ചിങ്ങം;ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കുമെന്നും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്‌ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങള്‍ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.
കന്നി;ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമാണ്. 'ഈ ദിവസവും കടന്ന് പോകും' എന്ന് സമാശ്വസിക്കുക. കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെകുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്നം, പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം , ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങള്‍ക്ക് ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ല. ചെലവ് വര്‍ദ്ധിച്ച് വരുന്നതും യോഗാത്മക ചിന്തകളിലുള്ള താല്പര്യവും ആകാം ഇതിന് കാരണം. പ്രിയപ്പെട്ടയാളുമായോ അടുത്ത സുഹൃത്തിനേയോ കണ്ട് മനസ്സ് തുറന്ന് സംസാരിക്കുന്നതാണ് മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല ഉപാധി. ഇത്തരം കൂടിക്കാഴ്ചകള്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കുള്ളതല്ലെന്ന് അറിയുക. ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കുക.
തുലാം;ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌നസങ്കീര്‍ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനരായിരിക്കും. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസന വ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും നീന്തല്‍ ക്ലാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‍കുകയും ചെയ്യുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നിര്‍ബാധം ഉറങ്ങുക. യാത്ര ഫലവത്താകില്ലെന്നതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.
വൃശ്ചികം; പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടായ്‌മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ അപൂര്‍വമായ ദിവസമാണ് ഇന്ന്‍. സഹോദരങ്ങളുമായുള്ള ബന്ധവും നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് ഇന്ന് സാദ്ധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായും ഇന്ന് ഭാഗ്യദിവസമാണ്. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവെക്കുക.
ധനു; നിങ്ങളെ ഒരു തെറ്റായ യാത്രക്ക് പ്രേരിപ്പിക്കാന്‍ പങ്കാളിയേയോ അടുത്തബന്ധുവിനേയോ അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്നൊരു സാധാരണ ദിവസമാണ്. നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് കരുതിവെച്ചിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അദ്ധ്വാനം ഇല്ലാതെ ഒന്നും നടക്കുകയില്ല. ഇത് നിങ്ങളെ അല്പം ക്ഷീണിതനാക്കിയേക്കാം. കുടുംബത്തിലെ ഒരംഗം നിസ്സഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ കഴിയുകയില്ല. തീരുമാനങ്ങള്‍ എടുക്കുന്നത് ഇന്ന് മാറ്റിവെക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്ത് ഉളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.
മകരം;ഇന്ന് മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്‌തിയും വര്‍ദ്ധിക്കും. തൊഴിലില്‍ പ്രൊമോഷൻ ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.