ചിങ്ങം : അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്സ്, കല, സാംസ്കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടും. വിദ്യാർഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.
കന്നി :ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉത്കണ്ഠാകുലരാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ ഇന്ന് നിങ്ങളനുഭവിക്കുന്ന സ്വൈര്യക്കേടിന് കാരണമാകാം. വസ്തു സംബന്ധമായ പ്രശ്നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.
തുലാം : ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് നിങ്ങള്‍ക്ക് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും, ഊഷ്മളതയും നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാനും ശക്തി നല്കുന്നു. ഇന്ന് നിങ്ങള്‍ക്ക് ഒരു മാന്ത്രിക സ്പര്ശത്തിന് കഴിവുണ്ട്. അത് നിലനില്ക്കുവോളം ആസ്വദിക്കൂ! ഇന്നത്തെ സായാഹ്നത്തില്‍ ‘ഒരാളുടെ’ ഊഷ്മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും.
വൃശ്ചികം :ഇന്ന് സംസാരം കരുതലോടെ വേണം. ഒരു നിസാര പ്രശ്നത്തിന്റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ കലഹമുണ്ടാക്കാന്‍ വ്യഗ്രത കാണിക്കും. നിങ്ങളുടെ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ നിങ്ങള്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ പ്രതികൂലചിന്തകളെ അനുവദിക്കരുത്. അല്ലാത്തപക്ഷം, നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാർഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.
ധനു:ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങൾ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീർഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സംതൃപ്തിയും സമാധാനവും നല്‍കും. ഇന്ന് പെരുമാറ്റം സ്ഥിരതയുള്ളതാകും. സാമൂഹ്യമായി പേരും പ്രശസ്തിയും വർധിക്കും.
മകരം:ഇന്ന് ഓരോ ചുമതലയിലും ശ്രദ്ധ വേണം. തൊഴില്‍രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്കണ്ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.