കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മെയ് 06 ശനി 2023) - മിഥുനം

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope Today  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം അറിയാം  astrological prediction  നിങ്ങളുടെ ഇന്ന്  മെയ് 06 ജ്യോതിഷ ഫലം  Horoscope updates  astrological prediction may  astrological prediction today
നിങ്ങളുടെ ഇന്ന് (മെയ് 06 ശനി 2023)

By

Published : May 6, 2023, 6:38 AM IST

Updated : May 6, 2023, 7:44 AM IST

തിയതി: 06-05-2023 ശനി

വർഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിഥി: മേടം കൃഷ്‌ണപ്രഥമ

നക്ഷത്രം: വിശാഖം

അമൃതകാലം: 06:04 AM മുതല്‍ 07:38 AM വരെ

വർജ്യം: 06:15 മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 7:40 AM മുതല്‍ 8:28 AM വരെ

രാഹുകാലം: 09:12 AM മുതല്‍ 10:46 AM വരെ

സൂര്യോദയം: 06:04 AM

സൂര്യാസ്‌തമയം: 06:37 PM

ചിങ്ങം: ആനന്ദപ്രദമായ മനസ് മൂലം നിങ്ങളുടെ മൂല്യം ഇന്ന് വർധിക്കും. നിങ്ങൾ ചെലവ് നിയന്ത്രിക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കും. ദയവായി ഇത് വളരെനേരം മനസിൽ വയ്ക്കാ‌തിരിക്കുക. ഇത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം.

കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകും. ജോലിസ്ഥലത്ത് നിങ്ങളുടെ വാക്കുകളും പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും.

തുലാം: ഇന്ന് ഒരു പ്രോജക്‌ട് ഏറ്റെടുക്കുകയും ഏതുവിധേനയും അത് പൂർത്തീകരിക്കുകയും ചെയ്യും. ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.

വൃശ്ചികം: നിങ്ങൾക്ക് ഒരു സംഘത്തിന്‍റെ നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കും.

ധനു: വാക്കുകൾ പ്രവര്‍ത്തികളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. ഇത് നിങ്ങൾക്ക് മറ്റു ദിവസത്തേതിനേക്കാൾ കൂടുതൽ ഇന്ന് മനസിലാകും. നിങ്ങൾ ഇന്ന് സ്വയം മെച്ചപ്പെടുത്തുന്ന ഒരു മുന്നേറ്റം തന്നെ നടത്തിയേക്കാം.

മകരം:സ്വയം സഹായിക്കുന്നവരെ ഈശ്വരനും സഹായിക്കും. ഇത് നന്നായി ജോലി ചെയ്യുന്നതിനും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും നിങ്ങളുടെ സ്വപ്‌നങ്ങളിൽ വിശ്വസിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അല്ലെങ്കിൽ പ്രോജക്‌ട് ഏറ്റെടുക്കുന്നതിനു വേണ്ട സാധ്യതകൾ ഇന്ന് കാണുന്നുണ്ട്.

കുംഭം: നിങ്ങളുടെ ജോലിഭാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച് നിർണായകമായേക്കാം. എന്തായാലും നിങ്ങളുടെ കഠിനാധ്വാനത്തിന്‌ വളരെ പെട്ടെന്നു തന്നെ തക്ക ഫലം ലഭിക്കും. നിങ്ങളുടെ ചാതുര്യം കീഴ്‌ജീവനക്കാരെ പ്രചോദിപ്പിക്കുകയും സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തി വർധിപ്പിക്കുകയും ചെയ്യും.

മീനം:ഒരുപാട് നാളായി നിങ്ങൾ നിങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനത്തെക്കുറിച്ച് ആലോചിക്കുകയാവാം. എന്നാൽ ഇന്നാണ്‌ നിങ്ങൾ അതിനെ മെച്ചപ്പെടുത്താൻ പോകുന്നത്. നിങ്ങളുടെ കൂട്ടുകാർ നിങ്ങളെ മറകടക്കാൻ ശ്രമിച്ചേക്കാം. എന്നാൽ നിങ്ങളുടെ കൃത്യമായ സാമർഥ്യവും കഴിവുകളും കൊണ്ട് എങ്ങനെ അവരെ തടയുമെന്നത് ഇന്ന് നിങ്ങൾ അവർക്ക് കാണിച്ചുകൊടുക്കും

മേടം: പ്രപഞ്ചം ഇന്ന് നിങ്ങൾക്ക് നേരെ പുഷ്‌പബാണങ്ങളെയ്യും. നിങ്ങൾ പലതിനാലും വശീകരിക്കപ്പെടും. നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്നും നിങ്ങളുടെ ചില പരിഹരിക്കപ്പെടാത്തതും അനിശ്ചിതവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.

ഇടവം: ഗണേശന്‍റെ അനുഗ്രഹത്താല്‍ ഇന്ന് ഗൃഹന്തരീക്ഷത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കും. പ്രിയപ്പെട്ടവരും ചില ബന്ധുക്കളും വീട്ടില്‍ വിരുന്ന് വന്നേക്കാം. ഇത് വീട്ടിലെ സന്തോഷാന്തരീക്ഷത്തിന് കൂടുതല്‍ നിറം പകരും. ഒരു വിനോദയാത്രക്ക് പറ്റിയ ദിവസമാണിന്ന്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.

മിഥുനം: ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്‌തമാക്കുന്നതിന്‌ നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും അവരിൽ നിന്നും തിരികെ അതുതന്നെ പ്രതീക്ഷിക്കുകയും ചെയ്യും. എന്തായാലും അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ, അത്രത്തോളം അവർ തിരികെയും നൽകും. നിങ്ങൾക്കുവേണ്ടി അൽപസമയം ചെലവഴിക്കുന്നത് നന്നായിരിക്കും.

കര്‍ക്കടകം: ജീവിതത്തില്‍ സമാധനത്തിന്‍റെ വെള്ളക്കൊടി വീശേണ്ട ഘട്ടങ്ങള്‍ പലപ്പോഴും ഉണ്ടാകാം. കര്‍ക്കടരാശിക്കാര്‍ക്ക് ഇന്ന് അത്തരമൊരു ദിവസമാണ്. കോപവും ഉത്‌കണ്‌ഠയും അസ്വസ്ഥതയും പ്രശ്‌നങ്ങള്‍ വഷളാക്കും. ദിവസം അവസാനത്തിൽ നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമായി വരും. ചൂടുപിടിച്ച ചര്‍ച്ചകളിലോ തര്‍ക്കങ്ങളിലോ ഇടപെടാതിരിക്കുക. യാത്രകളും സന്ദര്‍ശനങ്ങളും ഇന്ന് മാറ്റിവയ്ക്കു‌ക.

Last Updated : May 6, 2023, 7:44 AM IST

ABOUT THE AUTHOR

...view details