ചിങ്ങം
ജീവിത പങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായ ഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ സങ്കീർണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതു ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്ക്കുക.
കന്നി
പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരിൽ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായ മനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.
തുലാം
നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമുള്ള ദിവസമാണ് ഇന്ന്. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളെയും അപരിചിതരുടെ പോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിനുതക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.
വൃശ്ചികം
സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ദിവസമാണ് ഇന്ന്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നം നിങ്ങളെ അസ്വസ്ഥമാക്കും. അമ്മക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക വിലക്ക് പ്രശസ്തിക്കും പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും വ്യത്യസ്ത താല്പര്യങ്ങളുടെ ഏറ്റുമുട്ടല്‍കൊണ്ട് കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖ നിദ്ര അപ്രാപ്യമാകും.
ധനു
വാക്കുകളിൽ ജ്ഞാനവും പ്രവൃത്തികളിൽ ഹീറോയിസവുമുള്ള ദിവസമാണ് ഇന്ന്. പാഴ്ച്ചെലവുകള് നിയന്ത്രിക്കാൻ ശ്രമിക്കുക. ആരോഗ്യത്തെപ്പറ്റി ശ്രദ്ധാലുവാകുക.
മകരം
ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ അത്ര നല്ല ദിവസമല്ല. പ്രാർഥനയും ധ്യാനവും സമാധാനം വീണ്ടെടുക്കാന്‍ സഹായിക്കും. കുടുംബാംഗങ്ങൾക്കിടയിലെ തെറ്റിദ്ധാരണകള്‍ നിങ്ങളെ വിഷമിപ്പിക്കും. പാഴ്ച്ചെലവുകള് സംഗതികള്‍ കൂടുതല്‍ വഷളാക്കും. ആരോഗ്യത്തെപറ്റി പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാർഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിതപങ്കാളിയുടെ സമീപനത്തില്‍ നിങ്ങള്‍ക്ക് സന്തുഷ്ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാദ്ധ്യത കാണുന്നു.