കേരളം

kerala

ETV Bharat / bharat

Horoscope Today 25th September 2023: നിങ്ങളുടെ ഇന്ന്‌ (സെപ്‌റ്റംബർ 25 തിങ്കൾ 2023) - ജ്യോതിഷ ഫലം

Horoscope prediction today ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today 25th September 2023  Horoscope Today  Horoscope  Horoscope prediction today  Horoscope Today 25th September  നിങ്ങളുടെ ഇന്ന്‌  നിങ്ങളുടെ ഇന്ന്‌ സെപ്‌റ്റംബർ 25 തിങ്കൾ 2023  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം
Horoscope Today 25th September 2023

By ETV Bharat Kerala Team

Published : Sep 25, 2023, 7:15 AM IST

തീയതി: 25-09-2023 തിങ്കൾ

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു : ശരത്

തിഥി: കന്നി ശുക്ല ദശമി

നക്ഷത്രം: ഉത്രാടം

ഉത്രാടം: 01:46 PM മുതൽ 03:17 PM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 12:37 PM മുതൽ 01:25 PM

രാഹുകാലം: 07:43 PM മുതൽ 09:14 PM മുതൽ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം:06:18 PM

ചിങ്ങം:നിങ്ങളുടെ പൊട്ടിത്തെറിക്കുന്ന രോഷം ഇന്ന് അടക്കി നിര്‍ത്തണം. ഗുണ ദോഷ സമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷം നേരിടാതിരിക്കാന്‍ സഹായിക്കും.

തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമായുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക.

കന്നി: അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ചില്ലറ അസുഖങ്ങള്‍ക്ക് സാധ്യത. ആത്മ നിയന്ത്രണം പാലിക്കണം. വാദ പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവെക്കുക.

വിദ്യാര്‍ത്ഥികള്‍ക്കും ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം. അതിനാല്‍ എല്ലാദിവസവും ഒരുപോലെയല്ലെന്ന് കരുതി ക്ഷമ പാലിക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരേയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് സംഘര്‍ഷഭരിതമായ ഈ ദിവസം നിങ്ങള്‍ക്ക് ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല.

തുലാം:ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നത് ഒരു വൈരുദ്ധ്യം തന്നെ. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഇത് ഇപ്പോഴും നിങ്ങളുടെ കൂടെ കൊണ്ടു നടക്കുന്ന അതിവൈകാരികതകൊണ്ടാകാം.

ഒരു തൊപ്പി നിലത്തുവീണാല്‍ മതി നിങ്ങള്‍ പ്രകോപിതനാകും. നിങ്ങളുടെ മനസിലുളള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. നിങ്ങളുടെ അന്തസും ബാധിക്കപ്പെടാം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം.

നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന് അല്ലെങ്കില്‍ അമ്മ തന്നെ നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക, ആശ്വാസം ലഭിക്കും.

വൃശ്ചികം: ഇന്ന് നിങ്ങള്‍ വളരെ സന്തുഷ്‌ടനും ഉല്ലാസവാനുമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യദിനമാണ്. നിങ്ങളുടെ സന്തോഷം ചുറ്റുപാടിലേക്ക് പ്രസരിക്കും. എല്ലാ വിധത്തിലുള്ള സന്തോഷകരമയ ചര്‍ച്ചകളിലും കൂടിച്ചേരലുകളിലും നിങ്ങള്‍ വ്യാപൃതനാകും.

അകന്നുപോയ ചങ്ങാതിമാരുമായി ബന്ധം സ്ഥാപിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ഇതുമൂലം പുതിയ സംരംഭങ്ങൾ ഉണ്ടാകുകയും അത് ഭൗതിക നേട്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം. വിഭവങ്ങള്‍ വര്‍ധിക്കാനും തൊഴില്‍ വിജയത്തിനും സാധ്യത. ഒരു ഹ്രസ്വ വിനോദയാത്രക്കും യോഗം.

ധനു:നിങ്ങളെ ഒരു തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ ഒരു പങ്കാളിയേയോ അടുത്ത ബന്ധുവിനേയോ ഇന്ന് അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അധ്വാനവും സഹായങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല.

അത് നിങ്ങളെ അൽപ്പം ക്ഷീണിപ്പിക്കാനും മതി. നിങ്ങളുടെ കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസ്സഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ നിങ്ങൾ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല.

അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.

മകരം: ഇന്ന് നിങ്ങൾ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസ്സിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസ്സും പ്രശസ്‌തിയും വര്‍ധിക്കും.

തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.

കുംഭം:നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. നിങ്ങള്‍ വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസ്സിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതിരിക്കണം. കഴിയുമെങ്കില്‍ ഇന്ന് രോഗകാരണം കാണിച്ച് ലീവെടുക്കുക.

പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്‍റെ കാര്യത്തിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ അവരുടെ വീക്ഷണ കോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.

മീനം:പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ഇന്ന് നല്ല ദിവസം. ഒരു ഉല്ലാസയാത്രയോ പിക്‌നിക്കോ ദിവസം മുഴുവന്‍ ഉന്മേഷം പകര്‍ന്നേക്കാം. ഇന്നേ ദിവസം ദാന ധര്‍മ്മപ്രവര്‍ത്തനങ്ങളില്‍ ഉല്‍സുകനായിരിക്കും. എല്ലാ മേഖലകളിലും ഉള്ള വിജയം നിങ്ങളുടെ പ്രശസ്‌തി കൂടുതല്‍ വര്‍ധിപ്പിക്കുകയും ഇന്നത്തെ സായാഹ്നം ചിരിയും ചങ്ങാത്തവും കൊണ്ട് സമ്പന്നമാക്കുകയും ചെയ്യും.

മേടം:നിങ്ങളുടെ ജീവിതത്തിന്‍റെ പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുളവാക്കുന്ന ദിവസമാണ് ഇന്ന്. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. ചര്‍ച്ചകള്‍ ഉൽപ്പാദന ക്ഷമമായിരിക്കും. വീട് മോടികൂട്ടുന്നതിനെക്കുറിച്ചായിരിക്കും നിങ്ങളുടെ ചര്‍ച്ചകള്‍.

കാരണം നിങ്ങളുടെ സ്വകാര്യജീവിതത്തിന്‍റെ സൗന്ദര്യാത്മമകത വര്‍ധിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. നിങ്ങളുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള നേട്ടങ്ങളും അതിന്‍റെ വഴിക്ക് വന്നുകൊണ്ടിരിക്കും. ജോലിസ്ഥലത്ത് ചെലവുകള്‍ നിങ്ങളെ കാത്തിരിക്കുന്ന ഈ സമയത്ത് ഇത് നിങ്ങള്‍ക്ക് ഒരു ആശ്വാസമാകും.

ഓഫിസിലെ ജോലിഭാരം നിങ്ങള്‍ക്ക് പ്രശ്‌നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കാഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

ഇടവം:ഇന്നത്തെ നിങ്ങളുടെ ഉദ്യമം നിങ്ങളുടെ നേട്ടങ്ങളെ കുറിച്ച് പദ്ധതി തയ്യാറാക്കുകയും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ വിജയത്തിൽ അഭിനന്ദിക്കുകയുമായിരിക്കും. ജോലിയിലായാലും വ്യവസായത്തിലായാലും ഇന്ന് നിങ്ങളുടെ ചിന്തകൾ ചടുലമായിരിക്കും. മാത്രമല്ല നിങ്ങളുടെ ഏത് പദ്ധതികളും നിങ്ങളുടെ ഭാവിയ്ക്കുള്ള ശക്തമായ അടിത്തറയായിരിക്കും.

മിഥുനം:ഇന്നത്തെ സാഹചര്യത്തെ പറ്റി ആരെങ്കിലും പ്രതികൂല വിവരങ്ങള്‍ നല്‍കിയാലും കാര്യമാക്കേണ്ടതില്ല. ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂല തരംഗങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളര്‍ത്തും.

ധ്യാനവും പ്രാര്‍ത്ഥനയും വളരെ പ്രാധാന്യത്തോടെ കാണും. അത് നിങ്ങളുടെ മാനസിക സംഘര്‍ഷവും വിപരീത മനോഭാവവും നിയന്ത്രിക്കാന്‍ സാഹായിക്കും. വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക. വ്യായാമ ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.

കര്‍ക്കടകം: ആഡംബരവും സമൃദ്ധിയും ജീവിതത്തിലെ മറ്റു നല്ല കാര്യങ്ങളും നിങ്ങള്‍ക്കിന്ന് സന്തോഷം പകരും. തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഭാഗ്യ ദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും സ്ഥൈര്യവും ഊര്‍ജ്വസ്വലതയും പ്രകടിപ്പിക്കുമെന്നത് ഇന്നത്തെ സംഘര്‍ഷഭരിതമായ ലോകത്തില്‍ ഒരു വലിയ കാര്യം തന്നെയാണ്.

സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും.ഇപ്പോൾ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന യാത്രകള്‍ ഫലവത്താകും. ഈ ദിനം ശരിക്കും ആസ്വദിക്കൂ!...

ABOUT THE AUTHOR

...view details