കേരളം

kerala

ETV Bharat / bharat

Horoscope Today| നിങ്ങളുടെ ഇന്ന് (ജൂലൈ 13 വ്യാഴം 2023)

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  ഇന്നത്തെ ജ്യോതിഷ ഫലം  Horoscope Today  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ രാശി ഫലം  രാശി ഫലം  ജ്യോതിഷ ഫലം  കേരള വാർത്തകൾ  kerala news  malayalam news
Horoscope Today

By

Published : Jul 13, 2023, 7:01 AM IST

തിയതി : 13-07-2023 വ്യാഴം

വർഷം : ശുഭകൃത് ദക്ഷിണായനം

ഋതു : വർഷ

തിഥി : മിഥുനം കൃഷ്‌ണ ഏകാദശി

നക്ഷത്രം : കാര്‍ത്തിക

അമൃതകാലം : 09:19 AM മുതൽ 10:54 AM വരെ

വർജ്യം : 6:15 PM മുതൽ 7:50 PM വരെ

ദുർമുഹൂർത്തം : 10:9 AM മുതൽ 10:57 AM വരെ

രാഹുകാലം : 02:57 PM മുതൽ 03:45 PM വരെ

സൂര്യോദയം : 06:09:00 AM

സൂര്യാസ്‌തമയം : 06:50:00 PM

ചിങ്ങം : ജോലി സ്ഥലത്ത് ആത്മാർഥതയോടെ പ്രവർത്തിക്കുകയും സഹപ്രവർത്തകരുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വരാൻ അൽപം വിശാല ചിന്താഗതി നല്ലതാണ്.

കന്നി : നിങ്ങളുടെ ആത്മവിശ്വാസം പരിചയമില്ലാത്ത പ്രവർത്തനങ്ങളിലും മുന്നേറാൻ സഹായിക്കും. ഇന്ന് നിങ്ങളുടെ കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക നേട്ടവുമായി ചേർത്ത്‌ പരിശോധിക്കും. ജീവിതത്തിലെ മുന്നേറ്റങ്ങൾക്കായി നൂതനമായ വഴികൾ തിരയാൻ നിങ്ങൾ താൽപര്യപ്പെടും.

തുലാം : നിങ്ങൾ ഇന്ന് ജനമധ്യത്തിലായിരിക്കുകയും ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്‌ത്തുകയും ചെയ്യും. നിങ്ങൾക്കിന്ന് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ്.

വൃശ്ചികം : ബഹുമതികളെപ്പറ്റി ചിന്തിച്ച്‌ ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലി കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതെ ശ്രദ്ധിക്കണം.

ധനു : തടസങ്ങളാൽ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യതയുണ്ട്‌. പക്ഷേ, വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തുനിൽക്കണം. ഇന്ന് പകൽ മുഴുവനും വലിയ തീരുമാനങ്ങൾ ഒന്നും എടുക്കാതിരിക്കുക. സന്ധ്യയോടെ അപ്രതീക്ഷിത ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുകയും അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്യും

മകരം : അനാരോഗ്യം, ഉന്മേഷമില്ലായ്‌മ, ഉദാസീനത എന്നിവ നിങ്ങളെ അലട്ടിയേക്കാം. പലകാരണങ്ങള്‍ കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമാനമെടുക്കാനുള്ള കഴിവില്ലായ്‌മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥമാക്കും. ജോലി സ്ഥലത്ത് പ്രതികൂലാവസ്ഥയ്‌ക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക, ശാന്തമായിരിക്കുക, വിശ്രമിക്കുക.

കുംഭം : കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് അരോഗ്യത്തിന് ഹാനികരമായേക്കാം. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇന്ന് ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും.

മീനം : നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകും. നിങ്ങളുടെ തീരുമാനങ്ങൾ താമസിയാതെ യാഥാര്‍ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും. സാമൂഹിക അംഗീകാരവും ലഭിക്കും.

മേടം : പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. എല്ലാ കാര്യങ്ങളേയും ഉത്തരവാദിത്തത്തോടെ സമീപിക്കുക. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നൽകുക. വാക്കും കോപവും നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസിനെ വ്രണപ്പെടുത്തേണ്ടിവരും. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏൽപ്പിക്കും.

ഇടവം : ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വന്നേക്കാം. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.

മിഥുനം : കോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്യാം. സമാധാനത്തോടെ കാര്യങ്ങളെ സമീപിക്കുന്നത്, മോശമായ നിങ്ങളുടെ ആരോഗ്യനിലയും മെച്ചപ്പെടുത്തും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക.

കര്‍ക്കടകം : നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകും‍. സൗഹൃദസന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസുകള്‍ വര്‍ധിച്ചതും നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍ കൂട്ടും. ദീർഘദൂര യാത്രകൾ ആലോചിക്കാവുന്നതാണ്.

ABOUT THE AUTHOR

...view details