കേരളം

kerala

ETV Bharat / bharat

Horoscope Today : നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 5 ശനി 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today  Horoscope daily updates  നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം
Horoscope Today : നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 5 ശനി 2022)

By

Published : Feb 5, 2022, 6:50 AM IST

മേടം

ഇന്നത്തെ ദിവസം നിങ്ങൾ വളരെ ഊർജ്ജസ്വലമായിരിക്കും. നിങ്ങൾ പൊതുവെ ആകെ മാറിയതായി തോന്നുകയും വളരെ ഊർജ്ജസ്വലതയോടെ ജോലി ചെയ്യുകയും ചെയ്യും. ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കും. ഇന്ന് നിങ്ങൾ ധാരാളം സമയം കുടുംബാംഗങ്ങളുമായി ചെലവഴിക്കും. ഇത് നിങ്ങൾക്ക് വളരെയേറെ നവോന്മേഷം പ്രദാനം ചെയ്യും. സാംസ്‌കാരിക സമ്മേളനത്തിൽ അല്ലെങ്കിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുക്കാനുള്ള സാധ്യത കാണിക്കുന്നു.

ഇടവം

ഇന്നത്തെ ദിവസം നിങ്ങൾക്ക് മങ്ങിയ ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുക. അനാരോഗ്യം അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ ഇതെല്ലാം തന്നെ ഇന്നത്തെ ദിവസം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ദൗത്യങ്ങൾ നിങ്ങൾ തീരുമാനമെടുക്കാതെ അവഗണിക്കുന്നതായിരിക്കും. നിങ്ങളുടെ ചെലവുകളെ കുറിച്ച് ഒരു പുനരവലോകനം നടത്തുക, കാരണം അവ നിങ്ങളുടെ സമ്പാദ്യത്തെ ഒഴുക്കിക്കളയുന്നതായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കഠിനാധ്വാനം വിജയിച്ചേക്കാം. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം .

മിഥുനം

ഇന്ന് നിങ്ങൾക്ക് മാനസികമായും ശാരീരികമായും ആശ്വാസം പ്രദാനം ചെയ്യും. തൊഴിൽപരമായി താങ്കളുടെ ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി താങ്കളുടെ ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.

കര്‍ക്കിടകം

നിങ്ങൾ ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ നിങ്ങൾ ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി ദിവസം ചെലവഴിക്കാൻ സാധ്യത കാണുന്നു.

ചിങ്ങം

ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാൻ സഹായിക്കും. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.

കന്നി

ഇന്ന് നിങ്ങൾ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആലോചിക്കുന്നെങ്കിൽ നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യം നിറഞ്ഞതും കയ്‌പു നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക, അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച നിങ്ങളെ ദുഃഖിതരാക്കും. ഇന്ന് നിങ്ങളുടെ ഫലങ്ങളിൽ കാര്യമായ ചെലവുകൾ കാണുന്നു.

തുലാം

ഇന്ന് കൃത്യമായി മുൻ ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. വസ്‌ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിംഗ് നടത്താൻ ആവേശപൂർവ്വം നിങ്ങൾ പുറത്തു പോകുന്നതായിരിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസിനെ ഹഠാദാകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും നല്ല വിഭവങ്ങളും നിങ്ങൾക്കായി കാത്തിരിക്കുന്നു,

വൃശ്ചികം

ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായും ഊർജ്ജസ്വലത ഏറിയതായും നിങ്ങൾക്ക് അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരേരെയും സന്തോഷിപ്പിക്കാനുള്ള സമയമാണിത്. മെച്ചപ്പെട്ട ആരോഗ്യ പുരോഗതിയുടെ വ്യക്തമായ സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവയില്‍ വളരെ ഗംഭീരമായി വിജയിക്കാൻ കഴിയും.

ധനു

ദഹനസംബന്ധമായ പ്രശ്‌നങ്ങൾ നിങ്ങൾക്ക് കുഴപ്പം സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങളുടെ മനസിൽ ഉണ്ടാകും. നിങ്ങളുടെ കോപത്തെ നിരീക്ഷിക്കുന്നതും ബൗദ്ധിക ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നതിനും നിങ്ങളോട് ഉപദേശിക്കുന്നു. എന്നിരുന്നാലും, ഇന്ന് കലയോടും സാഹിത്യത്തോടും നിങ്ങള്‍ ആഭിമുഖ്യം കാണിച്ചേക്കാം.

മകരം

സാധാരണയായി സ്വന്തമായുള്ള നിങ്ങളുടെ ആവേശവും ഊർജ്ജസ്വലതയും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുകയില്ല. മാത്രമല്ല നിങ്ങൾ ഇന്ന് ശാരീരികവും മാനസികവുമായി ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലുമായിരിക്കില്ല. ഇതിനു പിന്നിലുള്ള കാരണം കുടുംബത്തിൽ ഉണ്ടായ ആശയസംഘട്ടനങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ പ്രശസ്‌തിയേയോ സാമൂഹിക പദവിയേയോ ഹാനികരമായി ബാധിക്കാനുള്ള ചില സംഭവങ്ങൾ ആയിരിക്കാം. നിങ്ങൾക്ക് ഇന്ന് സന്തോഷവും ആവേശവും ഇല്ലാത്തതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് പൂർണമായും മുഷിവ്‌ നിറഞ്ഞതായി അനുഭവപ്പെടാം.

കുംഭം

ആശങ്കകളെല്ലാം തന്നെ അകന്നു പോയതിനാൽ വളരെയധികം ഉല്ലാസവാനും സന്തുഷ്‌ടനുമായി നിങ്ങൾക്ക് അനുഭവപ്പെടാം. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടുന്നതും നിങ്ങളുടെ സഹോദരങ്ങളുമായി സമയം ചെലവഴിക്കുന്നതും ഈ ദിവസത്തെ നിങ്ങളുടെ ദിവസമാക്കി മാറ്റുന്നതാണ്. നിങ്ങൾ സന്തോഷദായകമായ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. നിങ്ങളുടെ എതിരാളികളെ നിങ്ങൾ പരാജയപ്പെടുത്തുമ്പോഴാണ് നിങ്ങളുടെ സൗഭാഗ്യം വെട്ടിത്തിതിളങ്ങുന്നതായി നിങ്ങൾക്ക് കാണാനാവുക.

മീനം

നിങ്ങളുടെ ചെലവിന്‍റെ കണക്കു സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ എന്നത് ഒരു സദ്ഗുണമാണ്, അത് പതിവായി പ്രയോഗിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ നാവിനെയും നിയന്ത്രിക്കുക. അതുപോലെ ദേഷ്യത്തേത്തെയും നിയന്ത്രിക്കുക അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പണസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും അനാവശ്യമായ ചിന്തകളിൽപ്പെടുന്നതും ഒഴിവാക്കുക. അത് നിങ്ങളുടെ വികാരാഗ്നിയെ ജ്വലിപ്പിക്കുന്നതിനു മാത്രമേ സഹായിക്കുകയുള്ളൂ

ABOUT THE AUTHOR

...view details