കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 21 ചൊവ്വ 2023)

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope today  Horoscope prediction  astro  astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം
നിങ്ങളുടെ ഇന്ന്

By

Published : Feb 21, 2023, 6:37 AM IST

ചിങ്ങം:എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക്‌ ഇന്ന് കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് നിങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. വ്യാപാര-വ്യവസായരംഗത്ത്‌ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. വ്യക്ത്തിപരമായ ജീവിതം ചെറിയ തെറ്റുകൾ ഇല്ലാതെ കടന്നുപോകും.

കന്നി:വാക്‌ചാതുരിയും സർഗ്ഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങളുടെ ജീവിതത്തോടുള്ള അമിതമായ താത്പര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദ്ദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ്‌ പുറത്തുവരൂ.

തുലാം: മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹ്യത്ത്‌ നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക്‌ ഒരു കൂട്ടുകച്ചവടസംരംഭം തടസ്സങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.

വൃശ്ചികം:നിങ്ങളുടെ മേലുദ്യോഗസ്ഥന്‍റെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർധമനസ്സോടെയുള്ള പിന്തുണയും അനുഭവിക്കേണ്ടിവരും. ജോലിക്ക്‌ ശ്രമിക്കലും വൈകിയുള്ള അഭിമുഖവിജയങ്ങളും അന്തിമതിരഞ്ഞെടുക്കലും ഉണ്ടാകും.

ധനു:സത്യവും നീതിയും ഉയർത്തിപ്പിടിച്ച്‌ അനീതിക്കും വിവേചനത്തിനും എതിരെ നിങ്ങൾ പൊരുതും. ഈ ദിവസം വാഗ്‌ദാനം ചെയ്‌തപോലെ ഗംഭീരമായിരിക്കും. നിങ്ങൾക്ക് ഇഷ്‌ടമുള്ളതെല്ലാം സ്വന്തമാക്കാൻ ആഗ്രഹിക്കും.

മകരം: നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും പാഴായിപ്പോയതിൽ വളരെയധികം ദുഃഖിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടേതുമായി യോജിക്കാത്തതിനാൽ ചൂടുള്ള വാഗ്വാദങ്ങൾ ഉണ്ടാകും. ഈ അന്തരീക്ഷം നിങ്ങളുടെ ഉത്കണ്‌ഠ വർധിപ്പിക്കുമെങ്കിലും നിങ്ങൾ പ്രതീക്ഷ കൈവിടരുത്‌. നിങ്ങൾ തീർച്ചയായും ഈ ദുർഘടസമയം തരണം ചെയ്യുകയും വിജയം നേടുകയും ചെയ്യും.

കുംഭം:ഭാവിപദ്ധതികളുമായി ബന്ധപ്പെട്ട്‌ നിങ്ങൾ ബുദ്ധിമുട്ട്‌ അനുഭവിക്കും. എന്നിരുന്നാലും ഇപ്പോൾ നിങ്ങൾക്ക്‌ ലഭിക്കുന്ന ദൈവീകമായ ഊർജ്ജം ഭാവി സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കും. ജോലിയിൽ നിങ്ങൾ ഊർജ്ജസ്വലതയും സൗമനസ്യവും ആർജ്ജിച്ചിട്ടുള്ളതാണ്.

മീനം:നിങ്ങൾക്കിന്ന് സാമ്പത്തികപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഊർജ്ജം ചെലവഴിക്കേണ്ടി വരും. സാമ്പത്തികമായി നിങ്ങൾക്ക്‌ മുറിവേൽക്കുകയും കുടുംബത്തിൽ അപ്രതീക്ഷിത അസുഖങ്ങൾ മാനസിക ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ചെയ്യും. നിങ്ങൾ സമ്മർദ്ദത്തിന് അടിമപ്പെടരുത്‌.

മേടം: ഇന്ന് നിങ്ങൾക്ക്‌ പ്രകൃതിസ്നേഹം തോന്നുന്നതിനാൽ ചെടികൾ നടുകയും ചവറുകുഴികൾ ഉണ്ടാക്കി പരിസരം വൃത്തിയാക്കുകയും ചെയ്യും. ഇത് കൃത്യമായി ചെയ്‌താൽ നിങ്ങളുടെ ചുറ്റുപാട് വൃത്തിയാകും.

ഇടവം:നിങ്ങളുടെ മധുരമുള്ള വാക്കുകൾ ബിസ്സിനസ്സ്‌ ഡീലുകളെ വളരെയധികം സഹായിക്കുമെങ്കിലും, ദിവസം പോകുംതോറും അതിന്‍റെ പ്രഭാവം കുറയും. വികാരപരമാകാനുള്ള വ്യഗ്രത കുറച്ചില്ലെങ്കിൽ അത്‌ സംഘർഷത്തിന് വഴിയൊരുക്കും. ചില ദിവസങ്ങളിൽ അത്‌ നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.

മിഥുനം:ഇന്ന് നിങ്ങൾ സന്തോഷകരമായ ഒരു യാത്ര പ്ലാൻ ചെയ്യും. അത്‌ നിങ്ങളുടെ മനസ് നിറയ്ക്കും. എതിർലിംഗത്തിൽപ്പെട്ടവരിൽ നിന്നും സ്വാഭാവികമായുള്ള പ്രീതി പിടിച്ചുപറ്റും. നിങ്ങൾ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടെങ്കിൽ ഇന്ന് അവരോട് അതിനെപ്പറ്റി തുറന്നുപറയുക.

കര്‍ക്കടകം: ഉജ്ജ്വലവും പ്രതീക്ഷാനിർഭരവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ബിസ്സിനസ്സ്‌ ഡീലുകൾ ചർച്ച ചെയ്‌ത് ഉറപ്പിക്കുമ്പോൾ സൂക്ഷ്‌മമായ അവബോധം ആവശ്യമാകുന്നു. നിങ്ങളുടെ നേതൃത്വപാടവം ഏതൊരു അന്ത്യശാസനത്തെ മറികടക്കുന്നതിനും പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതിനും മാർക്കറ്റ്‌ ചെയ്യുന്നതിനും സഹായകമാകും.

ABOUT THE AUTHOR

...view details