കേരളം

kerala

ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (മെയ് 18 ബുധൻ 2022) - astrological predictions

ഇന്നത്തെ ജ്യോതിഷ ഫലം...

HOROSCOPE TODAY  HOROSCOPE KERALA  ഇന്നത്തെ ഫലം  ജ്യോതിഷം  astrological predictions  നിങ്ങളുടെ ഇന്ന്
നിങ്ങളുടെ ഇന്ന്

By

Published : May 18, 2022, 6:51 AM IST

മേടം:നിങ്ങൾക്ക് ഇന്ന് ആത്മീയതയിൽ ഊന്നിയ ദിവസമായിരിക്കും.നിങ്ങളുടെ അയൽക്കാരുമായി നല്ല ബന്ധം പുലർത്താൻ സാധിക്കില്ല.

ഇടവം: ഒരു സാധാരണ ദിവസവും അസാധാരണ വൈകുന്നേരവുമായിരിക്കും. ഉച്ചതിരിഞ്ഞ് സമ്മർദങ്ങള്‍ ഉണ്ടാവുമെങ്കിലും, നിങ്ങളുടെ പ്രിയ സ്നേഹത്തിന്‍റേയും അടുത്തെത്തുമ്പോൾ വൈകുന്നേരം തികച്ചും വ്യത്യസ്‌തമായിരിക്കും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നതായിരിക്കും. ദിവസത്തിന്‍റെ അവസാനം ഒരു അഭിമുഖത്തിനു പോകുകയോ അല്ലെങ്കിൽ പുതിയ ഒരു ജോലി ആരംഭിക്കുകയോ ചെയ്യും. ജോലിയിൽ , നിങ്ങള്‍ക്ക് മുതിർന്നവരിൽ നിന്നും പ്രോൽസാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക കാരണം നിങ്ങളുടെ ഗ്രഹനില വച്ച് വൈകാരിക സന്ദർഭങ്ങളിൽ നിങ്ങള്‍ പൊട്ടിത്തെറിക്കുകയും, രംഗം വഷളാക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം: ദിവസത്തിന്‍റെ ആദ്യ ഭാഗത്തിൽ നിങ്ങളുടെ പ്രകൃതം വെള്ളത്തിൽ ഉപ്പ് ലയിച്ചു ചേരുന്നതുപോലെയായിരിക്കും. ഓഫീസിൽ ഇന്ന് ഒരു മോശമായ ദിവസമായിരിക്കും. നിങ്ങളുടെ രക്ത സമ്മർദം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുക, എന്നാൽ ജോലിയിൽ അസ്വസ്ഥത കാണിക്കാന് പാടില്ല. അനന്തരഫലങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള് ഭീകരമായിരിക്കും. ട്രെക്കിംഗും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങള്‍ പരീക്ഷിച്ചേക്കാം.

ചിങ്ങം: ഇന്ന് നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തികൊണ്ട് ചെലവഴിക്കുന്ന ഒരു ഉച്ചനേരമായിരിക്കും. ജോലിയിലാണെങ്കിൽ നിങ്ങളുടെ ഉത്സാഹവും ഊർജ്ജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് നിങ്ങളുടെ വിമർശകർക്കുള്ള യഥാർഥ മറുപടി, അതുകൊണ്ട് അത് നന്നായി തന്നെ ചെയ്യുക.

കന്നി: മിതമായ, ക്ഷീണിച്ച പ്രഭാതത്തിൽ നിന്ന്, ആവേശകരമായ വൈകുന്നേരത്തിലേക്ക് ദിവസം പുരോഗമിക്കും. എന്നിരുന്നാലും വൈകുന്നേരമാകുമ്പോൾ നിങ്ങൾക്ക് ഒരു തടസം നേരിടേണ്ടി വരും, നിങ്ങൾക്ക് സമ്മര്‍ദങ്ങൾ നേരിടേണ്ടിവരും. ഏതെങ്കിലും സാഹചര്യത്തിൽ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സൗഹൃദത്തിൽ ദിവസത്തിന്‍റെ അവസാനത്തോടെ ആ സമ്മര്‍ദം ഇല്ലാതാകും.

തുലാം: ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്ക് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും‍. ക്ഷീണം, ഉല്‍ക്കണ്ഠ, പ്രതികൂല ചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശ സ്വഭാവം വീട്ടിലും ഓഫീസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ ഗുണാനുഭവങ്ങള്‍ വന്നുചേരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം കാണിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും‍. ദിവസത്തിന്‍റെ ആദ്യഭാഗം പതിവ് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും, ഒപ്പം മേഖലയിലെ കിടമത്സരവും സ്വാഭാവികമായി ഉണ്ടാകും, ഗുണാനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ കര്‍ക്കശ സ്വഭാവം വെടിഞ്ഞ് പരസ്പര ധാരണയോടും ലക്ഷ്യബോധത്തോടും കൂടിയ സമീപനം പുലര്‍ത്തണം. കുടുംബത്തിലെ അര്‍ഥശൂന്യമായ തര്‍ക്കങ്ങള്‍ മാറ്റിവെക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. ഇന്ന് ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കണം. ധാരാളിത്തം നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കും. വിദ്യാര്‍ഥികള്‍ക്കും ഇന്നത്തെ ദിവസം ഗുണകരമല്ല.

ധനു: തുടക്കത്തില്‍ പ്രശ്നസങ്കീര്‍ണമായ ഈ ദിവസം വൈകുന്നേരത്തോടെ ആശ്വാസകരമാകും. ഡ്രൈവിങ് വേഗത നിയന്ത്രിക്കണം. കാരണം ഇന്ന് അപകട സാധ്യതയുള്ള ദിവസമാണ്. അതുപോലെ ഇന്ന് ശസ്‌ത്രക്രിയക്ക് വിധേയനാകുകയും ചെയ്യരുത്. വിനോദകാര്യങ്ങള്‍ക്കായുള്ള ചെലവ് ഗണ്യമായി വര്‍ധിക്കും. ഗൃഹാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍ തികഞ്ഞ ക്ഷമ പാലിക്കുക. വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഗുണകരമാകും. ആരോഗ്യവും മെച്ചപ്പെടാന്‍ തുടങ്ങും. വ്യക്തി ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും വന്നുചേരും.

മകരം: ജോലിസ്ഥലത്ത് മനം മയക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലൂടെ തന്നെ നിങ്ങളുടെ ധാരാളം സമയം നഷ്‌ടപ്പെട്ടേക്കാം. കൂടാതെ മറ്റൊരു പ്രോജക്‌ടോ അല്ലെങ്കിൽ ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുമുണ്ട് ഇപ്പോഴുള്ള ബിസിനസാകട്ടെ നിങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക് പോകും

കുംഭം: മികവാണ് ഇന്നത്തെ പ്രധാനപ്പെട്ട വാക്ക്. അതെന്തുതന്നെയായാലും നിങ്ങളുടെ ശ്രദ്ധ ജോലിയിലായിരിക്കും അതിന്‍റെ ഫലത്തിലായിരിക്കില്ല. കുട്ടികള്‍ കരയുകയും, പങ്കാളി നിങ്ങളോട് ഒച്ച വയ്ക്കുകയും ചെയ്തേക്കാം എന്നാൽ നിങ്ങള്‍ വെറുതെ വിശ്രമിക്കുക

മീനം: ഒരു പ്രയോജന പ്രദമായ, ഉത്പാദനക്ഷമമായ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പോകുകയോ, അല്ലെങ്കിൽ ഞെട്ടിപ്പിച്ചുകൊണ്ട് നിങ്ങളുടെ പഴയ കാമുകിയെ അല്ലെങ്കിൽ കാമുകനെ കാണുകയും ചെയ്യും. ഇന്നത്തെ ദിവസം ആഘോഷത്തിന്റേതാണ്. മതിയാകുവോളം ആഘോഷിക്കുക.

ABOUT THE AUTHOR

...view details