ചിങ്ങം:നിങ്ങളുടെ കോപം നിയന്ത്രിക്കുക. ഇന്ന് നിങ്ങളുടെ ദഹന വ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദിവസത്തിന്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.
കന്നി:നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ നിങ്ങളുടെ കൂടെ ഉള്ളതിനാൽ നിങ്ങളുടെ ധനം പരിപാലിക്കുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ നിങ്ങൾക്ക് ഒരു ചീത്തപ്പേരുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രശസ്തി നഷ്ടപ്പെടുത്തരുത്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
തുലാം:നന്നായി തുടങ്ങുന്നതെല്ലാം നന്നായി പര്യവസാനിക്കണമെന്നില്ല. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രാവിലെതന്നെ അതിന് തുടക്കം കുറിക്കുക. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ശാരീരികവും മാനസികവുമായി പരിക്ഷീണനായ നിങ്ങള്‍ മുന്‍പരിചയമില്ലാത്ത ഒരു ദൗത്യത്തില്‍ ശ്രദ്ധയൂന്നാന്‍ അശക്തനായിരിക്കും. വീട്ടില്‍ ശാന്തത പാലിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നും അകന്നു നില്ക്കുക. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തില്‍ ഐക്യവും സമാധാനവും തിരിച്ചുവരും.
വൃശ്ചികം: രാവിലെ എല്ലാ മേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ''ഭാരിച്ച അധ്വാനവും കുറഞ്ഞ വേതനവും'' എന്ന അനുഭവം നിങ്ങളുടെ മനോവീര്യം നശിപ്പിക്കും. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടില്‍ ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും നിങ്ങൾക്ക് കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാം. വൈകുന്നേരത്തോടെ നിങ്ങളുടെ ഗൃഹാന്തരീക്ഷത്തിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു സായാഹ്നയാത്രക്കും നിങ്ങള്‍ താത്പര്യപ്പെട്ടേക്കാം.
ധനു: ധനുരാശിക്കാര്‍ക്ക് ഇന്നൊരു സാധാരണ ദിവസമാണ്. ദിവസത്തിന്റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞുനില്ക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അൽപ്പം പ്രശ്നങ്ങള്‍ നേരിടും. സാമ്പത്തിക നേട്ടങ്ങള്‍, സമൂഹിക സന്ദര്‍ശനങ്ങള്‍, ക്ഷേത്രസന്ദര്‍ശനം എന്നിവക്കൊക്കെ രണ്ടാം പകുതിയില്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഭാര്യയുടെ പിന്തുണയും സഹായവും ഉണ്ടാകും. എന്നാൽ കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ഓഫിസിലും നിരാശാജനകമായ സ്ഥിതിവിശേഷമാകും. പലതരം ചിന്തകളില്‍ പെട്ടുഴലുന്ന നിങ്ങള്‍ക്ക് വ്യക്തമായൊരു തീരുമാനമെടുക്കല്‍ എളുപ്പമാവില്ല.
മകരം:രാവിലെ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ദിവസത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. പ്രത്യേകിച്ചും ഒരു വ്യവഹാരത്തില്‍ നിങ്ങള്‍ സാക്ഷിയായി വിസ്തരിക്കപ്പെടാന്‍ ഇടയുള്ള സാഹചര്യത്തില്‍. അപകടസാധ്യത ഉള്ളതിനാൽ വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക. ഉച്ചക്കുശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. രാവിലെ മോശമായിരുന്ന ആരോഗ്യനില ക്രമേണ മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാര്‍ദ്ദ പൂര്‍ണമായിരിക്കും. ദാനധര്‍മ്മങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളും ഇന്നത്തെ സായാഹ്നത്തില്‍ നിങ്ങള്‍ക്ക് ഉന്മേഷം പകരും.