തിയതി: 30-06-2023 വെള്ളി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: വര്‍ഷം
തിഥി: മിഥുനം ശുക്ല ദ്വാദശി
നക്ഷത്രം: വിശാഖം
അമൃതകാലം: 07:41 AM മുതല്‍ 09:16 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 8:29 AM മുതല്‍ 9:17 AM വരെ & 02:53 PM മുതല്‍ 03:41 PM വരെ
രാഹുകാലം: 10:52 AM മുതല്‍ 12:27 PM വരെ
സൂര്യോദയം: 06:05 AM
സൂര്യാസ്തമയം: 06:49 PM
ചിങ്ങം: അശ്രദ്ധമായ മനോഭാവം മൂലം ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. ചെലവു കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. ഈ പ്രശ്നങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക.
കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും.
തുലാം: ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗത്ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് പ്രൊമോഷനിലൂടെയോ അല്ലെങ്കില്‍ ശമ്പളത്തിലുണ്ടാകാന്‍ പോകുന്ന ഒരു വര്‍ധനവിലൂടെയുമാണ്.
വൃശ്ചികം: നിങ്ങൾക്ക് ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്യും. ഒരു ശക്തമായ വ്യക്തിത്വം എന്ന നിലയിൽ ഒരുപക്ഷെ നിങ്ങൾ കാറ്റത്ത് കപ്പലോടിക്കാൻ കഴിയുന്ന ആളാണെന്ന് തെളിയിക്കാൻ പോകുകയാണ്.
ധനു: നിങ്ങളെ സംബന്ധിച്ച്, 'പ്രവൃത്തികൾ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും' എന്നുള്ളതിന് ഇന്നത്തെക്കാള്‍ തെളിയിക്കാന്‍ കഴിയുന്ന ഒരു ദിവസമുണ്ടാകുകയില്ല. നിങ്ങളുടെ പ്രവൃത്തികൾ സംസാരിക്കട്ടെ. ദിവസത്തിന്റെ അവസാനപാദത്തില്‍ വ്യക്തിത്വവികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും. വീട് പുതുക്കി പണിയുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും സാധ്യത.
മകരം: സ്വയം സഹായിക്കുന്നവരെ ഈശ്വരനും സഹായിക്കും. ഇത് നന്നായി ജോലി ചെയ്യുന്നതിനും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും നിങ്ങളുടെ സ്വപ്നങ്ങളിൽ വിശ്വസിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അവതരിപ്പിക്കുന്നതിന് ഇന്ന് സാധ്യത. ഇത് നിങ്ങളുടെയും മേലുദ്യോഗസ്ഥരുടെയും ഇമേജ് വര്‍ധിപ്പിക്കും. സന്തോഷം നല്കുന്ന കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കാന്‍ മറക്കരുത്.
കുംഭം: ജോലി ഭാരം ഏറെയുള്ള ദിവസം. ചെയ്യാനുള്ള ജോലികള്‍ എന്തുതന്നെ ആയാലും വൈകാതെ ചെയ്തു തീര്‍ക്കുക. ഇതിന്റെ പ്രതിഫലം ഉടന്‍ ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമര്‍പ്പണ മനോഭാവം പ്രശസ്തി വര്‍ധിപ്പിക്കുകയും ചെയ്യും.
മീനം: കഴിഞ്ഞ കാലപ്രകടനത്തെ കുറിച്ച് കുറേ കാലമായി ചിന്തിക്കുന്നുവെങ്കില്‍ അത് മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കാവുന്ന ഒരു ദിവസമാകും ഇന്ന്. സഹപ്രവര്‍ത്തകര്‍ നിങ്ങളെ കടത്തിവെട്ടാന്‍ ശ്രമിക്കും. എന്നാല്‍ നിങ്ങളുടെ അസാമാന്യമായ കഴിവുകൊണ്ട് അതിനെ അതിജീവിക്കും. ധ്യാനം പോലുള്ള കാര്യങ്ങള്‍ കൊണ്ട് ശാന്തി കൈവരിക്കാന്‍ സാധിക്കും.
ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും വിജയം ഉറപ്പാണ്. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജ്ജസ്വലമായിരിക്കില്ല ദിവസത്തിന്റെ അന്ത്യം. എന്നാൽ ആവേശകരമായ ഇന്നത്തെ രാത്രി, കുറച്ചൊക്കെ ക്ഷീണമുള്ള ദിവസത്തെ പരിഹരിക്കും.
മിഥുനം:പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കും. പങ്കാളിയുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അവര്‍ തിരിച്ചും നിങ്ങളെ സന്തോഷിപ്പിക്കും. ഇതിനൊപ്പം നിങ്ങള്‍ക്കു വേണ്ടിയും കുറച്ച് സമയം കണ്ടെത്തണം.
കര്‍ക്കടകം:ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്തിവിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് അനുകരിക്കാൻ തോന്നും. വൈകുന്നേരം പ്രിയപ്പെട്ടവരുമൊത്ത് സന്തോഷകരമായി സമയം ചെലവഴിക്കും.