തീയതി:31-10-2023 ചൊവ്വ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തിഥി:തുലാം കൃഷ്‌ണ തൃദീയ
നക്ഷത്രം: രോഹിണി
അമൃതകാലം: 12:07 PM മുതല്‍ 01:36 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 08:39 AM മുതല്‍ 09:27 AM വരെ & 11:51 AM മുതല്‍ 12:39 PM വരെ
രാഹുകാലം:03:04 PM മുതല്‍ 04:32 PM വരെ
സൂര്യോദയം: 06:15 AM
സൂര്യാസ്‌തമയം: 06:00 PM
ചിങ്ങം : ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കേണ്ടി വന്നാലും അനുകൂല ഫലങ്ങൾ നേടാനുള്ള അവസരമായി കാണുക. ജോലിസ്ഥലത്ത് ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ശുഭദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും നിങ്ങൾക്ക് നേടാൻ കഴിയും.
കന്നി : അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പുറത്തേക്ക് വരാനുള്ളൊരു വഴി നിങ്ങൾ കണ്ടെത്തിയേക്കും. വികാരങ്ങളെ വികസിപ്പിക്കുകയും വാസ്‌തവികമായ വസ്‌തുക്കളിലേക്ക് അടുക്കുകയും ചെയ്യും. നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള ഒരു സാഹചര്യമല്ലെങ്കിൽ അത് നിങ്ങളെ അസ്വസ്ഥനാക്കും.
തുലാം :കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ ഒടുവിൽ പുറത്ത് വരും. നിങ്ങളുടെ തിളക്കമേറിയ സൗന്ദര്യബോധം ചുറ്റുമുള്ളവയിൽ മാറ്റങ്ങൾ വരുത്തുന്നതിന് സഹായിക്കും.
വൃശ്ചികം : വിവിധ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ഇന്ന് കണ്ടുമുട്ടുകയും അതിൽ ഇന്നുതന്നെ പൂര്‍ണമായും പ്രവര്‍ത്തനനിരതനാകാന്‍ അവർ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇതിന്‍റെ ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ലഭിച്ചില്ലെങ്കിലും ക്ഷമ, കൂടുതല്‍ മികച്ച പ്രതിഫലം നേടിത്തരും.
ധനു : സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവയെ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കും.
മകരം : ഓരോ ദിവസവും ജീവിതത്തിൽ പുതുതായി എന്തെങ്കിലും സംഭവിക്കുന്നു. പകൽ മുഴുവൻ ചെറിയ തളർച്ച അനുഭവപ്പെടാം. പ്രവൃത്തി രംഗങ്ങളിൽ നിങ്ങളുടെ എല്ലാ അധ്വാനങ്ങളും ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുകയും, ഭാവി ഉദ്യമങ്ങളിൽ ശക്തമായ അടിത്തറ നിർമിക്കപ്പെടുകയും ചെയ്യും.
കുംഭം : പകൽ തികച്ചും സംഭവബഹുലമായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും നിങ്ങൾക്കിന്ന് കഴിയും. അതുവഴി അറിവിന്‍റെ അടിത്തറ വികസിപ്പിക്കുകയും ചെയ്യും. ഈ പകൽ നിങ്ങളുടെ എല്ലാ ഊർജവും പ്രയോജനപ്പെടുത്തുകയും ക്ഷീണിതനാവുകയും ചെയ്യും. പക്ഷേ മൊത്തത്തിൽ ഈ ദിവസം വളരെയേറെ ആവേശങ്ങൾ കൊണ്ടുവരും.
മീനം : പ്രവർത്തന രംഗങ്ങളിൽ അവക്കനുസരിച്ച തരത്തിലുള്ള മാനസിക പിരിമുറുക്കം ഉണ്ടാകും. നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തരുത്. നിങ്ങളുടെ തന്നെ പോരാട്ടങ്ങളെ സ്വയം നേരിടുകയും അതിന്‍റെ ഫലം സഹിക്കുകയും വേണം. ദിവസം മുന്നോട്ട് പോകും തോറും നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും.
മേടം : അനാവശ്യ വിഷയങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രമിക്കും. വിശ്രമത്തിനായി സമയം കണ്ടെത്തുക. കാരണം, ഒരു കാര്യവും നിങ്ങൾ ഉദ്ദേശിച്ച പ്രകാരം നടക്കുകയില്ല.
ഇടവം : ഒരുപാട് ആലോചിക്കതെയും സമ്മർദത്തിന് അടിമപ്പെടാതെയുമിരിക്കണം. നിങ്ങളുടെ ഉടമസ്ഥസ്വഭാവവും ദേഷ്യവും ആവശ്യമില്ലാത്ത പ്രശ്‌നങ്ങൾക്ക് കാരണമാകും. എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരേയൊരുമാർഗം ആത്മപരിശോധന മാത്രമാണ്.
മിഥുനം : ഇന്ന് വളരെ ക്ഷീണം തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത് പ്രിയപ്പെട്ടവരെ ദുഃഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. നിങ്ങളുടെ വികാരങ്ങൾ അസ്വസ്ഥമാകുകയും നിങ്ങളുടെ കോപം അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും. എന്നാൽ ഇന്ന് നിങ്ങളുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
കര്‍ക്കടകം : നിങ്ങളുടെ ഇഷ്‌ടങ്ങൾ യാഥാർഥ്യമാക്കുന്ന ദിനമാണിന്ന്. ദൈവാനുഗ്രഹത്താൽ നിങ്ങൾ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസിൽ പതിയുകയും അത് നിങ്ങളുടേതായ കുറേ ശ്രോതാക്കളെ സൃഷ്‌ടിക്കുകയും ചെയ്യും. സർഗാത്മക കഴിവുകൾ അതിരുകൾ ഭേദിക്കുകയും ബഹുമതികൾ നിങ്ങളെ തേടിയെത്തുകയും ചെയ്യും.