കേരളം

kerala

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 8 ബുധന്‍ 2023)

By

Published : Mar 8, 2023, 6:58 AM IST

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today  Astrology predictions  Astrology predictions today  Astrology  Horoscope  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ജ്യോതിഷം  രാശി ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
ഇന്നത്തെ ജ്യോതിഷ ഫലം

ചിങ്ങം: നിങ്ങളുടെ നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. വിവാഹിതരായവര്‍ ഇന്ന് അനുഗ്രഹീതമായ വൈവാഹിക ജീവിതം ആസ്വദിക്കും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. നിങ്ങൾ ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. പണം മുഴുവനും നഷ്‌ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

കന്നി: ഇന്ന് നിങ്ങൾ വളരെയേറെ വികാരപരമായിട്ടായിരിക്കും പെരുമാറുക. പ്രതികൂല സാഹചര്യങ്ങളിൽ വഴങ്ങുന്ന ആളാകരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നു. ആശയ സംഘട്ടനങ്ങൾ അവഗണിക്കുക. അല്ലെങ്കിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകള്‍ നിയന്ത്രിക്കുക. അപ്രകാരം ചെയ്‌തില്ലെങ്കിൽ നിങ്ങൾ പ്രിയപ്പെട്ടവരുടെ മനസിനെ പരിക്കേൽപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കും. ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തിക നില അപകടകരമായ അവസ്ഥയിലെത്തും.

തുലാം: നിങ്ങളുടെ നക്ഷത്രങ്ങൾ ഈ ദിവസത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയേക്കാം. സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത് ഒരു നല്ല തീരുമാനം ആയിരിക്കുകയില്ല. കൂടുതൽ മാനസിക സമ്മർദം ഉണ്ടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

വൃശ്ചികം:സംഭവബഹുലമായ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എല്ലാ സംരംഭങ്ങളിലും വിജയം നേടുക എന്ന അത്ഭുതകരമായ ഫലങ്ങൾ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും. ഒരുപാട് അഭിനന്ദനങ്ങളും ആശംസകളും നേടാൻ നിങ്ങൾ തയ്യാറായിരിക്കുക. സ്വത്ത് വകകളെ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഇന്ന് ഏറ്റവും ഉചിതമായ ദിവസമാണ്‌.

ധനു: മുന്നിലുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു ദിവസമാണ്. മതപരമായ ഒരു യാത്ര അല്ലെങ്കിൽ ആഘോഷങ്ങള്‍ നിങ്ങൾക്ക് ആശ്വാസം നല്‍കും. ഇന്ന് നിങ്ങൾക്ക് നല്ല രീതിയിൽ ജോലി ചെയ്യുന്നതിന് സാധിക്കുകയില്ല. അത് നിങ്ങളുടെ സഹപ്രവർത്തകർക്കിടയിൽ അസ്വസ്ഥത ഉണ്ടാകുന്നതിന് കാരണമാകാം. ദിവസത്തിന്‍റെ മധ്യഭാഗത്തിനുശേഷം കാര്യങ്ങൾ മെച്ചപ്പെടും. നിങ്ങൾ പ്രതീക്ഷിച്ച ഫലം നിങ്ങൾക്ക് ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ ആവേശം നിങ്ങളെ ഒരു തരത്തിലും സഹായിക്കാൻ പോകുന്നില്ല. ദീർഘനേരമുള്ള ചർച്ചകൾ ഒഴിവാക്കുക. ശാന്തമായ മനോനില പുലർത്തുക. ആവശ്യമുള്ള സമയങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഗുരുതരമായ അസുഖങ്ങൾ അല്ലെങ്കിൽ അതുപോലുള്ള അവസ്ഥ ഉണ്ടാകുന്നതിനാല്‍ അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യതകൾ ഉണ്ടായേക്കും.

കുംഭം: നിങ്ങളുടെ ബിസിനസ് പങ്കാളികളുമായും കക്ഷികളുമായും നല്ല ബന്ധം പുലർത്തുന്നത് നല്ല ആനുകൂല്യങ്ങൾ നേടിത്തരുന്നതിന് ഇടയാക്കും. സഹപ്രവർത്തകരുമായുള്ള ചർച്ചകൾ ഒഴിവാക്കുക. അല്ലെങ്കിൽ അത് നല്ല ആരോഗ്യകരമായ ബന്ധത്തെ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്ന് ജോലിസ്ഥലത്ത് കഠിനമായി അധ്വാനിച്ചാലും പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിങ്ങൾ നിരാശനായിരിക്കും. ഗൃഹാന്തരീക്ഷം ശാന്തവും സമാധാന പൂർണവും ആയിരിക്കും.

മീനം: ഇന്നത്തേത് നിങ്ങൾക്ക് ഒരു ശരാശരി ദിവസം മാത്രമായിരിക്കും. നിങ്ങളുടെ കുടുംബവുമൊത്ത് നല്ല സമയം പങ്കിടുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതപങ്കാളിയിൽ നിന്ന് നിസാരമായ ദോഷഫലങ്ങൾ ലഭിക്കുന്നതിന് സാധ്യതയുണ്ട്. അത് നിങ്ങളെ ദിവസത്തിന്‍റെ തുടർന്നുള്ള ഭാഗങ്ങളിൽ വിഷാദവാനാക്കി മാറ്റിയേക്കാം. ചിലപ്പോള്‍ പങ്കാളിയുടെ അനാരോഗ്യമായിരിക്കാം സങ്കടം ഉണ്ടാക്കുന്ന കാര്യം.

മേടം:നക്ഷത്രങ്ങള്‍ നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവിലേക്കാണ് അനുഗ്രഹം ചൊരിയുന്നത്. കവിതകള്‍ എഴുതാനും അല്ലെങ്കില്‍ ഒരുകലാസൃഷ്‌ടിക്ക് രൂപം നല്‍കാനും ഇന്ന് നല്ല ദിവസമാണ്. വീട്ടിലെ കാര്യങ്ങള്‍ തികച്ചും സന്തോഷപ്രദമായിരിക്കും. വൈകുന്നേരം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സ്‌കൂള്‍ ജീവിതകാലത്തിന്‍റെ ആഹ്ളാദകരമായ ഓര്‍മകള്‍ കൊണ്ടുവരും. മേലുദ്യോഗസ്ഥരോടൊപ്പം ജോലിചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അവരോട് ബഹുമാനക്കേട് കാണിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും. എതിരാളികളുമായുള്ള അഭിപ്രായവ്യത്യാസം വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് കഴിയുന്നതും അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.

ഇടവം: ഇടവ രാശിക്കാര്‍ക്ക് ഇന്ന് ഒരു ശരാശരി ദിവസമായിരിക്കും‍. പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അസ്വസ്ഥതയ്ക്ക്‌ കാരണമാകും. പ്രത്യേകിച്ച് അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍. നിയമ സംബന്ധിയായ കടലാസ് ജോലികളില്‍ നിന്നും സ്ഥാവര സ്വത്തുക്കളെ സംബന്ധിച്ച ഇടപാടുകളില്‍ നിന്നും ഇന്ന് അകന്നുനില്‍ക്കുക. വൈകുന്നേരം സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോൾ അശുഭചിന്തകള്‍ ഒഴിവാക്കുക. അസ്വസ്ഥതകളെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആഹ്ളാദകരമായ മാനസിക, ശാരീരിക നില കൈവരും. വിദ്യാര്‍ഥികള്‍ക്ക് ഇത് നല്ല കാലത്തിന്‍റെ തുടക്കമാണ്. അതുകൊണ്ട് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തുക. സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് മനസിന് ഉന്മേഷം പകരും. ഇന്ന് നിങ്ങള്‍ ഏതെങ്കിലും മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

മിഥുനം:ഇന്നത്തെ ദിവസത്തില്‍ സന്തോഷവും സംതൃപ്‌തിയും നന്നായി ആസ്വദിക്കുക. സമാധാനപൂർവം കടന്നുപോകുന്ന ഒരു ദിനമാണ് ഇന്ന്. നിങ്ങളുടെ സഹോദരന്മാരോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു. ഇന്നത്തെ ദിവസത്തിന്‍റെ മധ്യഭാഗത്തിനുശേഷമുള്ള ഗ്രഹനില അനുകൂലമല്ലാത്തതിനാൽ മാന്ദ്യഫലങ്ങള്‍ ആയിരിക്കും അനുഭവപ്പെടുക. നിങ്ങൾ വളരെയധികം ഹൈപ്പർ സെൻസിറ്റീവ് ആയി കാണപ്പെടുന്നതിനാല്‍ അസ്വസ്ഥതയും ദേഷ്യവും നിങ്ങൾക്കുണ്ടാകും.

കര്‍ക്കടകം:പ്രിയപ്പെട്ടവരുമായി ഒരുപാട് സമയം ചെലവഴിക്കുന്നതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് സംഭവബഹുലമായിരിക്കും. വക്രബുദ്ധികൾക്ക് ഫലപ്രദമായ മറുപടി നൽകുന്നതിന് നിങ്ങളുടെ സംസാരം ശക്തമായിരിക്കും. വൈകുന്നേരം ഒരു വിനോദയാത്ര നടത്താനുള്ള സാധ്യത കാണുന്നു. ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരിൽ ഒരാളുമായി നിങ്ങൾ സമയം ചെലവഴിക്കുന്നതായിരിക്കും.

ABOUT THE AUTHOR

...view details