കേരളം

kerala

ETV Bharat / bharat

Horoscope Today 12th October 2023: നിങ്ങളുടെ ഇന്ന്‌ (ഒക്‌ടോബര്‍ 12 വ്യാഴം 2023) - വര്‍ഷം

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

horoscope  ഇന്നത്തെ ജ്യോതിഷ ഫലം  Horoscope Prediction Today  Horoscope Today 12th October 2023  Horoscope Today  Horoscope  ജ്യോതിഷ ഫലം  വര്‍ഷം  ഋതു
Horoscope Today 12th October 2023

By ETV Bharat Kerala Team

Published : Oct 12, 2023, 7:03 AM IST

തീയതി:12-10-2023 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: കന്നി കൃഷ്‌ണ ത്രയോദശി

നക്ഷത്രം: മകം

അമൃതകാലം: 09:11 AM മുതല്‍ 10:41 AM വരെ

വര്‍ജ്യം: 6:15 PM മുതല്‍ 7:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:12 AM മുതല്‍ 11:00 AM വരെ & 04:00 PM മുതല്‍ 04:48 PM വരെ

രാഹുകാലം: 01:40 PM മുതല്‍ 04:09 PM വരെ

സൂര്യോദയം: 06:12 AM

സൂര്യാസ്‌തമയം:06:08 PM

ചിങ്ങം:ഇന്ന് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങൾ മുഴുവന്‍ ശരിയായിരിക്കും. ആരോഗ്യം മെച്ചപ്പെട്ടിരിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്ന ദിവസമായിരിക്കും. വ്യക്തിബന്ധങ്ങളിൽ ചില നിസാര വാക്കുതർക്കങ്ങൾ ഉണ്ടാകാന്‍ സാധ്യത. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കുക.

കന്നി:കുടുംബകാര്യങ്ങളുടെ പ്രാധാന്യം ഇന്ന് നിങ്ങൾ തിരിച്ചറിയും. കുടുംബ കാര്യങ്ങള്‍ ചര്‍ച്ച നടത്തുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും. നിങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ അതിലൂടെ സാധിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്‌ക്ക് സാധ്യതയുണ്ട്. ആരാധന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നല്ലതാണ്. നിങ്ങള്‍ ഏറെ സന്തോഷവാനായിരിക്കും.

വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഗുണകരമല്ല. മനസില്‍ അടക്കി വച്ചിട്ടുള്ള വിഷമങ്ങളെല്ലാം മറനീക്കി പുറത്ത് വരും. വർധിച്ച് വരുന്ന സമ്മർദങ്ങൾ ആരോഗ്യത്തെ ബാധിച്ചേക്കാം. അതില്‍ നിന്നും ആശ്വാസം നേടാന്‍ പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം പ്രയോജനകരമായി ചെലവഴിക്കുക.

ധനു: പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് കുറിച്ച് ചിന്തിക്കും. അതിനായി നിരവധി കാര്യങ്ങളില്‍ മറ്റുള്ളവരുമായി ചര്‍ച്ച നടത്തും. പദ്ധതി ആരംഭിക്കുന്നതില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായേക്കാം. എന്നാല്‍ പരിശ്രമിച്ചാല്‍ വിജയം ഉറപ്പ്.

മകരം:ആരോഗ്യപരമായി നിങ്ങള്‍ക്കിന്ന് മികച്ച ദിവസമാണ്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനാകില്ല. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വരും. ചെലവുകള്‍ കുറയ്‌ക്കാനായി അതീവ ജാഗ്രത പുലര്‍ത്തുക.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടാന്‍ സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

മീനം: ജീവിതത്തിലെ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകാന്‍ സമയമായിരിക്കുന്നു. അതിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക. വിജയം കൈവരിക്കാന്‍ വളരെ വ്യത്യസ്‌തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

മേടം:ഇന്ന് കുട്ടികളുടെ ആവശ്യമനുസരിച്ച് പണം ചെലവാക്കേണ്ടി വരും. നേരത്തെ മാറ്റിവച്ചുകൊണ്ടിരുന്ന പല ജോലികളും ഇന്ന് നിങ്ങൾ ചെയ്‌ത് തീർക്കും. പൊതുമേഖലയിലുള്ളവർക്കും ആതുരചികിത്സ മേഖലയിലുള്ളവർക്കും ഈ ദിവസം ഗുണകരമാണ്.

ഇടവം:നിങ്ങൾ ഇന്ന് കൂടുതല്‍ ക്രിയാത്മകമായും മാത്സര്യബുദ്ധിയോടെയുമായിരിക്കും ഉണ്ടാവുക. നിങ്ങൾ തൊഴിൽ ചെയ്യുന്ന രീതി വിദഗ്‌ധമായി കൈകാര്യം ചെയ്യാനാകും. നിങ്ങളുടെ പ്രവര്‍ത്തനം സഹപ്രവർത്തകരേയും മേലുദ്യോഗസ്ഥരേയും അതിശയിപ്പിക്കും. കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാകും.

മിഥുനം: നിങ്ങള്‍ക്ക് ഇന്ന് നിരവധി കാര്യങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നേരിടേണ്ടി വരുന്ന പ്രയാസങ്ങളില്‍ ശരിയായ തീരുമാനം കൈക്കൊള്ളാന്‍ കഴിയാതെ വന്നേക്കും. കൂടുതല്‍ യുക്തിപരമായ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്കും കാര്യങ്ങൾ മെച്ചപ്പെടും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ഭാവി ജീവിതത്തിന് വേണ്ടി പ്രയത്നിക്കാന്‍ തയാറെടുക്കും. പുതിയ പദ്ധതികൾ ദൃഢനിശ്ചയത്തോടെ നിങ്ങൾ നടപ്പിലാക്കും. ഇങ്ങനെ അടുക്കും ചിട്ടയോടെയുമുള്ള തീരുമാനങ്ങൾ ഭാവിയിൽ നിങ്ങൾക്ക് ഒരുപാട് സമയം നഷ്‌ടമാകാതിരിക്കാൻ സഹായിക്കും. നിങ്ങളുടെ ഇന്നത്തെ എല്ലാ ചുവട് വയ്പ്പുകളും വിജയിക്കും.

ABOUT THE AUTHOR

...view details