ചിങ്ങം:അംഗീകാരങ്ങളും പ്രശസ്‌തിയും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ കഴിവും പരിശ്രമങ്ങളും ഇന്ന് തിരിച്ചറിയപ്പെടും. നിങ്ങളുടെ പങ്കാളിയുടെയും സഹപ്രവർത്തകരുടേയും മുതിർന്ന ഉദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും ഇത് സാധ്യമാകുക.
കന്നി:ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ക്ഷീണവും അനുഭവപ്പെട്ടേക്കും. ഇത് മൂലം നിങ്ങള്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലരാക്കിയേക്കാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.
തുലാം:മനസ് ശാന്തമാക്കാന്‍ കഴിയുന്ന ഏതെങ്കിലുമൊരിടത്തേക്ക് പോകുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും നന്ദിയുള്ളവരായിരിക്കുക. ഇന്ന് ചുറ്റുമുള്ള കാര്യങ്ങള്‍ പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ഏത് ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ശക്തി നല്‍കുന്നു. ഇന്നത്തെ സായാഹ്നത്തില്‍ ഒരാളുടെ ഊഷ്‌മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്‌പര്‍ശിക്കും.
വൃശ്ചികം:ഇന്ന് നിങ്ങള്‍ കരുതലോടെ വേണം സംസാരിക്കാന്‍. ഒരു നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ക്കിടയില്‍ കലഹത്തിനുള്ള സാധ്യത കാണുന്നു. ചിന്തിക്കാതെ പ്രതികരിക്കുന്ന നിങ്ങളുടെ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ നിങ്ങള്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. നിങ്ങളെ ദോഷകരമായി ബാധിക്കാന്‍ പ്രതികൂല ചിന്തകളെ അനുവദിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടും.
ധനു:ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങള്‍ ഇന്ന് വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും സാധ്യതയുണ്ട്. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും.
മകരം: ഇന്ന് നിങ്ങളുടെ ചുമതലകളില്‍ ശ്രദ്ധ വേണം. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചിലവുണ്ടാകാം. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. മക്കളുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. വിജയത്തിനായി ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉല്‍കണ്‌ഠ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.