കേരളം

kerala

ETV Bharat / bharat

Horoscope: നിങ്ങളുടെ ഇന്ന് (നവംബർ 12 വെള്ളി 2021) - ജ്യോതിഷം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope today  today horoscope  horoscope  astrological prediction  horoscope november 12  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  ജ്യോതിഷം  ജ്യോതിഷം നവംബര്‍ 12
നിങ്ങളുടെ ഇന്ന് (നവംബർ 12 വെള്ളി 2021)

By

Published : Nov 12, 2021, 6:26 AM IST

ചിങ്ങം

വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നിക്ഷേപം നടത്തുന്നതിന് ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുമായി ചൂടേറിയ വാഗ്വാദങ്ങള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തണം.

കന്നി

ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സുപ്രധാന വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മുന്നിലുള്ള തക്കതായ അവസരം ഉപയോഗിച്ച് ഭാവി ഭദ്രമാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. നിങ്ങൾ ആത്മീയതയിലേക്ക്‌ ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.

തുലാം

ഇന്ന് നിങ്ങൾ ഊർജ്ജസ്വലരും സന്തോഷമുള്ളവരുമായിരിക്കും. വ്യക്തി ജീവിതത്തിൽ നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം നിങ്ങൾ തെരഞ്ഞെടുക്കുന്ന വഴിയിൽ ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.

വൃശ്ചികം

ഇന്ന് നിങ്ങളുടെ പ്രണയ ജീവിത്തതിലേക്ക് നിങ്ങളുടെ എല്ലാ ശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. ഗവേഷണ സംബന്ധിയായ ജോലിയെപ്പറ്റി നിങ്ങള്‍ ഇന്ന് ചിന്തിക്കും. നിങ്ങളുടെ ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത്‌ സമയം ആസ്വദിക്കുകയും ചെയ്യും.

ധനു

സത്യവും നീതിയും ഉയർത്തിപ്പിടിച്ച്‌ അനീതിക്കും വിവേചനത്തിനും എതിരേ നിങ്ങൾ പൊരുതും. ഈ ദിവസം വാഗ്‌ദാനം ചെയ്‌തപോലെ ഗംഭീരമായിരിക്കും. ഇന്ന് നിങ്ങൾ നിങ്ങൾക്കിഷ്‌ടമുള്ളതെല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കണം.

മകരം

കഠിനമായ സാഹചര്യങ്ങൾ മൂലം നിങ്ങളുടെ മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത്‌ നിങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ എത്തിച്ചേരാൻ സഹായിക്കും. ജോലിസ്ഥലത്ത്‌ നിങ്ങൾ ആരുമായും വാക്ക്‌ തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത്‌ നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട്‌ തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക്‌ എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യണം.

കുംഭം

നിങ്ങൾ ഇന്ന് നല്ലോരു എതിരാളിയാണെന്ന് തെളിയിക്കുകയും നിങ്ങളുടെ ലാഭത്തിന് വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വയ്ക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വഭാവത്തിന്‍റെ കരുത്ത്‌ പ്രദർശിപ്പിക്കുകയും അതിൽ നിപുണതയുള്ളവരാണെന്ന് തെളിയിക്കുകയും ചെയ്യും.

മീനം

നിങ്ങള്‍ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശ്രദ്ധിക്കാത്തവരും ഭാവി സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാത്ത ആളുമാണ്. നിങ്ങൾ നിങ്ങളുടെ ഓരോ ദിവസവും വരുന്നപോലെ തരണം ചെയ്യും. നിങ്ങൾക്കിന്നൊരു വെളിപാടുണ്ടാകുകയും ജീവിതത്തെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുകയും സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ഗുണം മനസിലാക്കുകയും ചെയ്യും.

മേടം

ഇന്ന് നിങ്ങൾക്ക്‌ പ്രകൃതി സ്നേഹം തോന്നുന്നതിനാൽ ചെടികൾ നടുകയും പരിസരം വൃത്തിയാക്കുകയും ചെയ്യും. നിങ്ങൾക്ക്‌ ഈ ലോകത്തെ ഒരു നല്ല ഇടമാക്കി മാറ്റണമെങ്കിൽ ഇത്‌ പടിപടിയായി ചെയ്യുക.

ഇടവം

നിങ്ങളുടെ മധുരമുള്ള വാക്കുകൾ ബിസിനസുകളെ വളരെയധികം സഹായിക്കുമെങ്കിലും ദിവസം പോകുംതോറും അതിന്‍റെ പ്രഭാവം കുറയും. വികാരപരമാകാനുള്ള വ്യഗ്രത കുറച്ചില്ലെങ്കിൽ അത്‌ സംഘർഷത്തിന് വഴിയുണ്ടാക്കുകയും വരും ദിവസങ്ങളിൽ അത്‌ ബുദ്ധിമുട്ടിക്കുകയും ചെയ്യും.

മിഥുനം

കുടുംബവുമൊത്ത്‌ വിനോദയാത്ര പോകണമെന്നുള്ള അമിതമായ ആഗ്രഹത്തിന് പ്രേരണ നൽകുന്ന ദിവസമാണിന്ന്. അത്‌ നിങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യും. യാത്ര ചിലവുകൾ നിങ്ങളുടെ കണക്കുകൂട്ടലുകൾക്കുള്ളിൽ നിൽക്കും.

കര്‍ക്കടകം

നിങ്ങൾ നിങ്ങളുടെ ജോലിക്ക്‌ പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടു കൂടി എത്രയും പെട്ടെന്ന് ചെയ്‌ത് തീർക്കുക. നിങ്ങളുടെ ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്. നിങ്ങൾ സുഹൃത്തുക്കളെ കാണാൻ പോകുന്ന രീതിക്ക്‌ അനുസരിച്ച്‌ അവർക്ക്‌ എത്ര മാത്രം പ്രാധാന്യം നൽകുന്നു എന്നറിയാൻ കഴിയും.

ABOUT THE AUTHOR

...view details