കേരളം

kerala

ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (ജനുവരി 07 ശനി 2023)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope today  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ജനുവരി 07 ശനി 2023  ചിങ്ങം  കര്‍ക്കടകം  ഇന്ന് നിങ്ങൾക്ക്  ഇന്ന് നിങ്ങള്‍  zodiac sign
നിങ്ങളുടെ ഇന്ന്

By

Published : Jan 7, 2023, 6:54 AM IST

ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും.

കന്നി:ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോടുകൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. സ്‌നേഹനിര്‍ഭരമായ ജീവിതം പുരോഗതി കൊണ്ടുവരും.

തുലാം: വളരെക്കാലമായുള്ള നിയമ പ്രശ്‌നങ്ങൾ ഇന്ന് അവസാനിക്കും. അവ കോടതി മുഖാന്തിരമോ പരസ്‌പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപ്പെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും.

വൃശ്ചികം: ഇന്ന് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. സായാഹ്നം ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത്‌ നിങ്ങളെ ഉന്മേഷവാനാക്കും.

ധനു: ഇന്ന് നിങ്ങൾക്ക് വിവാദപരവും പ്രത്യയശാസ്ത്രപരവുമായ ഒരു ദിവസമാണ്. സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുന്ന ആളുകളിൽ നിന്ന് ഇന്ന് അകന്നുനിൽക്കുക. അവർ പറയുന്നത് ക്ഷമയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുകയും ചെയ്‌താൽ തർക്കങ്ങൾ പരിഹരിക്കാനാകും.

മകരം: ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു തികഞ്ഞ ചിത്രം പോലെയാണ്. ചിലപ്പോള്‍ ജീവിതം എത്ര സുഖപ്രദവും ആശ്വാസകരവും ആണെന്ന് ഇന്ന് ബോധ്യപ്പെടും. എതിരാളികള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കും. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

കുംഭം:ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. സൃഷ്‌ടിപരമായ കഴിവും നൂതന ആശയങ്ങളും ഇന്ന് പ്രകടമാകും. മാനസികമായും കാര്യക്ഷമത പ്രകടിപ്പിക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ വ്യാപൃതരാകും. ചിന്തകള്‍ വാക്കുകളില്‍ കുറിച്ചിടുന്നതും, സൃഷ്‌ടിപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതും, ആവര്‍ത്തന വിരസമായ ജീവിതക്രമത്തില്‍ നിന്ന് മോചനം നല്‍കും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകുമെന്നതിനാല്‍ പണം കരുതിവയ്‌ക്കുക. ദഹനക്കേടിന്‍റേയും വായുകോപത്തിന്‍റേയും പ്രശ്‌നങ്ങള്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കരണമാകും. തക്കതായ മരുന്ന് കഴിക്കുന്നത് ആശ്വാസം നല്‍കും.

മീനം: ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ നല്ല നിലയിലല്ലാത്തതിനാല്‍ ഉന്മേഷവും പ്രസരിപ്പും നഷ്‌ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നേരിടേണ്ടി വന്നേക്കാം. അപ്പോഴും ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ സാഹചര്യം കൂടുതല്‍ മോശമാക്കും. സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും കര്‍ശനമായി ശ്രദ്ധിക്കണം. കാരണം, നിങ്ങളെ ഏറെ അസ്വസ്ഥമാക്കും വിധം നഷ്‌ടം വന്നുചേരാനുള്ള സാധ്യതയുണ്ട്.

മേടം: ഈ ദിനത്തില്‍ സങ്കീര്‍ണത, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും. ചുറ്റുപാടുമുള്ള മനോഹരമായ വസ്‌തുക്കളുമായി ബന്ധപ്പെട്ട ഒരു പുതിയ സംരംഭം തുടങ്ങാന്‍ താൽപര്യപ്പെടും. ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഇടവം: ഇന്ന് കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും നിങ്ങള്‍ക്ക് ഗുണകരമാകും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള സുഭിക്ഷവും ആനന്ദദായകവുമായ ഒത്തുചേരലിന്‍റെ ദിനമായിരിക്കും ഇന്ന്. രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ ഇന്ന് നിങ്ങള്‍ ആഗ്രഹിക്കും. അത് വേണ്ടുവോളം ആസ്വദിക്കുവാനും ഇടവരും.

മിഥുനം: ഈ ദിനം നിങ്ങള്‍ പൂര്‍ണമായും ഊര്‍ജസ്വലനും വലിയ ആവേശവാനും ആയിരിക്കും. കാര്യങ്ങളെ വളരെ അനുകൂലമായി കാണുകയും അത് വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ഛാശക്തി അനുഭവിക്കാന്‍ സാധിക്കും. അങ്ങനെ കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് നടത്തുവാനും കഴിയും. വളരെ കഠിനമായ ദിനക്രമമായിരിക്കുമെങ്കിലും അത് മികച്ച പ്രതിഫലം ലഭ്യമാക്കും.

കര്‍ക്കടകം: ഇന്ന് കുടുംബത്തില്‍ നിന്ന് സഹായങ്ങള്‍ ഒന്നും നല്‍കിയേക്കില്ല, അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായി പോയേക്കാം. കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടില്‍ അഭിപ്രായഭിന്നതകള്‍ നേരിടേണ്ടി വരും. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.

ABOUT THE AUTHOR

...view details