കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 27 തിങ്കൾ 2023) - LIBRA

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope Today  നിങ്ങളുടെ ഇന്ന്  Astrological prediction for 2023 March 27  Astrological prediction  ജ്യോതിഷ ഫലം അറിയാം  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം
ഇന്നത്തെ ജ്യോതിഷ ഫലം

By

Published : Mar 27, 2023, 7:29 AM IST

ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് അവസരമുണ്ടാകും. ഭൂമി, മറ്റ് സ്വത്തുവകകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്നം ഏറെ അസ്വസ്ഥനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകർ, മേലുദ്യോഗസ്ഥർ എന്നിവരിൽ നിന്നുമുള്ള വിമര്‍ശനങ്ങൾ നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നുവെങ്കിൽ എതിരാളികളുടെ അടുത്ത നീക്കമെന്താണ് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.

തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യത. ശ്രദ്ധയോടെ പെരുമാറാനും, ഓരോ ചുവടുകളും വാക്കുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അൽപം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ നിങ്ങൾക്കിന്ന് ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും, ബൗദ്ധികമായ യത്നങ്ങളും നിങ്ങള്‍ക്കാവശ്യമായ സമാധാനം നല്‍കും.

വൃശ്ചികം: ആഹ്ളാദവും ഉല്ലാസവും നിറഞ്ഞദിവസം‍. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറിയ രീതിയിലുള്ള യാത്രകൾ നടത്തുകയോ ചെയ്യുന്നത് ഇന്നത്തെ സന്തോഷങ്ങൾ പതിന്മടങ്ങാക്കാന്‍ സഹായിക്കും. ഇന്ന് നിങ്ങള്‍ മുന്‍കൂട്ടിത്തന്നെ എന്തെങ്കിലും അലോചിച്ച് വെച്ചിട്ടുണ്ടാകും. പുതിയ തരം വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാധ്യത. നിങ്ങളുടെ ജീവിതപങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്‌ടമായ വിഭവങ്ങളും ഒരുക്കിയേക്കാം. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.

ധനു: നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്‌ടമായതുകൊണ്ട് ഇന്നത്തെ ദിവസം പൂർണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപുര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.

മകരം: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. നിങ്ങളുടെ മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം തീരുമാനമെടുക്കാനുള്ള ശക്തി നിങ്ങള്‍ക്ക് നഷ്‌ടപ്പെടും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തനായിരിക്കുക, ഈ വിഷമഘട്ടം ഒഴിഞ്ഞുപോകട്ടെ.

കുംഭം: ഇന്ന് നിങ്ങള്‍ ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ വളരെയേറെ മികവ് പ്രകടിപ്പിക്കും. ഈ രാശിക്കാരായ സ്‌ത്രീകള്‍ ഇന്ന് സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കൾക്കായി നിര്‍ബാധം പണം ചെലവഴിക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിക്കാതിരിക്കുക. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ സംസാരം നിര്‍ത്തി പക്വതയോടെ പെരുമാറുക.

മീനം: നക്ഷത്രങ്ങള്‍ അനുകൂലമായതുകൊണ്ട് സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. ഒരു പക്ഷേ, ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. അന്തിമമായി അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. നിങ്ങളെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. പ്രിയപ്പെട്ടയാളുമായി ശാന്തമായ സ്ഥലത്തേക്ക് കാറോടിച്ച് പോകുന്നത് ഇന്നത്തെ സായാഹ്നത്തില്‍ നിങ്ങൾക്ക് തികച്ചും സന്തോഷം നൽകുന്ന അനുഭവമായിരിക്കും. പ്രിയപ്പെട്ടവര്‍ നിങ്ങളോട് അവരുടെ ചില രഹസ്യങ്ങള്‍ പങ്കിടുകയും അങ്ങനെ നിങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാകുകയും ചെയ്യും.

മേടം: ഒരു സാധാരണദിവസമാണ് മേടരാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നതടക്കമുള്ള പല പ്രശ്‌നങ്ങളാൽ നിങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. നിങ്ങളുടെ മധുരമായ വാക്ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക വനിത സഹപ്രവര്‍ത്തകരുമായി സന്തോഷപൂര്‍വം ഇടപഴകുന്നത് നിങ്ങളുടെ മനോഭാവത്തിന് ലാഘവം വരുത്തും.

ഇടവം: ഇന്നത്തെ ദിവസം പുതിയൊരു ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍, ഒരു അവിസ്മരണീയ ദിനം നിങ്ങളെ കാത്തിരിക്കുന്നു.

മിഥുനം: ബുദ്ധിമുട്ടുക, കരുതിയിരിക്കുക - ഈ രണ്ട് വാക്കുകളിലാണ് നിങ്ങളുടെ ദിവസത്തെ സംഗ്രഹിക്കുന്നത്. നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തുകയും ചെയ്തേക്കും. കുടുംബത്തെ, പ്രത്യേകിച്ചും മകനെ വേദനിപ്പിക്കുന്ന തരത്തിലാകാം നിങ്ങളുടെ ഇന്നത്തെ പെരുമാറ്റം. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യത. ജാഗ്രത പാലിക്കുക.

കര്‍ക്കടകം: ഊര്‍ജ്വസ്വലതയും നക്ഷത്രങ്ങളുടെ അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങള്‍ക്ക് യോഗം. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ദ്ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ ഇന്ന് കണ്ടു മുട്ടുന്നത് നിങ്ങളുടെ ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം. അവിവാഹിതരും കന്യകമാരും ജീവിതത്തിന്‍റെ ഒരു പുതിയ അദ്ധ്യായം തുടങ്ങാനുള്ള തിരക്കിലായിരിക്കും. ഭാഗ്യനക്ഷത്രങ്ങള്‍ അനുകൂല നിലയിലിരിക്കുന്ന ഈ സമയത്ത് ഉടനെ കണ്ടുമുട്ടിയേക്കാവുന്ന ആ 'ഒരാള്‍' ക്കായി കാത്തിരിക്കുക. കുടുംബത്തോടൊപ്പം ഒരു യാത്ര നടത്തുന്നത് നല്ലതാണ്.

ABOUT THE AUTHOR

...view details