ചിങ്ങം:ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. എങ്കിലും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി അനുകൂല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും.
കന്നി:ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി കുറച്ച് സമയം ചിലവഴിക്കുന്നത് ഫലപ്രദമായേക്കാം. സഹപ്രവർത്തകരുമായി വാക്ക് തര്‍ക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്. വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളെ ക്ഷമയോടെ നേരിടുക.
തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിയമപ്രതിസന്ധികൾ ഇന്ന് അവസാനിക്കാനുള്ള സാധ്യത കാണുന്നു. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണ പോലെ തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
വൃശ്ചികം: ഇന്ന് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്വങ്ങളും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. സായാഹ്നങ്ങൾ ലളിതവും സമാധാനപരവുമായിരിക്കും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.
ധനു: വളരെ വൈരുധ്യം നിറഞ്ഞ ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നവരിൽ നിന്നും പരമാവധി അകന്നുനിൽക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷമയോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണെങ്കില്‍ വാഗ്വാദങ്ങൾ ഒഴിവാക്കാം.
മകരം: ഇന്ന് നിങ്ങൾക്ക് തിരക്കുപിടിച്ച ദിവസമായിരിക്കും. ക്ഷീണിതരാകാതെ എല്ലാ ജോലികളും ശ്രദ്ധയോടെയും വിവേകത്തോടെയും പൂർത്തിയാക്കുക. ഇത് ജോലിഭാരം കുറയ്ക്കാൻ സഹായിക്കും.