ചിങ്ങം:ഇന്ന് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെ പറ്റി ചിന്തിക്കുമ്പോൾ നിങ്ങള്‍ക്ക് അമ്പരപ്പ് തോന്നാം. എങ്കിലും കുടുംബത്തില്‍നിന്നുള്ള പിന്തുണ, കര്‍ത്തവ്യനിര്‍വഹണത്തില്‍ നിങ്ങളെ സഹായിക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല.
കന്നി: നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികം വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ബുദ്ധിപരമായി നിങ്ങളില്‍ മാറ്റം സംഭവിക്കാം.യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും.
തുലാം: ഇന്ന് നിങ്ങൾ നിങ്ങൾ കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് നിങ്ങൾക്ക് കലഹത്തിന് സാധ്യതയുണ്ട്. ശാരീരികമായ അസുഖങ്ങള്‍ ഇന്ന് നിങ്ങൾക്ക് പ്രശ്നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ഉണ്ട്. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുകയും അത് നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്തേക്കാം. ആത്മീയവും മതപരവുമായ അനുഷ്ടഠാനങ്ങള് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഇന്ന് നിങ്ങൾക്ക് സഹായകമാകും.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. നിങ്ങളാഗ്രഹിക്കുന്ന എല്ലാ ലൗകികസുഖങ്ങളും ഇന്ന് നിങ്ങള്‍ക്ക് കൈവരികയും ചെയ്യും. വിവാഹത്തിന് ശുഭകരമായ ദിവസം ആണിന്ന്. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. മേലധികാരികള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതീവസന്തുഷ്ടി പ്രകടിപ്പിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാനും വളരെ സുന്ദരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇന്ന് അവസരമുണ്ടായേക്കാം.
ധനു:ഇന്ന് നിങ്ങളുടെ ഭാഗ്യതാരകം നന്നായി പ്രകാശിക്കുന്ന ദിവസമാണ്. ഇന്ന് സഹായ സന്നദ്ധമായ മാനസികനില വച്ചുപുലര്‍ത്തുന്നതിനാല്‍ നിങ്ങളെ ചുറ്റിയിരിക്കുന്നവരുടെ പ്രശംസക്ക് നിങ്ങള്‍ പാത്രമായേക്കാം. മേലധികാരികളുടെ മതിപ്പ് നേടുന്നതിനായി, ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും നിങ്ങളിന്ന്. പ്രൊമോഷന് ലഭിക്കാന്‍ ഭാഗ്യമുണ്ട്. ബിസിനസ് യാത്രക്കും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന്, പ്രത്യേകിച്ചും അച്ഛനില്‍ നിന്ന്, ദീര്‍ഘകാലത്തേക്ക് നേട്ടങ്ങളുണ്ടായേക്കാവുന്ന ഒരു ശുഭവാര്‍ത്ത ലഭിച്ചേക്കാം.
മകരം: ഇന്ന് ശരാശരി ദിവസമായിരിക്കും നിങ്ങള്‍ക്ക്. എങ്കിലും ബൗദ്ധിക പദ്ധതികള്‍ ആരംഭിക്കാന്‍ ഇത് നല്ല ദിവസമാണ്. ഇന്ന് കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞേക്കും. നിങ്ങളുടെ കലാഭിരുചിയെ തൃപ്തിപ്പെടുത്താനായി ഇന്ന് ഒരു കലാപ്രദര്‍ശനമോ അല്ലെങ്കില്‍ പുസ്തക വായന യോഗമോ സംഘടിപ്പിച്ചേക്കാം. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉദാസീനതയും അസ്വസ്ഥതയും അനുഭവപ്പെടുന്നതുകൊണ്ട് ഇന്ന് നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല.