കേരളം

kerala

ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (നവംബർ 2 ബുധൻ 2022) - astro prediction

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope today  നിങ്ങളുടെ ഇന്ന്  astro  astrology  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  രാശി ഫലം  ഇന്നത്തെ രാശി ഫലം  astro prediction  ഇന്നത്തെ ദിവസം
Horoscope : നിങ്ങളുടെ ഇന്ന് (നവംബർ 2 ബുധൻ 2022)

By

Published : Nov 2, 2022, 7:08 AM IST

ചിങ്ങം: തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാത്തതിൽ നിങ്ങൾ സംതൃപ്‌തനാകും. നിങ്ങളുടെ അനുനയപരമായ സമീപനം നഷ്‌ടപ്പെടുത്തരുത്. ബിസിനസ് ചിന്താഗതി നിങ്ങളുടെ പ്രൊഫഷണൽ കാര്യങ്ങളിൽ സഹായകരമാകും.

കന്നി: ഇന്നത്തെ ചില പ്രശ്‌നങ്ങൾ നിങ്ങളെ വേദനിപ്പിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും തരത്തിലുള്ള ഒരു കോഴ്‌സിൽ ചേരുന്നതിനുള്ള സാധ്യതയുണ്ട്. ചില സാങ്കൽപ്പിക ആനന്ദത്തിന് കാരണമായ ഒരു സംഭാഷണത്തിന്‍റെ സാധ്യതയും ഉണ്ട്.

തുലാം: നിങ്ങൾക്ക്‌ ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും.

വൃശ്ചികം:ഇന്നത്തെ നിങ്ങളുടെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായും മുതിർന്നവരോടുള്ള നിങ്ങളുടെ കടമകൾക്കായും തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കാൻ നിങ്ങൾ പുറപ്പെടും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായതല്ല. എങ്കിലും, അത്‌ നാളേക്കുള്ള പ്രതീക്ഷ നൽകുന്നു. ഒരു പാർട്ട്‌-ടൈം കോഴ്‌സിൽ ചേർന്ന് നിങ്ങളുടെ കഴിവുകളെ മൂർച്ചയുള്ളതാക്കുക. അത്‌ നിങ്ങളുടെ ഇടം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്‌.

മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ മനസ് മുഴുവൻ സ്നേഹമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള സുന്ദര നിമിഷങ്ങൾ മനസിൽ താലോലിക്കുകയും പഴയ സുഹ്യത്തിനെ വിളിച്ച്‌ അവ പങ്കുവെക്കുകയും ചെയ്യും. ഔദ്യോഗികമായി വലിയ നാഴികക്കല്ലുകൾ താണ്ടും.

കുംഭം: നിങ്ങളുടെ ക്രഡിറ്റ്‌ കാർഡിനെ ശപിച്ചുകൊണ്ട്‌ നിങ്ങൾ ഓർക്കാതെ വാങ്ങിയ സാധനത്തിന്‍റെ വില നൽകേണ്ടി വരും. ഇത്‌ നിങ്ങളേ കുറച്ച്കൂടി ജീവിതത്തിൽ ചിട്ടയുള്ള ആളാക്കും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും വിചാരിക്കേണ്ടതില്ല.

മീനം: ഇന്ന് മനക്ലേശത്തിന്‍റെ ആവശ്യമില്ല. നിങ്ങൾ ഉദാരമനസ്‌കനും ക്ഷമയുള്ളവനുമായിരിക്കും. എന്നാൽ, മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതെ സൂക്ഷിക്കണം.

മേടം:ജോലിയുടെ സമ്മർദം ഇന്ന് നിങ്ങളെ അലട്ടും. എന്നിരുന്നാലും, നിങ്ങളുടെ എതിരാളികളെ മുട്ടുകുത്തിക്കുന്നതിൽ നിന്ന് അത് നിങ്ങളെ തടയുന്നില്ല. മറ്റുള്ളവരെ നിങ്ങൾ സഹായിക്കും. ജീവിതത്തിൽ മുന്നേറുക എന്നത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം

ഇടവം: ഈ ദിവസം തര്‍ക്കങ്ങള്‍ക്ക് ഏറെ സാധ്യതയുള്ളതാണ്. ഉച്ചസമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘനേരം ബിസിനസ് ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നന്നാകും. പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങൾക്ക് നല്ല പ്രതികരണവും സ്വീകാര്യതയും ലഭിക്കും.

മിഥുനം: ഇന്നത്തെ പ്രശ്‌നങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതാണെങ്കിലും സമയമെടുത്ത് നിങ്ങൾ അത് പരിഹരിക്കും. പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. സഹിഷ്‌ണുതയും കഠിനാധ്വാനവും പ്രതിഫലദായകമായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾ മനസിലാക്കുന്നത് കൂടുതൽ ഫലം ചെയ്യും. നിങ്ങൾക്ക് ചുറ്റുമുള്ളവരെ നിങ്ങൾക്കിന്ന് മനസിലാക്കാൻ കഴിയും.

കര്‍ക്കടകം: ഇന്ന് ഉച്ചത്തിരിഞ്ഞ് നിങ്ങൾ നിങ്ങളുടെ ബിസിനസ് പങ്കാളികളുമായി സമയം ചെലവഴിക്കും. ഇന്ന് നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു ഇടപാട് ഉറപ്പിക്കാനാകും. വൈകുന്നേരത്തോടെ നിങ്ങൾ ഒരു ഉയർന്ന തലത്തിലെത്തും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കും.

ABOUT THE AUTHOR

...view details