കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബര്‍ 4 വെള്ളി) - ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ ജ്യോതിഷഫലം…

horoscope  horoscope today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ഇന്നത്തെ നക്ഷത്രഫലം  daily horoscope
Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 4 വെള്ളി)

By

Published : Nov 4, 2022, 6:36 AM IST

ചിങ്ങം: അധികം മുൻകോപം വരാതെ നോക്കുക. ദിവസാരംഭത്തില്‍ മാനസിക സംഘർഷമുണ്ടാകാന്‍ സാധ്യതയുണ്ട്. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളത് കൊണ്ട് ഈ സംഘർഷാവസ്ഥ തുടരാനും സാധ്യത കാണുന്നു.

കന്നി: അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നത്തില്‍ നിങ്ങള്‍ക്കായി അല്‍പ സമയം ചിലവഴിച്ചേക്കും.

തുലാം: ദിനചര്യയിൽ നിന്നും മാറി ഇന്ന് ഒരു ഇടവേള എടുക്കാന്‍ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും.

വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിത പങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരുകയും ചെയ്യും. തൊഴിലിടത്ത് നിങ്ങളെ സഹപ്രവർത്തകർ മതിക്കുകയും അംഗീകരിക്കുകയും ചെയ്യും.

ധനു: തൊട്ടതെല്ലാം പൊന്നാകുന്ന ദിവസമാണിന്ന്. പ്രതീക്ഷിക്കുന്നതിലേറെ ഫലം നിങ്ങള്‍ക്കിന്ന് ലഭിക്കും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ മടിക്കില്ല. പ്രിയപ്പെട്ടവരായിരിക്കും നിങ്ങളുടെ ആകർഷണകേന്ദ്രം.

മകരം: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ആവശ്യമെങ്കില്‍ മൗനം പാലിക്കുകയും വേണം. മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്കായി സമ്പത്തിന്‍റെ വലിയൊരു ഭാഗം നിങ്ങള്‍ ചിലവഴിച്ചേക്കാം. പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ സന്തോഷമുള്ളവരായിരിക്കും.

കുംഭം: ആത്മീയതയിലുള്ള താല്‍പര്യം സംതൃപ്‌തിയും സന്തോഷവും നല്‍കും. പ്രതികൂല ചിന്തകള്‍ക്ക് മനസില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം, തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കുകയും ഉത്സാഹത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും. കാര്യങ്ങള്‍ സാധാരണ ഗതിയില്‍ മുന്നോട്ട് പോയാല്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതും അസാധ്യമാണ്. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. വിദ്യാര്‍ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.

മീനം: ദിവസം മുഴുവൻ ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായി വരും. അവ പരിഹരിച്ച ശേഷവും അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കും. തൊഴിൽ മേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ മാനസികാരോഗ്യത്തിന് ശ്രദ്ധ നല്‍കുക.

മേടം: സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയമാണ്. സാമൂഹികമായി അത് നിങ്ങളുടെ അന്തസും പ്രശസ്‌തിയും ഉയർത്തും. നിങ്ങളുടെ കച്ചവടവും തഴച്ചുവളരും. ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കാനും ഇന്ന് സാധിക്കും.

ഇടവം: ഇന്ന് നിങ്ങൾക്ക് ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. നിങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽകൂടി, തുടക്കത്തിൽ തടസങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും അവസാനം വിജയം സുനിശ്ചിതമാണ്.

മിഥുനം: നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ നിങ്ങളുടെ സമവാക്യങ്ങൾ നശിപ്പിക്കുന്നത് ഒരു നല്ല ആശയമല്ല. അൽപം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ അന്തരീക്ഷം സൃഷ്‌ടിക്കുക. ഇന്ന് സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.

കര്‍ക്കടകം:കര്‍ക്കടരാശിക്കാരെ സംബന്ധിച്ച് പ്രതികൂല ദിവസമായതിനാല്‍ ജാഗ്രത പുലർത്തണം. നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, അത് നിങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും. സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കാനിടയുണ്ട്.

ABOUT THE AUTHOR

...view details