ചിങ്ങം:ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം. ജീവിത പങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനോവിഷമം ഉണ്ടാക്കും. പങ്കാളിക്ക് എന്തെങ്കിലും രോഗം വരാനും സാധ്യതയുണ്ട്. ഇത് നിങ്ങളെ വിഷമത്തിലാക്കും. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെയുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രയോജനമില്ലാത്ത സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്.
കന്നി: ഇന്ന് നിങ്ങള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന തോന്നലുണ്ടാകും. വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ സന്തോഷവാനായിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. എന്നിരുന്നാലും നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. നിങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം ചെലവുകള്‍ വരാനും ഇടയുണ്ട്.
തുലാം: നിങ്ങളുടെ അടുത്ത സുഹൃത്ത് വഴി ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും അംഗീകരിക്കപ്പെടും.
വൃശ്ചികം:ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ബോസിന്‍റെ അസംബന്ധങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. കൂടാതെ, നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങൾക്ക് പൂര്‍ണമായ പിന്തുണ നല്‍കില്ല. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അഭിമുഖങ്ങളിൽ വിജയിക്കും.
ധനു: ഇന്ന് നിങ്ങള്‍ എതിരാളികളെ തോല്‍പിക്കും. ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനു പറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആനന്ദകരമായി സമയം ചെലവഴിക്കും.
മകരം: ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം കൊണ്ടുവരും. കുടുംബത്തില്‍ ചിലരുടെ അസുഖം നിങ്ങളെ അസ്വസ്ഥനാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കില്ല. വീട്ടമ്മമാര്‍ അസംതൃപ്‌തി പ്രകടിപ്പിക്കും. കുട്ടികള്‍ക്ക് പഠനത്തില്‍ പതിവില്‍ കൂടുതല്‍ പ്രയത്‌നിക്കേണ്ടിവരും. ആരോഗ്യം അത്ര മെച്ചമായിരിക്കയില്ല. കണ്ണിന് അണുബാധയുണ്ടാകാന്‍ ഇയടുണ്ട്. നിങ്ങളുടെ മനോധൈര്യം മറ്റ് പ്രതുകൂലചിന്തകളെ അതിജീവിക്കാന്‍ സഹായിക്കും.