കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജനുവരി 18 ബുധൻ 2023) - astrology prediction

ഇന്നത്തെ ജ്യോതിഷഫലം...

Etv Bharat
Etv Bharat

By

Published : Jan 18, 2023, 7:16 AM IST

ചിങ്ങം: ഈ രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിവസമാണ്. ശാരീരിക ആരോഗ്യം നല്ലനിലയിലായിരിക്കും. എന്നാൽ കുടുംബാംഗങ്ങളുമായി വാക്കുതർക്കമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് മാനസിക സമ്മർദത്തിലേക്ക് നയിക്കാം. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴിൽ രംഗത്ത് പ്രതികൂല സ്ഥിതി കാണുന്നു. വസ്‌തു ഇടപാടുകൾ നടത്തുന്നവർ ജാഗ്രത പുലർത്തണം.

കന്നി: ശാരീരികവും മാനസികവുമായ ആരോഗ്യം തൃപ്‌തികരമായിരിക്കും. ഇന്ന് നിങ്ങൾക്ക് അനുകൂല ദിവസമാണ്. തൊഴിൽ രംഗത്ത് സമാധാനം ഉണ്ടാകും. ചെയ്യാനുള്ള ജോലികൾ ആത്മവിശ്വാസത്തോടെ ചെയ്‌ത് തീർക്കും. പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവിടും.

തുലാം: ഇന്ന് നിങ്ങൾ വളരെയധികം മാനസിക സംഘർഷം അനുഭവിക്കും. അതിനാൽ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ വാശിയും ദേഷ്യവും ഒഴിവാക്കണം.

ഇത് മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അതിനാൽ കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാൻ ശ്രമിക്കുക. സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ശദ്ധിക്കണം.

വൃശ്ചികം: പൊതുവെ അനുകൂലമായ ദിവസമാണ്. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. പ്രിയപ്പെട്ടവരുമായും സമയം ചെലവിടുന്നത് മനസ് ശാന്തമാക്കും. യാത്ര പോകാൻ സാധ്യതയുണ്ട്.

ധനു: സംസാരത്തില്‍ മിതത്വവും കരുതലും ഉണ്ടാകുന്നത് നല്ലതാണ്. മനസിന്‍റെ സ്വസ്ഥത നിലനിർത്താൻ കഴിയും. കോപം നിയന്ത്രിക്കണം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബജീവിതം തൃപ്‌തികരമായിരിക്കും.

മകരം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. തൊഴില്‍രംഗത്ത് സമാധാനം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവിടും.

കുംഭം: മനസികമായും ശാരീരികമായും ഇന്ന് നിങ്ങൾ സമാധാനം അനുഭവിക്കും. തൊഴിൽരംഗത്ത് വളരെ ആത്മാർഥമായി പ്രവർത്തിക്കും. മേലുദ്യോഗസ്ഥർ നിങ്ങളുടെ പ്രവർത്തികളെ പ്രശംസിക്കും. ഇത് നിങ്ങളെ കൂടുതൽ ഇത്സാഹത്തോടെ ജോലിചെയ്യാൻ പ്രേരിപ്പിക്കും.

മീനം: ഇന്ന് നിങ്ങളിൽ അലസത അനുഭവപ്പെടാം. ധനനഷ്‌ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം എന്നിവയ്ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കാനും സാധ്യതയുണ്ട്. അനാവശ്യ ചിന്തകൾകൊണ്ട് മാനസിക സംഘർഷം അനുഭവിക്കും. ഇന്ന് മറ്റുള്ളവരുമായി വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം: ദിവസം മുഴുവ‍ൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് അനുഭവപ്പെടും. സംസാരത്തിൽ അതീവ ശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ സംസാര രീതിയോ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാം. ധനലാഭത്തിന് സാധ്യതയുണ്ട്. പുതിയ പദ്ധതികൾ ആരംഭിക്കുന്നത് ഒഴിവാക്കുക.

ഇടവം: മറ്റുള്ളവരുടെ പ്രകോപനത്തിൽ വീഴാതിരിക്കുക. ഓരോ വാക്കും ശ്രദ്ധയോടെ ഉപയോഗിക്കുക. സംഭാഷണത്തില്‍ മിതത്വവും കരുതലും ആവശ്യമാണ്. ആരോഗ്യം തൃപ്‌തികരമായിരിക്കും.

മിഥുനം:തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബജീവിതം തൃപ്‌തികരമായിരിക്കും. ബിസിനസ് മേഖലയിലുള്ളവര്‍ കര്‍മ്മരംഗം വിപുലീകരിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം അനുഭവപ്പെടും. ഇത് നിങ്ങളുടെ ജോലിയിലും പ്രതിഫലിക്കും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും യാഥാര്‍ഥ്യമാകും. സാമ്പത്തിക രംഗത്ത് പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കും.

ABOUT THE AUTHOR

...view details