ചിങ്ങം: ഇന്ന് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ വിജയത്തിലേക്ക് നയിക്കും. ഇന്നത്തെ ദിവസം വളരെയധികം ഊർജ്ജസ്വലതയോടും ആവേശത്തോടെയുമായിരിക്കും നിങ്ങൾ. എന്നാൽ നിങ്ങളുടെ ജോലി ഏറെക്കുറെ അതേപടി തന്നെ നിലനിൽക്കും. ഇന്ന് നിങ്ങൾ മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടേക്കാം. അപ്പോൾ അതിരുകടക്കാതെ സൂക്ഷിക്കുക.
കന്നി:കുടുംബത്തിന്‍റെ യഥാർത്ഥ മൂല്യം ഇന്ന് നിങ്ങൾ തിരിച്ചറിയും. ആരും ഇടപെടാത്ത ചില തർക്കങ്ങൾ ഇന്ന് നിങ്ങൾ പരിഹരിക്കാൻ സാധ്യതയുണ്ട് . അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ റിയലിസ്‌റ്റിക് സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും.
തുലാം: ജീവിത്തിലെ എല്ലാ നന്മകളും ആസ്വദിക്കണം. ഏത് ജോലിചെയ്യണം എന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകാം. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മീയ കാര്യങ്ങളിൽ ഏർപ്പെടുക. ഇത് നിങ്ങളുടെ മനസ് ശാന്തമാക്കുകയും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും.
വൃശ്ചികം: ഇന്ന് നിങ്ങളിൽ മറ്റുള്ളവർ വളരെയധികം ആകർഷിക്കും. നിങ്ങളെ പോലെ അനുകരിക്കാൻ നിരവധിപ്പേർ ശ്രമിക്കും. നിങ്ങൾ ഇന്ന് സന്തോഷവാനായിരിക്കും. നിങ്ങളോടൊപ്പം ചേരുന്നവരും സന്തോഷത്തിലായിരിക്കും. നിങ്ങൾ ക്ഷമാശീലം ഉള്ളയാളായിരിക്കും.
ധനു: ജോലിസ്ഥലത്തെ നിങ്ങളുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും കാരണം ജോലിഭാരം കൂടാൻ സാധ്യതയുണ്ട്. ജോലിചെയ്യ്ത് തീർക്കാതെ നിങ്ങൾ മറ്റുള്ളകാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാൽ വൈകുന്നേരം വിശ്രമിക്കണം. അല്ലെങ്കിൽ ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നതിനിടയിലും ജീവിതം ആസ്വദിക്കാൻ മരക്കരുത്.
മകരം: നിങ്ങൾ നിയമപരമായ ഒരു തർക്കത്തിലേർപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്‌ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണം സൂക്ഷിച്ച് ചെലവഴിക്കാൻ ശ്രമിക്കണം. ഓഹരികളിൽ പണം നിക്ഷേപിക്കുന്നവരാണെങ്കിൽ ഇന്നത്തെ ദിവസം കൂടുതൽ ശ്രദ്ധിക്കണം.