ചിങ്ങം :നിങ്ങള്‍ക്ക് ഇന്ന് ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. കായികം, കല, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താല്‍പര്യം പ്രകടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് പ്രകടിപ്പിക്കാന്‍ സാധിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകും.
കന്നി :ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കില്ല. ഇന്നത്തെ ദിവസം മാനസിക സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നുണ്ട്. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വസ്‌തുവകകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിങ്ങൾ ഭദ്രമായി സൂക്ഷിക്കണം. ഹൈഡ്രോഫോബിയ (വെള്ളത്തോടുള്ള പേടി) ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. പണച്ചെലവിന് സാധ്യത കാണുന്നുണ്ട്.
തുലാം :ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ ക്രിയാത്മകരായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. തീര്‍ഥാടനത്തിന് പുറപ്പെടാനുള്ള സാധ്യത കാണുന്നു. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനാകും. വിദേശരാജ്യത്ത് നിന്ന് നിങ്ങളെ തേടി ഒരു നല്ല വാര്‍ത്ത വന്നുചേരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. നിക്ഷേപകര്‍ക്ക് ഇന്ന് അനുകൂല ദിവസമാണ്.
വൃശ്ചികം :ഇന്നത്തെ ദിവസം അത്ര മികച്ചതായിരിക്കില്ല. ചെയ്യാന്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും ഇന്ന് പൂര്‍ത്തീകരിക്കാനാകില്ല. നിങ്ങളുടെ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. പൊതുവില്‍ നിങ്ങൾ ജാഗ്രത പുലര്‍ത്തണം. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിക്കണം. നിങ്ങൾക്കിന്ന് ശാരീരിക പ്രശ്‍നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ പ്രതികൂല ചിന്തകള്‍ ഒഴിവാക്കണം.
ധനു :ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമാണ്. ചെറിയ തീര്‍ഥയാത്രയ്ക്ക് തയ്യാറെടുക്കും. നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ ഇന്ന് നേടിയെടുക്കാൻ സാധിക്കും. ശാരീരികമായും മാനസികമായും മെച്ചപ്പെട്ട ദിവസമായിരിക്കും. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും.
മകരം :ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത കാണുന്നു. ഇതിന് വേണ്ടി നിങ്ങൾ ഇന്ന് പണം ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളുള്ള ഒരു ജോലിയില്‍ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. എന്നാൽ നിങ്ങള്‍ക്കിന്ന് പൊതുവേ ജോലി ചെയ്യുന്നതിനോട് താല്‍പര്യമുണ്ടാകില്ല. ഇന്ന് എന്തെങ്കിലും ശസ്ത്രക്രിയ നടത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ഒഴിവാക്കുകയായിരിക്കും അഭികാമ്യം.