിയ നഗരത്തിലെ പുതുമകളെന്തെങ്കിലും അസ്വദിക്കാന്‍ ഇറങ്ങിത്തിരിക്കുകയോ ചെയ്തേക്കാം. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരം. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള്ള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.

മിഥുനം

ഇന്ന് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന പ്രചോദനത്തെ കണക്കാക്കുന്നതിനായി സമയം ചിലവഴിക്കും, ഇതു കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കും. നിങ്ങള്‍ക്ക് മറ്റുള്ളവരോടുള്ള കരുതലുള്ള പെരുമാറ്റം മൂലം തിരിച്ചും സ്നേഹവും, ശ്രദ്ധയും, പരിചരണവും ലഭിക്കും.

കര്‍ക്കിടകം

നിങ്ങളുടെ മാനസികാവസ്ഥയും, മനോഭാവവും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പ്രചോദനം നല്‍കും. നിങ്ങള്‍ അത് സഫലമാക്കാന്‍ ശ്രമിക്കുകയും അത് നിങ്ങള്‍ക്ക് സാദ്ധ്യമാകുകയും നിങ്ങള്‍ അവരോടൊപ്പം ഒരു നല്ല വൈകുന്നേരം ചിലവഴിക്കുകയും ചെയ്യും. സ്നേഹവും ഹൃദയബന്ധങ്ങളും ദീര്‍ഘ നേരം നിലനില്‍ക്കുകയും, അവ പ്രയോജനകരമാകുകയും ചെയ്യും.

ABOUT THE AUTHOR

...view details