കേരളം

kerala

ETV Bharat / bharat

HOROSCOPE TODAY : നിങ്ങളുടെ ഇന്ന് (ജനുവരി 06 വ്യാഴം 2022) - ഇന്നത്തെ രാശി ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

HOROSCOPE TODAY  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശി ഫലം  astrological predictions today
HOROSCOPE TODAY : നിങ്ങളുടെ ഇന്ന് (ജനുവരി 06 വ്യാഴം 2022)

By

Published : Jan 6, 2022, 6:53 AM IST

ചിങ്ങം

നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ സ്വകാര്യ ജീവിതം തുടരും.

കന്നി

നിങ്ങളുടെ ആശയവിനിമയവും സൃഷ്ടിപരമായ കഴിവും നിങ്ങളുടെ മികച്ച ആയുധങ്ങളാണ്. നിങ്ങളുടെ പ്രണയത്തില്‍ ആനന്ദം കണ്ടെത്തും. എന്നിരുന്നാലും സമ്മർദം മൂലം ഭാവിയിലേക്കായി എന്തെങ്കിലും ചെയ്യേണ്ടി വരും.

തുലാം

നിങ്ങളുടെ സ്വാധീനമുള്ള ഒരു സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യമുണ്ടാക്കും. നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം

നിങ്ങളുടെ മുതലാളിയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുക. സഹപ്രവർത്തകർ തങ്ങളുടെ പകുതി മനസുമായായിരിക്കും നിങ്ങൾക്ക് പിന്തുണ നൽകുക. കരിയർ അവസരങ്ങൾക്കായി തിരയുന്ന പുതുമുഖങ്ങൾ അഭിമുഖത്തിൽ വിജയിക്കാനിടയുണ്ട്.

ധനു

ഉദാരമനസ്കത ഇന്ന് നിങ്ങളുടെ പേരിനൊപ്പം ചേർക്കാവുന്നതാണ്. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക്‌ ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത്‌ അവരെ നന്നായി പരിഗണിക്കുന്നു എന്നതോന്നൽ ഉണ്ടാക്കും.

മകരം

നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും വ്യർഥമായി തീരും എന്നതിനാൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. മറ്റുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസം നിങ്ങൾക്ക് ഉണ്ടാകും. ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായി മാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്ക്ക് കാരണമാകും. പക്ഷേ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. അവസാനം ലക്ഷ്യം കാണും.

കുംഭം

ഭാവി പദ്ധതികളിൽ നിങ്ങൾക്ക് തടസം തോന്നിയേക്കാം. ജോലിയിൽ, നിങ്ങളുടെ ഉദാരമനസ്കത നിങ്ങൾ ഇതിനകം നേടിയിട്ടുള്ള സദ്ഗുണത്തോട് കൂട്ടിച്ചേർക്കുന്നു. സാമ്പത്തിക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.

മീനം

ജീവിതത്തിൽ സാമ്പത്തിക ആസൂത്രണം വേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് നിങ്ങളുടെ ഊർജത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കും.കുടുംബാംഗങ്ങളില്‍ അപ്രതീക്ഷിതമായ അസുഖം നിങ്ങളെ വിഷമിപ്പിക്കുന്നു. അത് പ്രതിസന്ധി ഉണ്ടാക്കാനിടയുണ്ട്. എന്നാല്‍ സമ്മര്‍ദത്തില്‍ അകപ്പെടാതിരിക്കുക.

മേടം

സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ഏറ്ററവും നല്ല ദിവസം എന്ന് ഗണേശന്‍ പ്രവചിക്കുന്നു. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സത്‌കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍ക്കൂട്ടും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം

ഓഫിസില്‍ പോകുന്നവര്‍ക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകുമെന്ന് ഗണേശന്‍ പ്രവചിക്കുന്നു. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂര്‍ണമായ ജോലികള്‍ തൃപ്തികരമായി ചെയ്തുതീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മിഥുനം

കഴിഞ്ഞ രണ്ടുദിവസങ്ങളായുള്ള കഠിനാധ്വാനം മൂലം ഇന്ന് നിങ്ങള്‍ ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. ഇന്നത്തെ ദിവസവും ഒട്ടും വ്യത്യസ്തമല്ല. കുട്ടികളാകും നിങ്ങളുടെ പ്രധാന ഉത്കണ്ഠയ്‌ക്ക് കാരണം. ദിവസം മുഴുവന്‍ യാതൊന്നും ചെയ്യാതെ വീട്ടിലിരിക്കാനാകും നിങ്ങള്‍ ഇഷ്ടപ്പെടുക. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടാം. പണം അല്ലെങ്കില്‍ അതിന്‍റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. തന്നെ അനാവശ്യമായി മറ്റുള്ളവര്‍ ദ്രോഹിക്കുകയാണെന്ന് നിങ്ങള്‍ കരുതും.

കര്‍ക്കടകം

പ്രതികൂലഫലമാണ് ഇന്ന് കാണുന്നതെന്ന് ഗണേശന്‍ പ്രവചിക്കുന്നു. ഉത്സാഹവും ഉന്മേഷവും നിങ്ങള്‍ക്കിന്ന് കുറവായിരിക്കും. വിഷാദാത്മകതയും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ കഠിനശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.

Also Read: നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്, ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ

ABOUT THE AUTHOR

...view details