കേരളം

kerala

ETV Bharat / bharat

Horoscope Today 19th August നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 19 ശനി 2023) - 2023 august 19

Horoscope prediction today: ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope today  Horoscope  Horoscope prediction today  Horoscope prediction  astrology  astrology prediction  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  നിങ്ങളുടെ ഇന്ന്  നക്ഷത്ര ഫലം  ഓഗസ്റ്റ് 19 ശനി 2023  ഓഗസ്റ്റ് 19 ശനി  ഓഗസ്റ്റ് 19  August 19  2023 august 19
Horoscope Today

By

Published : Aug 19, 2023, 7:07 AM IST

Updated : Aug 19, 2023, 10:17 AM IST

തീയതി:19-08-2023 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു:വര്‍ഷം

തിഥി: ചിങ്ങം ശുക്ല തൃദീയ

നക്ഷത്രം:ഉത്രം

അമൃതകാലം: 06:14 AM മുതല്‍ 07:47 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 7:50 AM മുതല്‍ 8:38 AM വരെ

രാഹുകാലം:09:21 AM മുതല്‍ 10:54 AM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:41 PM

ചിങ്ങം : ആഗ്രഹിക്കുന്ന എല്ലാം നിങ്ങൾക്ക് ലഭിക്കും എന്ന പ്രതീക്ഷ വയ്‌ക്കരുത്. അത്തരം ആഗ്രഹങ്ങൾ മാറ്റണം. നിങ്ങളുടെ ഉത്കണ്‌ഠയുടെ ഉറവിടം ആഴത്തിൽ പരിശോധിക്കണം.

കന്നി :സൗമ്യതയുള്ള, മൃദുഭാഷ സംസാരിക്കുന്ന സമീപനം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്‌ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു.

തുലാം :ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാണ്. പ്രത്യേകിച്ച് ഒരു ഇന്‍റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കുക, ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം :ജീവിതം മികച്ച അധ്യാപകനാണെന്ന് നിങ്ങൾ മനസിലാക്കും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിക്കും. ഇത് അസൂയയെ ക്ഷണിച്ചുവരുത്തും. പക്ഷേ അത്‌ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ്. ക്ഷമിക്കുന്നത് ദൈവികവും' എന്ന കാര്യം എപ്പോഴും ഓർക്കുക.

ധനു : ചില പ്രധാന ചർച്ചകളിൽ നിങ്ങൾ ഇന്ന് പങ്കെടുക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം സമയം ചെലവഴിക്കും. പങ്കാളിയുമായി കൂടുതൽ അടുക്കും.

മകരം : ഭാവിയെക്കുറിച്ച് നിങ്ങൾ ഇന്ന് ചിന്തിക്കും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. തുറന്നുള്ള സംസാരം അത് നിങ്ങളുടെ മനസിന് സന്തോഷവും സമാധാനവും നൽകും.

കുംഭം : സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ പ്രവൃത്തികളും ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. അതിന് ചെറിയ കാരണങ്ങളുണ്ടാകും. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ജോലി പൂർത്തിയാക്കാൻ ശ്രമിക്കണം.

മീനം :നിങ്ങളുടെ പതിവ് ദിനചര്യകൾ ഇന്ന് ഒഴിവാക്കുക. ഇന്ന് അവധിയാണെങ്കിലും നിങ്ങൾക്ക് ജോലിയിൽ പ്രവേശിക്കേണ്ടിവന്നേക്കാം. വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുമെന്ന കാര്യം ഉറപ്പാക്കുക. ഇന്നത്തെ നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലവത്തായേക്കാം. സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും കഴിയുന്നത്ര ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം :മതിയായ കാരണമില്ലാതെ നിങ്ങളിന്ന് ഉള്‍വലിയും. നിങ്ങള്‍ മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തില്‍ സം‍ശയമില്ല. സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവയ്‌ക്കേണ്ടതുണ്ട്. അതുകൂടാതെ, നിങ്ങള്‍ ഇന്ന് ചിലവുകളും കുറയ്‌ക്കേണ്ടിവരും.

ഇടവം :ഇന്ന് നിങ്ങളുടെ ഉയര്‍ന്ന മാനസികനില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. അവസരങ്ങളിൽ വിവേകത്തോടെ പെരുമാറും. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വശത്താക്കാന്‍ ഏറ്റവും വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങള്‍കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ സിമ്പോസിയങ്ങള്‍, ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങള്‍ക്ക് ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇന്ന് സാഹിത്യത്തില്‍ നിങ്ങള്‍ക്ക് താത്‌പര്യം തോന്നാം.

മിഥുനം :ചഞ്ചലവും സന്നിഗ്‌ധവുമായ ഒരു മാനസിക അവസ്ഥയിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളെയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ചോ ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം :സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുക. പുതിയ പദ്ധതികളുടെ സുഗമമായ സമാരംഭം നിങ്ങൾക്ക് സന്തോഷം നൽകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു കൂടിക്കാഴ്‌ച നടത്തും. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. പങ്കാളിയുമായി ഒരു യാത്ര നടത്തും. ഇത് നിങ്ങള്‍ക്ക് ഉത്സാഹവും ഊർജ്ജവും നല്‍കും.

Last Updated : Aug 19, 2023, 10:17 AM IST

ABOUT THE AUTHOR

...view details