ചിങ്ങം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ഒരു ദിവസമാണ്. ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾ ഇന്ന് തിരിച്ചറിയും. കുടുംബാംഗങ്ങളുമായും ഇന്ന് കൂടുതൽ സമയം ചെലവഴിക്കും. ഇന്ന് പ്രിയപ്പെട്ടവരുമൊത്ത് യാത്ര പോകാൻ സാധ്യതയുണ്ട്. യാത്ര പോകുന്നത് മനസിന് സന്തോഷം നൽകും. തൊഴില്‍രംഗത്ത് ഇന്ന് ഉയർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കന്നി: ബന്ധങ്ങളുടെ വില ഇന്ന് നിങ്ങൾ മനസിലാക്കും. നിങ്ങൾ ഇന്ന് ചെയ്‌ത് തീർക്കാനുള്ള ജോലി കൃത്യസമയത്ത് ചെയ്‌ത് തീർക്കും. ഇന്ന് നിങ്ങളുടെ മനസ് ശാന്തമായിരിക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകലുന്നതാണ് നിങ്ങളുടെ മനസിന് നല്ലത്. പ്രിയപ്പെട്ടവരോടൊപ്പം യാത്ര പോകാൻ സാധ്യതയുണ്ട്. പണം അനാവശ്യമായി ചെലവാക്കാതിരിക്കുക. വിദ്യാർഥികൾക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും ഇന്ന് പ്രതികൂല ദിവസമല്ല.
തുലാം: സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം. നിങ്ങളുടെ കലാപരമായ കഴിവുകള്‍ മറ്റുള്ളവരിൽ മതിപ്പുളവാക്കും. ആരോഗ്യപരമായും മാനസികമായും നിങ്ങൾ സന്തോഷവാനായിരിക്കും. വിവിധ പ്രശ്‌നങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാൻ നിങ്ങൾക്ക് സാധിക്കും. അതിനാൽ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും.
വൃശ്ചികം: സംസാരവും കോപവും നിയന്ത്രിക്കണം. വ്യാകുലതയും, ഉദാസീനതയും നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കും. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റിവയ്‌ക്കുന്നതാണ് നല്ലത്. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. നിസാര പ്രശ്‌നങ്ങളില്‍ കുടുംബാംഗങ്ങളുമായി തർക്കിക്കും. ചെലവുകൾ വർധിക്കാനുള്ള സാധ്യതയുണ്ട്.
ധനു: ഇന്ന് നേട്ടങ്ങളുടെ ഒരു ദിവസമായിരിക്കും. നിങ്ങളുടെ കുടുംബജീവിതം പരമാവധി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്ര പോകാൻ സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം വർധിക്കാനുള്ള സാധ്യതയുണ്ട്.
മകരം: ബിസിനസുകാർക്ക് ഇന്ന് മികച്ച ദിവസമല്ല. ആരോഗ്യപരമായ അസ്വസ്ഥകൾ നേരിടും. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. നിങ്ങൾക്ക് ഇന്ന് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ കൈകാര്യം ചെയ്യുന്നത് ഒഴിവാകുക. എന്നാൽ ഇന്ന് നിങ്ങൾ ചില ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യും. കച്ചവട ആവശ്യങ്ങൾക്കായുള്ള യാത്ര നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ചില ലാഭങ്ങൾ നേടിത്തരും.