കേരളം

kerala

ETV Bharat / bharat

Horoscope Today 16th September 2023: നിങ്ങളുടെ ഇന്ന്‌ (സെപ്‌റ്റംബർ 16 ശനി 2023) - രാശി ഫലം

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷ ഫലം

horoscope  Horoscope Today 16th September 2023  Horoscope Prediction Today  Horoscope Prediction  astrology  astrology prediction  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്‌  സെപ്‌റ്റംബർ 16  September 16  രാശി ഫലം  നക്ഷത്ര ഫലം
Horoscope Today 16th September 2023

By ETV Bharat Kerala Team

Published : Sep 16, 2023, 6:58 AM IST

തീയതി : 16-09-2023 ശനി

വര്‍ഷം : ശുഭകൃത് ദക്ഷിണായനം

ഋതു : ശരത്

തിഥി :ചിങ്ങം ശുക്ല പ്രഥമ

നക്ഷത്രം :ഉത്രം

അമൃതകാലം : 06:13 AM മുതല്‍ 07:45 AM വരെ

വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം : 07:49 AM മുതല്‍ 08:37 AM വരെ & 03:01 PM മുതൽ 03:49 PM വരെ

രാഹുകാലം : 09:16 AM മുതല്‍ 10:47 AM വരെ

സൂര്യോദയം :06:13 AM

സൂര്യാസ്‌തമയം : 06:24 PM

ചിങ്ങം :നിങ്ങൾക്ക് എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങൾ ഇത്തരം പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ലഭ്യമായ സ്രോതസുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. അധികം ഉത്‌പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്.

കന്നി :ചുറ്റുമുള്ളവർ ഇന്ന് നിങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ ശ്രമിക്കുന്നതിൽ വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകും. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. ഉത്തരവാദിത്തങ്ങളും കർമ്മങ്ങളും വരുമ്പോൾ താങ്കൾ കുടുംബത്തിന്‍റെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തും.

തുലാം :ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.

വൃശ്ചികം :നിങ്ങളുടെ ഓഫിസിൽ ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് വരുത്താൻ ശ്രമിക്കും. നിങ്ങൾ ശക്തനും ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയുമല്ല. സഹപ്രവർത്തകർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഭാവനാസമ്പന്നമായ പദ്ധതികൾ നൽകുന്നതിൽ നിങ്ങൾ സന്തോഷം കണ്ടെത്തും.

ധനു :നിങ്ങളുടെ ഏറ്റവും അടുത്തവർക്കുവേണ്ടി നിങ്ങൾ അല്‍പസമയം ഇന്ന് ചെലവഴിക്കും. പങ്കാളി നിങ്ങളോട് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. വളരെ ഉത്സാഹഭരിതവും കൗതുകകരവുമായ ഒരു രാത്രി നിങ്ങൾക്കായി ഇന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു.

മകരം :പങ്കാളിയെ കണ്ടുമുട്ടും. അവരുമായി സമയം ചെലവഴിക്കും. കുടുംബവുമായി സന്തോഷകരമായ സംഭാഷണങ്ങളിൽ ഏർപ്പെടും.

കുംഭം : നിങ്ങൾക്കിന്ന് വല്ലാതെ ദേഷ്യം വന്നേക്കാം. ചില നിസാര കാരണങ്ങളെ ചൊല്ലി സഹപ്രവർത്തകർ നിങ്ങളെ ചോദ്യം ചെയ്‌തേക്കാം. കീഴുദ്യോഗസ്ഥർ അവരുടെ ജോലി പൂർത്തിയാക്കാനായി നിങ്ങളോട് സഹായം അഭ്യർഥിക്കാം. മറ്റുള്ളവരെ സഹായിക്കാൻ പോകുന്നതിന് പകരം നിങ്ങളുടെ ജോലികൾ തീർക്കുക.

മീനം :നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ ഇന്ന് പ്രകടമാകും. എഴുത്തുകാരനായാലും അഭിനേതാവായാലും നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫീഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും.

മേടം :ഒരു നല്ല വാർത്ത ഇന്ന് നിങ്ങളുടെ ഉത്സാഹം വർധിപ്പിച്ചേക്കാം. ഈ വാർത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം, അല്ലെങ്കിൽ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. നിങ്ങള്‍ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിക്കും.

ഇടവം :ഇന്നത്തെ പ്രവർത്തനങ്ങളിൽ നിങ്ങൾ വളരെ വ്യത്യസ്ഥമായ ചിട്ടയോടും ശ്രദ്ധയോടും വിനയത്തോടും പെരുമാറുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങണക്കുണ്ട്. നിങ്ങൾ ഇന്ന് ഒരു അധികാരിയെ പോലെയോ ഒരു യജമാനനെ പോലെയോ പെരുമാറുകയും ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യും.

മിഥുനം :ഇന്നത്തെ ദിവസം നിങ്ങൾക്ക് സംതൃപ്‌തിയുടെയും സന്തോഷത്തിന്‍റേതുമായിരിക്കും. കുട്ടികളോടൊപ്പം കൂടുതല്‍ ഗുണകരമായ സമയം ചെലവിടുന്നതിനായി ശ്രമിക്കുകയും വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഊർജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.

കര്‍ക്കടകം :അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്ക് കാണിക്കും. നിങ്ങൾ ഇതുപോലെ തന്നെ തുടരുന്നതാണ് ശരി. കുടുംബവും കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ ഭാരം വന്നുചേരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ, ഉദ്ദേശ്യത്തിലോ, രണ്ടിലുമോ ചില മാറ്റങ്ങൾ വരാനുള്ള സാധ്യതയും കാണുന്നുണ്ട്.

ABOUT THE AUTHOR

...view details