കേരളം

kerala

ETV Bharat / bharat

Horoscope Today 28th September 2023: നിങ്ങളുടെ ഇന്ന്‌ (സെപ്‌റ്റംബർ 28 വ്യാഴം 2023) - തിയതി

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷ ഫലം

horoscope  Horoscope Today September 28th 2023  Horoscope Today  നിങ്ങളുടെ ഇന്ന്‌  Horoscope Prediction Today  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  തിയതി  ചിങ്ങം
Horoscope Today 28th September 2023

By ETV Bharat Kerala Team

Published : Sep 28, 2023, 7:10 AM IST

തിയതി: 28-09-2023 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി:കന്നി ശുക്ല ചതുര്‍ദശി

നക്ഷത്രം: പൂരുരുട്ടാതി

അമൃതകാലം: 09:14 PM മുതല്‍ 10:44 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:13 AM മുതല്‍ 11:01 AM വരെ & 03:01 PM മുതല്‍ 03:49 PM വരെ

രാഹുകാലം: 01:45 PM മുതല്‍ 03:15 PM വരെ

സൂര്യോദയം:6:13 AM

സൂര്യാസ്‌തമയം: 6:16 PM

ചിങ്ങം: നേരിടുന്ന മുഴുവന്‍ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ ഇന്ന് നിങ്ങൾക്ക്‌ കഴിയും. ഏത് സാഹചര്യത്തെയും നിങ്ങള്‍ മറികടന്നേക്കും. വ്യാപാര-വ്യവസായ രംഗത്ത്‌ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. വ്യക്തി ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവുക.

കന്നി:നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗാത്മകത തെളിയിക്കപ്പെടും. നിങ്ങളുടെ വാക്ക് ചാതുരിയും സര്‍ഗാത്മക കഴിവുമാണ് നിങ്ങളുടെ ആയുധം. സമ്മര്‍ദവും മാനസിക പ്രയാസങ്ങളും ഇല്ലാതിരിക്കുമ്പോള്‍ നിങ്ങളുടെ യഥാര്‍ഥ കഴിവ് പുറത്തെടുക്കാനാവും.

തുലാം:നിങ്ങള്‍ക്ക് ചുറ്റുപാടുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. നിങ്ങളുടെ സുഹൃത്തിലൂടെയായിരിക്കും അതിനുള്ള അവസരമൊരുങ്ങുക. പുതിയ സംരംഭം ആരംഭിക്കാന്‍ സാധ്യത. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.

വൃശ്ചികം: നിങ്ങള്‍ക്ക് ഇന്ന് ഗുണകരമായ ദിവസമല്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സഹ പ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥന്‍റെയും അതൃപ്‌തി പിടിച്ച് പറ്റാന്‍ സാധ്യത. അത് കാരണം മറ്റൊരു ജോലിക്കായി നിങ്ങള്‍ ശ്രമം നടത്തും. വൈകുന്നേരത്തോടെ അത്തരമൊരു ജോലിക്കുള്ള അവസരം ലഭിക്കും.

ധനു: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. സത്യവും നീതിയും ഉയര്‍ത്തി പിടിച്ച് അനീതിക്കെതിരെ പൊരുതാന്‍ കഴിയും. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്‌ടമുള്ളവയെല്ലാം ഇന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ക്ക് ഇന്ന് ഫലം ലഭിച്ചേക്കും.

മകരം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമല്ലാത്ത ദിവസമാണ്. ഏറെ കാലമായുള്ള നിങ്ങളുടെ കഠിനാധ്വാനം വിഫലമാകും. ഇത് നിങ്ങളെ മാനസികമായി തളര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രതീക്ഷ കൈവിടാതിരിക്കുക. നിങ്ങള്‍ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാന്‍ ശ്രമിക്കുക. തീര്‍ച്ചയായും അതിലൂടെ വിജയം കൈവരിക്കാനാകും.

കുംഭം: ജോലി സ്ഥലത്ത് ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലരാകും. ഇതിലൂടെ ഭാവി സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാനാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുക. ശത്രുക്കളുമായി പോരാടാതിക്കുക. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തുക.

മീനം: ഇന്ന് നിങ്ങള്‍ സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യും. കുടുംബത്തിലെ അപ്രതീക്ഷിത അസുഖങ്ങള്‍ കാരണം മാനസിക പ്രയാസം നേരിടേണ്ടി വരും. സാമ്പത്തിക ചെലവുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. പണം ചെവഴിക്കുന്നതില്‍ ജാഗ്രത പാലിക്കുക.

മേടം: ഇന്ന് നിങ്ങൾക്ക്‌ പ്രകൃതി സ്നേഹം തോന്നുന്നതിനാൽ ചെടികൾ നടുകയും ചവറുകുഴികൾ ഉണ്ടാക്കി പരിസരം വൃത്തിയാക്കുകയും ചെയ്യും. നിങ്ങൾക്ക്‌ ചുറ്റുപാടുമുള്ള ഇടം മനോഹരമാക്കണമെങ്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ പടിപടിയായി ചെയ്യുക. ഇതിലൂടെ മാനസിക സന്തോഷം ലഭിച്ചേക്കും.

ഇടവം: നിങ്ങളുടെ ബിസിനസ് വളരെയധികം ലാഭത്തിലാക്കാന്‍ സാധിക്കും. മികച്ച ബിസിനസ് നിലനിര്‍ത്താന്‍ കഠിന പ്രയത്നം ചെയ്യേണ്ടി വരും. വികാരപരമായ വ്യഗ്രത കുറയ്‌ക്കണം. അല്ലെങ്കില്‍ അത് സംഘര്‍ഷത്തിന് കാരണമാകും.

മിഥുനം:ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. കുടുംബത്തോടൊപ്പം ഒരു യാത്രയ്‌ക്ക് അവസരമൊരുങ്ങും. നിങ്ങള്‍ക്ക് ആരുമായെങ്കിലും പ്രണയം ഉണ്ടെങ്കില്‍ അക്കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക. വൈകുന്നേരത്തോടെ ആത്മീയ കാര്യത്തില്‍ മുഴുകുന്നത് നല്ലതായിരിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷ നിര്‍ഭയമായ ദിവസമായിരിക്കും. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ബിസിനസ് ഉടമ്പടികള്‍ ചര്‍ച്ച ചെയ്‌ത് ഉറപ്പിക്കുമ്പോള്‍ സൂക്ഷമത പാലിക്കുക. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. പണം ചെലവഴിക്കുമ്പോള്‍ സൂക്ഷ്‌മത പാലിക്കുക.

ABOUT THE AUTHOR

...view details