ചിങ്ങം: കലാപരമായി നല്ല കഴിവുള്ളയാണ് നിങ്ങൾ. ഇന്ന് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. കലയോടുള്ള നിങ്ങളുടെ ഇഷ്‌ടം നിങ്ങളുടെ സൃഷ്‌ടികളിലും കാണാൻ സാധിക്കും.
കന്നി: ഇന്ന് ഉച്ചവരെ നിങ്ങൾക്ക് മോശമായ ഒരു ദിവസാമാണ്. വൈകുന്നേരമാകുന്നതോടെ കാര്യങ്ങൾ പുരോഗമിക്കും. വൈകുന്നേരം ചില സമ്മർദ്ദങ്ങൾ സഹിക്കേണ്ടിവന്നേക്കാം. എന്നാൽ പ്രിയപ്പെട്ടവരുമായി ഒത്തുച്ചേരുന്നതോടെ എല്ലാ സമ്മർദ്ദങ്ങളും ഇല്ലാതാകും.
തുലാം: ഇന്നത്തെ ദിവസത്തിന്‍റെ ആരംഭം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്ക്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉല്‍ക്കണ്ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫീസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങൾ സാധാരണനിലയിലാകും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം കാണിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്.
വൃശ്ചികം: ഇന്നത്തെ ദിവസത്തിന്‍റെ ആദ്യഭാഗം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. കര്‍ക്കശസ്വഭാവം വെടിഞ്ഞ് പരസ്‌പര ധാരണയോടും ലക്ഷ്യബോധത്തോടും കൂടിയ സമീപനം പുലര്‍ത്തിയാലെ വിജയം കൈവരിക്കാൻ സാധിക്കൂ. കുടുംബത്തിലെ അര്‍ത്ഥശൂന്യമായ തര്‍ക്കങ്ങള്‍ മാറ്റിവെക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്‌തിയും നല്‍കും. ഇന്ന് ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ചെലവുകള്‍ നിയന്ത്രിക്കണം. ധാരാളിത്തം നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കും. വിദ്യാര്‍ഥികള്‍ക്കും ഇന്നത്തെ ദിവസം ഗുണകരമല്ല.
ധനു: പ്രഭാതത്തിൽ സങ്കീര്‍ണമായി ആരംഭിക്കുന്ന ഈ ദിവസം വൈകുന്നേരത്തോടെ ആശ്വാസകരമാകും. വാഹനാപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് വാഹനം ഓടിക്കുമ്പോൾ വേഗത നിയന്ത്രിക്കണം. വിനോദകാര്യങ്ങള്‍ക്കായുള്ള ചെലവ് ഗണ്യമായി വര്‍ധിക്കും. ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും എന്ന് ഓർമ വേണം. ഗൃഹാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍ തികഞ്ഞ ക്ഷമ പാലിക്കുക. വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഗുണകരമാകും. ആരോഗ്യം മെച്ചപ്പെടാന്‍ തുടങ്ങും. വ്യക്തിജീവിതത്തില്‍ സന്തോഷവും സംതൃപ്‌തിയും വന്നുചേരും.
മകരം: തൊഴിലെടുക്കുന്നവര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. ഗൃഹാന്തരീക്ഷം രാവിലെ ശാന്തമാണെങ്കിലും ഉച്ചയോടെ വഷളാകാൻ തുടങ്ങിയേക്കാം. ഇത് നിങ്ങളുടെ മനസിനേയും ശരീരത്തേയും ബാധിച്ചേക്കാം. സംസാരം നിയന്ത്രിച്ചില്ലെങ്കില്‍ അനാവശ്യതര്‍ക്കങ്ങളിലും വിവാദങ്ങളിലും ചെന്ന് പെടും. അധികച്ചെലവിന് സാധ്യത കാണുന്നതിനാല്‍ എല്ലാ ചെലവുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. അപകീര്‍ത്തി ഉണ്ടാകാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.