ചിങ്ങം: ഇന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനായാല്‍ പ്രതീക്ഷിച്ച പ്രതിഫലം തേടിയെത്തും. ദൃഢമായ തീരുമാനങ്ങള്‍ ഏറ്റെടുത്ത ജോലി എളുപ്പം പൂര്‍ത്തിയാക്കുന്നതിന് ഏറെ സഹായകമാകും. സാമ്പത്തിക ഇടപാടുകളില്‍ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
കന്നി:ഇന്ന് നല്ല ദിവസമായിരിക്കില്ല. ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടി വരും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ ഇന്ന് അകറ്റി നിര്‍ത്തിയേക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യപരമായ കാര്യങ്ങളിലോ പണം ചെലവിടുന്നതില്‍ മടി കാണിക്കരുത്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
തുലാം:ഇന്നത്തേത് മികച്ച ദിവസമാണ്. ആഗ്രഹിച്ചത് പോലെയുള്ള മുഴുവന്‍ കാര്യങ്ങളും ഇന്ന് നിങ്ങളിലേക്ക് എത്തിച്ചേരും. എന്നാല്‍ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുക. ജോലി സംബന്ധമായ ചില സുപ്രധാന കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. അതിനെ യുക്തിപരമായി കൈകാര്യം ചെയ്യുക.
വൃശ്ചികം:നിങ്ങള്‍ കാരണം ഇന്ന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സന്തോഷമുണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി കാര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സാധിച്ചേക്കും. അതുവഴി ജോലിയില്‍ ഉയര്‍ച്ച ലഭിക്കും.
ധനു: യാത്രകള്‍ കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ കരുതലോടെ മാത്രം യാത്ര ചെയ്യുക. ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായ കാര്യങ്ങളിലോ ഉത്കണ്ഠാകുലരാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായത് കൊണ്ട് ഒരു പ്രശ്‍നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്‍നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. എതിരാളികളുമായോ മേലധികാരികളുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.
മകരം: ഇന്ന് ജോലി സംബന്ധമായ കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയാലും നിങ്ങള്‍ക്ക് ചില ആശയക്കുഴപ്പങ്ങള്‍ തോന്നിയേക്കാം. പ്രതികൂല ചിന്തകളും അശുഭ പ്രതീക്ഷയും ഉപേക്ഷിക്കുക. ഇന്ന് നിങ്ങള്‍ കൂടുതല്‍ അസ്വസ്ഥനായേക്കാം. ശാന്തനായിരിക്കാന്‍ ശ്രമിക്കുക. ഔദ്യോഗികാവശ്യത്തിനായി ചില യാത്രകള്‍ ചെയ്യേണ്ടിവരും. ബിസിനസ് പങ്കാളികളുമായി തര്‍ക്കങ്ങളുണ്ടായേക്കാം. അതില്ലാതാക്കാന്‍ ക്ഷമ കൈക്കൊള്ളുക.