കേരളം

kerala

ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (ജനുവരി 08 ഞായർ 2023)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope today  നിങ്ങളുടെ ഇന്ന്  ജനുവരി 08 ഞായർ 20  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ചിങ്ങം  കര്‍ക്കടകം  zodiac sign  ഇന്ന് നിങ്ങൾക്ക്
നിങ്ങളുടെ ഇന്ന്

By

Published : Jan 8, 2023, 7:18 AM IST

ചിങ്ങം : നക്ഷത്രങ്ങൾ‌ ഇന്ന്‌ തിളക്കമുള്ളതായിരിക്കില്ല. നിങ്ങൾ‌ ഇന്ന്‌ വേവലാതിപ്പെടാം. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്കെതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഇന്ന്‌ ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തുനിന്നുള്ള നല്ല വാർത്തകൾ ഇന്നത്തെ ദിവസം മികച്ചതാക്കാൻ സാധ്യതയുണ്ട്.

കന്നി : പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും കൂടെയുണ്ട്. ഇന്ന്‌ കച്ചവടക്കാർക്കും ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുമായി ദിവസം കടന്നുവരുന്നു. മനോഹരമായ ഒരു സ്ഥലത്തേക്കുള്ള യാത്രയുടെ സൂചനകളുണ്ട്. എന്നിരുന്നാലും, ജോലിക്കായി യാത്ര അവസാനിപ്പിച്ചേക്കാം.

തുലാം : വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർച്ചയുള്ള അന്തരീക്ഷം ഇന്ന്‌ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. മേലുദ്യോഗസ്ഥന്മാർ നിങ്ങളുടെ ഉത്‌പാദനക്ഷമതയിൽ‌ സംതൃപ്‌തരാകുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യും. അതിനാൽ നിങ്ങൾ ശ്രദ്ധിക്കപ്പെടും. സർക്കാരിൽ നിന്നോ നിയമപരമായ പ്രവർത്തനങ്ങളിൽ നിന്നോ പച്ചക്കൊടി (സമ്മതം) ലഭിക്കുന്നതുവരെ മുന്നോട്ട് പോകുക. ഇന്നത്തെ പോലെ അത്തരം ഇടപാടുകൾക്ക് ഉചിതമായ സമയം തീർച്ചയായും വരും.

വൃശ്ചികം:മാനസികമായും ശാരീരികമായും ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. കച്ചവടത്തിൽ താത്‌കാലികമായ തടസങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തുക. ചെലവുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ പണം കരുതലോടെ സൂക്ഷിക്കുക.

ധനു : അദൃശ്യമായ പ്രശ്‌നങ്ങളും സംഭവങ്ങളും നിറഞ്ഞ ഒരു ദിവസം ആയിരിക്കും ഇന്നത്തേത്. സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. അമിത സംവേദനക്ഷമത ഇന്ന്‌ നിങ്ങളുടെ മാനസിക ക്ലേശങ്ങൾ വർധിപ്പിക്കും. ഭാര്യയുടെ കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യണം. മര്യാദയോടെ പെരുമാറുക.

മകരം :ഇന്ന് നിങ്ങളുടെ ബിസിനസ് കുതിച്ചുയരും. ഒന്നിലധികം ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിഞ്ഞേക്കും. ബ്രോക്കർമാരുടെയും വിൽപന, വായ്‌പകൾ, നിക്ഷേപങ്ങൾ എന്നിവയുടെയും പലിശ കൊണ്ട് നിങ്ങളുടെ 'ഭണ്ഡാരം' നിറയും. ഇന്ന് ഒരു സൗഹൃദ അന്തരീക്ഷം പ്രതീക്ഷിക്കാമെങ്കിലും കുട്ടികളുടെ പഠനം ആശങ്കയ്ക്കിടയാക്കും.

കുംഭം : ഇന്നത്തെ ദിവസം എല്ലാ ശ്രമങ്ങളിലും വിജയം വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ ശൈലിയിലും കഴിവിലും ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം സന്തോഷവും സംതൃപ്‌തിയും നൽകും. ഇന്നത്തെ ദിവസം മുഴുവൻ ആവേശത്താല്‍ നിറയും. എന്നിരുന്നാലും, നിങ്ങളുടെ മാനസികാവസ്ഥയെ വൈകാരികമെന്നും വൈചാരികമെന്നും രണ്ടായി തരം തിരിക്കുക.

മീനം : ഉറപ്പായും ഈ ദിവസം സാമ്പത്തികമായി പ്രയോജനമുണ്ടാകുന്നതിനുള്ള അവസരങ്ങൾ ഉണ്ട്. ബിസിനസിൽ നിന്നോ, വിദേശ നിക്ഷേപങ്ങളിൽ നിന്നോ പണം ലഭിച്ചേക്കാം. ആളുകളുമായുള്ള ബന്ധങ്ങൾ, അവ വികസിപ്പിക്കുന്നതിലുള്ള കഴിവ് എന്നിവ നിങ്ങൾക്ക് അനുകൂലമാകും വിധം ഇന്ന് പ്രവർത്തിക്കും. മാത്രമല്ല, വളരെ ദൂരെ നിന്നുപോലും നല്ല ഇടപാടുകളും സാമ്പത്തിക സ്രോതസുകളും എത്തിയേക്കാം.

മേടം : ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടി അതിനെ കടന്നുപോകാൻ അനുവദിക്കുക. കൂടുതൽ വൈകാരികമായി നിങ്ങൾ ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ഇന്ന് ആകുലരാക്കിയേക്കാം. അജ്ഞാതമായ ജലാശയങ്ങൾ ഇന്ന് അപകടകരമായേക്കാം. അതിനാൽ സൂക്ഷിക്കുക.

ഇടവം :വേവലാതികളുടെ മാറാപ്പുകൾ ഉപേക്ഷിച്ച് ഉന്മേഷവാനായി ദിവസം വിശിഷ്‌ടമാക്കുക! ഇന്ന് നിങ്ങൾ സർഗാത്മക നിറവിലാണ്. മാത്രമല്ല, സാഹിത്യത്തോടുള്ള ചായ്‌വ് ഇന്ന് വർധിക്കുകയും ചെയ്യും. നിങ്ങളുടെ ഓജസുള്ള സംഭാഷണം അമ്മയോട് ചേർന്നുനിൽക്കാൻ സഹായിക്കും. പാചകസംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും ഇന്ന് ഒപ്പമുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തികവും കുടുംബപരവുമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.

മിഥുനം : ഇന്ന് സമ്മിശ്രവികാരങ്ങൾ അനുഭവപ്പെട്ടേക്കാം. എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും, അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. ക്രിയാത്മക മനോഭാവവും സാധ്യതയും ജോലിയിൽ ഇന്ന് പ്രതിഫലിക്കും. നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ കണ്ടെത്തും. എന്നിരുന്നാലും, സാമ്പത്തിക സ്രോതസ്സുകളില്‍ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ അവയിൽ ഒരു കരുതൽ എടുത്തിരിക്കണം.

കര്‍ക്കടകം : തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങളോടൊത്തുണ്ടാവും. അത് പതിവിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് പൂർണ ഉന്മേഷത്തിലേക്ക് എത്തിച്ചേരുകയും ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റുകയും ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്യാം. ഭാര്യയോട് കൂടുതൽ സന്തോഷവും സംതൃപ്‌തിയും തോന്നുകയും അവരിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കുകയും ചെയ്യും. തീർച്ചയായും ഒരു മഹത്തായ ദിവസമായിരിക്കും ഇന്ന്‌.

ABOUT THE AUTHOR

...view details