തീയതി:28-10-2023 ശനി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തിഥി:തുലാം പൂര്‍ണിമ പൂര്‍ണിമ
നക്ഷത്രം: രേവതി
അമൃതകാലം: 06:14 AM മുതല്‍ 07:42 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 07:50 AM മുതല്‍ 08:38 AM വരെ
രാഹുകാലം:09:11 AM മുതല്‍ 10:39 AM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:01 PM
ചിങ്ങം: ഇന്ന് മികച്ച ദിവസമായിരിക്കും. നേരിടേണ്ടി വരുന്ന പ്രയാസങ്ങളെയെല്ലാം തരണം ചെയ്യാനാകും. ജോലിയില്‍ കൂടുതല്‍ ശോഭിക്കാനാകും. സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങള്‍ ഇന്ന് മാതൃകയാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. ഉല്ലാസ യാത്രയ്‌ക്കും സാധ്യത.
കന്നി: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണിന്ന്.
തുലാം: ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുക. വൈകുന്നേരം ജോലിക്ക് അനുകൂലമായ സമയമാണ്. പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി പൂര്‍ത്തീകരിക്കാനാകും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനയോഗിക്കുക.
വൃശ്ചികം: പ്രവര്‍ത്തന മികവ് കൊണ്ട് നിങ്ങളിന്ന് മാധ്യമ ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. സമൂഹം നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. എന്നിരുന്നാലും കൂടുതൽ പരിശ്രമിക്കേണ്ടി വരും. ജീവിതപങ്കാളി മുമ്പത്തേക്കാൾ സ്നേഹം പ്രകടിപ്പിക്കും.
ധനു: ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. സാമ്പത്തിക കാര്യങ്ങളിൽ സമ്മര്‍ദം നേരിട്ടേക്കാം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അവരുടെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് എല്ലാകാര്യങ്ങളും കൃത്യമായി ചെയ്യുക. വളരെ നല്ല രീതിയില്‍ ഈ ദിവസം അവസാനിപ്പിക്കുക.
മകരം:ജോലിക്ക് മുൻഗണന നല്‍കുന്നതിന്‍റെ പേരിൽ ജീവിത പങ്കാളിയുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി യാത്രയ്‌ക്ക് അവസരം ലഭിക്കും. അത് അവരിൽ സന്തോഷം ഉണ്ടാക്കും. സാമ്പത്തിക ചെലവുകളില്‍ ശ്രദ്ധ പുലര്‍ത്തുക.
കുംഭം: ഇന്ന് നിങ്ങള്‍ പഴയ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനാകും. ശത്രുക്കൾ പോലും നിങ്ങളെ അംഗീകരിക്കും. അതുകൊണ്ട് തന്നെ ഇന്ന് വളരെ മികച്ച ഒരു ദിവസമായിരിക്കും.
മീനം: നാളുകളായുള്ള സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ഇന്ന് നിങ്ങൾ ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടും. പ്രശ്‌നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യും. പ്രശ്‌നങ്ങൾക്ക് സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത് പ്രാവർത്തികമാക്കാൻ തുടങ്ങുകയും ചെയ്യും. നല്ലതുപോലെ ചിന്തിച്ച് വേണം പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
മേടം:ഇന്ന് ഗുണകരമായ ദിവസമായിരിക്കില്ല. ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവ നഷ്‌ടമാകാന്‍ സാധ്യതയുണ്ട്. മാനസികമായി ഏറെ അസ്വസ്ഥനാകും. എന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷ കൈവിടാതിരിക്കുക. മുന്‍ കോപം നിയന്ത്രിക്കുക.
ഇടവം: ഇന്ന് നിങ്ങള്‍ ഏറെ സന്തോഷവാനായിരിക്കും. കുടുംബത്തെയോ കുട്ടികളെയോ കുറിച്ച് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല ദിവസമാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുക. നിയമ, കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ ചെലുത്തണം.
മിഥുനം:നിങ്ങള്‍ക്ക് ഇന്ന് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളുണ്ടാകും. എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധാലുക്കളാകണം. മറ്റുള്ളവരുടെ കാര്യങ്ങൾ ഓർത്ത് ബുദ്ധിമുട്ടാതെ ആദ്യം സ്വന്തം താത്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.
കര്‍ക്കടകം: ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു ജോലി നിങ്ങള്‍ ഇന്ന് ഏറ്റെടുക്കും. മാനസികമായി നിങ്ങള്‍ ഏറെ സന്തോഷത്തിലായിരിക്കും. പ്രണയിനികള്‍ക്കും ഇന്ന് മികച്ച ദിവസമാണ്. ഇണയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.