കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 20 തിങ്കൾ 2023) - astrology prediction

ഇന്നത്തെ ജ്യോതിഷ ഫലം...

നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  Horoscope today  Horoscope  astro  astrology  astrology prediction  horoscope prediction
നിങ്ങളുടെ ഇന്ന്

By

Published : Feb 20, 2023, 6:41 AM IST

ചിങ്ങം:ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനഃപ്രയാസം ഉണ്ടാക്കും. പങ്കാളിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യത. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമ കാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം.

കന്നി:വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ മറികടന്നേക്കാം.

തുലാം:സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യമുണ്ടാക്കും. ഒരു തടസ്സവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം: മേലുദ്യോഗസ്ഥൻ നിങ്ങളോട് കയർത്ത് സംസാരിച്ചേക്കും. നിങ്ങളുടെ സഹപ്രവർത്തകർ അർധഹൃദയ പിന്തുണ നൽകും. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.

ധനു: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിവസം. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഒട്ടേറെ സമയം ആഹ്ളാദപൂര്‍വം ചെലവിടും. ഒരു ചെറിയ യാത്രക്ക് സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ അകന്നുപോകും. യോഗാത്മക, ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത. സാമൂഹ്യനില ഉയര്‍ന്നേക്കും. ഇന്ന് ഫലപ്രദവും ആസ്വാദ്യവുമായിരിക്കും.

മകരം:ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും വ്യർഥമായി തീരും. ഇതിൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യത. അഭിപ്രായവ്യത്യാസങ്ങൾ തർക്കത്തിനിടയാക്കും. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്ക്ക് കാരണമാകും. പക്ഷേ നിങ്ങൾ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്.

കുംഭം:ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്‌ടവും ലാഭകരവുമായ ദിവസമാണ്. മാനസികമായും ശാരീരികമായും ഇന്ന് വളരെ നല്ല നിലയിലായിരിക്കും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും.

മീനം:അത്യാഗ്രഹവും അമിതപ്രതീക്ഷകളും നിയന്ത്രണവിധേയമാക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴോ മുതല്‍മുടക്ക് നടത്തുമ്പോഴോ രണ്ടുവട്ടം ചിന്തിക്കുക. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കാം. ശ്രദ്ധ കേന്ദ്രീകരിക്കാനോ സന്തുലനം പാലിക്കാനോ കഴിയില്ല. മതപരമായകാര്യങ്ങളില്‍ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബപരമായ തര്‍ക്കങ്ങള്‍ക്കും സാധ്യത.

മേടം:സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ദിവസമാണിന്ന്. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യത. മറ്റുള്ളവരെ സല്‍ക്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്ക് സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം:പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യത. കുടുംബാന്തരീക്ഷം സന്തുഷ്‌ടമായിരിക്കും. അപൂര്‍ണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും.

മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്‍മേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്ക് സാധ്യത. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്ക് സാധ്യത. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുക.

കര്‍ക്കടകം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കുക.

ABOUT THE AUTHOR

...view details