ചിങ്ങം: ഇന്ന് ചെയ്‌തുതീര്‍ക്കേണ്ട കാര്യങ്ങൾ നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം എന്നാൽ കുടുംബത്തിൽ നിന്നുള്ള പിന്തുണ കര്‍ത്തവ്യനിര്‍വഹണത്തില്‍ നിങ്ങളെ സഹായിക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ സൗഹൃദം സ്ഥാപിക്കും . ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല.
കന്നി: നിങ്ങളുടെ സൗമ്യമായ സമീപനം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്‌ടപ്പെടും. നിങ്ങളുടെ കാഴ്‌ചപ്പാടുകൾ മാറാനിടയുണ്ട്. നിങ്ങൾക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ഇന്ന് നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്.
തുലാം: ദേഷ്യപ്പെടുന്നത് നിയന്ത്രിക്കണം. അനാവശ്യമായ തര്‍ക്കങ്ങളിവലും ചര്‍ച്ചകളിലും ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. ഇന്ന് നിങ്ങൾ കുടുംബാംഗവുമായി വഴക്കിടാനുള്ള സാധ്യതയുണ്ട്. ശാരീരികാസ്വാസ്യങ്ങൾ ഇന്ന് നിങ്ങളെ ബാധിച്ചേക്കാം.അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്, അതുകൊണ്ട് സൂക്ഷിക്കണം. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. അല്ലങ്കിൽ തിരിച്ചടി ഉണ്ടാവുകയും അത് നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്യും. ആത്മീയവും മതപരവുമായ അനുഷ്‌ഠാനങ്ങള്‍ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായിക്കും.
വൃശ്ചികം:ഇന്ന് നിങ്ങൾക്ക് വളരെ ശുഭദിവസമാണ്. ഇന്ന് അവസരങ്ങൾ നിറഞ്ഞ ഒരു ദിവസമായിരിക്കും. ജോലിസ്ഥലത്ത് മികച്ച വിജയം കൈവരിക്കാൻ സാധിക്കും. മേലുദ്യോഗസ്ഥർക്ക് നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും.
ധനു: ഇന്ന് നിങ്ങൾക്ക് ഭാഗ്യം കടാക്ഷിക്കുന്ന ദിവസമാണ്. മാറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസിനെ ഏവരും പ്രശംസിക്കും. മേലധികാരികളുടെ പ്രശംസ നേടുന്നതിനായി, ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും ഇന്ന് നിങ്ങൾ. ഇന്ന് ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതുണ്ട്. ബിസിനസ് സംബന്ധിച്ച് യാത്ര ചെയ്യാൻ സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന്, പ്രത്യേകിച്ചും പിതാവിൽ നിന്ന് , ദീര്‍ഘകാലത്തേക്ക് നേട്ടങ്ങളുണ്ടായേക്കാവുന്ന ഒരു ശുഭവാര്‍ത്ത കേൾക്കാൻ സാധ്യതയുണ്ട്.
മകരം: അവിവാഹിതർക്ക് ഇന്നൊരു ശുഭദിനമാണ്. ഇന്ന് നിങ്ങൾ ഭാവിപങ്കാളിയെ കാണാൻ ഇടയാകും. അതിൽ നിങ്ങൾ ഏറെ സന്തോഷിക്കും.