ചിങ്ങം : ഇന്ന് ഈ രാശിയിലുള്ളവർ തികഞ്ഞ ആത്മവിശ്വാസം പ്രകടമാക്കിയാൽ പ്രതീക്ഷിച്ചപോലെ വേണ്ട കാര്യങ്ങള്‍ നല്ല രീതിയിൽ നടക്കും. ഉറച്ച തീരുമാനങ്ങൾ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്‌തുതീര്‍ക്കാന്‍ സഹായിക്കും. സർക്കാർ ഇടപാടുകളില്‍നിന്ന് നേട്ടമുണ്ടാകും. വ്യവസായ ആവശ്യങ്ങൾക്ക് നല്ല ദിവസമാണ്. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി : ഇന്ന് ഈ രാശിയിലുള്ളവരുടെ ക്ഷമ പരീക്ഷിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. അഭിമാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇന്നത്തെ ദിവസം നിയമനടപടികള്‍ക്ക് നല്ല ദിവസമായിരിക്കില്ല. ചെലവുകൾ വര്‍ധിക്കാം. സാമൂഹ്യപരമായ വിഷയങ്ങളിൽ പങ്കാളിത്തം കൂട്ടുക. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.
തുലാം : ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമായിരിക്കും. ജോലിയുടെ കാര്യത്തിൽ പിരിമുറുക്കങ്ങൾ ഉണ്ടാകാം. എന്നാൽ ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെയും തീരുമാനങ്ങൾ എടുക്കുക.
വൃശ്ചികം : ഇന്നത്തെ ദിവസം ജീവിതത്തിൽ പല നിർണായക സംഭവങ്ങളും ഉണ്ടാകാം. നിങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചുറ്റുമുള്ളവരെ സ്വാധീനിക്കും എന്നതുകൊണ്ട് വളരെ ശ്രദ്ധയോടെ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുക.
ധനു : അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ നിങ്ങള്‍ ഉത്‌കണ്‌ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായതുകൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്‌നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. ജോലി സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല.
മകരം : തൊഴില്‍പരമായി എല്ലാം നല്ലനിലയിലായിരിക്കും. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. ശാന്തമായ മനസോടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക. ഔദ്യോഗികാവശ്യത്തിനായി യാത്രചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. സന്ധികളില്‍ ചെറിയ വേദന തോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. പോഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്‍ഷമുണ്ടായേക്കാവുന്നതുകൊണ്ട് സൂക്ഷിക്കുക.