ചിങ്ങം:ഇന്ന് നിങ്ങൾക്ക് യാത്ര ചെയ്യുന്നതിന് വളരെ താത്പര്യമുണ്ടായിരിക്കും. നിങ്ങൾ കുടുംബാംഗങ്ങളെയും, വളരെ അടുത്ത സുഹൃത്തുക്കളെയും ഉളൾപ്പെടുത്തി ഒരു യാത്ര ആസൂത്രണം ചെയ്യും. ക്രിയാത്മകമായ ജോലികളിലേൽ ഏർപ്പെട്ടിരിക്കുന്നവർ പ്രശംസാർഹമായ വിധത്തിൽ പ്രവർത്തിക്കും. വളരെ ഊർജസ്വലമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു.
കന്നി: ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാദ്ധ്യതയില്ല. ഇന്ന് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാദ്ധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസ്സിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ആക്ഷേപിക്കപ്പെടാൻ സാദ്ധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാദ്ധ്യത.
തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ഇന്ന് ചർച്ച ചെയ്തേക്കാം. തീര്‍ത്ഥാടനത്തിന് സാദ്ധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാഗ്യദേവത നിങ്ങളില്‍ പുഞ്ചിരി പൊഴിക്കും.
വൃശ്ചികം: ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികപ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
ധനു: നിങ്ങളുടെ സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടേയും പ്രധാന ആവശ്യങ്ങളിൽ ഇന്ന് നിങ്ങളുടെ പ്രത്യേകമായ ശ്രദ്ധ ആവശ്യമായി വരും. ഇന്ന് നിങ്ങളുടെ അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളുമായി ഒരു സദ്യയ്ക്കുള്ള സാഹചര്യം ഒരുങ്ങും. നിങ്ങളുടെ പങ്കാളിയുമായുള്ള ഒരു വ്യക്തിപരമായ, ഹൃദയംഗമമായ സംസാരം നിങ്ങളുടെ ബന്ധത്തെ പുഷ്ടിപ്പെടുത്തും.
മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ശാന്തമായി കടന്നുപോകും. എന്തായാലും നിങ്ങള് വളരെ ക്രിയാതമ്കമായി പ്രവർത്തിക്കേണ്ട വിധത്തിൽ വളരെ തിരക്കായിരിക്കും. എന്നാൽ സൂപ്പർവൈസർമാർക്കും, സുഹൃത്തുക്കൾക്കും ഇടയിലുള്ള നിങ്ങളുടെ പ്രശസ്തിയെ ഇത് നശിപ്പിക്കില്ല.