കേരളം

kerala

ETV Bharat / bharat

Horoscope Today 18th October 2023 : നിങ്ങളുടെ ഇന്ന്‌ (ഒക്‌ടോബര്‍ 18 ബുധൻ 2023) - malayalam news

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Today 18th October 2023  Horoscope  നിങ്ങളുടെ ഇന്ന്‌  Horoscope Prediction Today  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശി ഫലം  മലയാളം വാർത്തകൾ  കേരള വാർത്തകൾ  malayalam news  kerala news
Horoscope Today 18th October 2023

By ETV Bharat Kerala Team

Published : Oct 18, 2023, 7:40 AM IST

തീയതി:18-10-2023 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: തുലാം ശുക്ല ചതുര്‍ഥി

നക്ഷത്രം: അനിഴം

അമൃതകാലം: 01:38 PM മുതല്‍ 03:07 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 11:49 AM മുതല്‍ 12:37 PM വരെ

രാഹുകാലം: 12:09 PM മുതല്‍ 01:38 AM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം:06:05 PM

ചിങ്ങം : ദിവസം മുഴുവൻ കർമ്മനിരതനായിരിക്കും. വലിയ കോർപ്പറേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്‌കരിക്കേണ്ടിവരും. സ്‌ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

കന്നി : ഉള്ളിൽ എപ്പോഴും കൂടുതൽ ജോലി ചെയ്യണമെന്നും സമ്പാദിക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടാകും. കഠിനമായി ജോലി ചെയ്‌ത ശേഷം മാനസിക ഉല്ലാസം നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക.

തുലാം : ഭാഗ്യപരീക്ഷണത്തിനുള്ള ചിന്തകളുണ്ടാകും. ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. വാക്കേറ്റങ്ങൾ ഒഴിവാക്കുക.

വൃശ്ചികം : ഈ രാശിക്കാർക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യ തന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരായതിനാൽ ഇതും നല്ല ദിവസമായിരിക്കും.

ധനു : നിങ്ങളിന്ന് തികച്ചും സന്തുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിട്ടുള്ളവർ വീട്ടുകാർക്ക് വേണ്ടി കൂടുതൽ സമയം കണ്ടെത്തും. ജോലിയുടെ കാര്യത്തിൽ വളരെ സമാധാനപരമായ ഒരു ദിവസമായിരിക്കും.

മകരം : ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാധ്വാന സ്വഭാവം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കും. വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.

കുംഭം : സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടും. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടാൻ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാർഥ മൂല്യം നിങ്ങൾ മനസിലാക്കിയിട്ടില്ല. അതിനുള്ള അവസരം ലഭിക്കും

മീനം : ഇന്ന് നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്‌ക്കാൻ വല്ലാതെ ആഗ്രഹിക്കും. നന്നായി സംസാരിക്കുകയും, ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. വളരെ പ്രഗത്ഭരായവരുമായി ജോലിചെയ്യുന്നതിനുള്ള അവസരം ലഭിക്കും.

മേടം : വളരെ തിരക്കേറിയ ദിവസമായിരിക്കും. എങ്കിലും സ്വന്തം സന്തോഷത്തിനായി സമയം കണ്ടെത്തണം. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുക. എന്ത് കാര്യം ചെയ്യുമ്പോഴും കൃത്യമായ ലക്ഷ്യബോധം ഉണ്ടായിരിക്കണം.

ഇടവം : ഇന്ന് ആരോടെങ്കിലും ഏറ്റുമുട്ടാനോ വാക്കേറ്റത്തിൽ ഏർപ്പെടാനോ സാധ്യതയുണ്ട്. ശത്രുതാ മനോഭാവത്തോടെയോ പ്രതികാര മനോഭാവത്തോടെയോ ഒന്നിനേയും സമീപിക്കരുത്. ശാന്തതയോടെ പ്രതികരിക്കുകയും പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുക.

മിഥുനം : ഏറ്റെടുത്ത പുതിയ ജോലിയുടെ ഉത്തരവാദിത്തങ്ങൾ കിട്ടിത്തുടങ്ങും. പകൽ സമയം ദുരിതം നിറഞ്ഞതായിരിക്കുമെങ്കിലും ദിവസത്തിന്‍റെ അവസാനം സന്തോഷം നിറഞ്ഞതായിരിക്കും. സാമ്പത്തിക ഇടപാടുകൾ നടത്താനുണ്ടെങ്കിൽ അൽപം ക്ഷമ പാലിക്കുക.

കര്‍ക്കടകം : ഇന്ന് ദേഷ്യം നിറഞ്ഞ ഒരു ദിവസമായിരിക്കും. എന്നാൽ ഇതേ ദേഷ്യം, നിങ്ങളുടെ തെറ്റായ ധാരണകളും വികാരങ്ങളും മാറ്റാനും ചുമതലകൾ ഏറ്റെടുക്കാനും നിങ്ങളെ സഹായിക്കും.

ABOUT THE AUTHOR

...view details