കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഡിസംബര്‍ 25 തിങ്കൾ 2023)

Horoscope Predictions: ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Prediction today 25th December 2023  Horoscope Predictions 25th December 2023  Horoscope Prediction today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന് ഡിസംബര്‍ 25 തിങ്കൾ 2023  ജ്യോതിഷം  Horoscope  ഡിസംബര്‍ 25 തിങ്കൾ 2023 ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം
Horoscope Prediction today

By ETV Bharat Kerala Team

Published : Dec 25, 2023, 6:43 AM IST

Updated : Dec 25, 2023, 12:08 PM IST

തീയതി:25-12-2023 തിങ്കൾ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശിശിരം

തിഥി:ധനു ശുക്ല ത്രയോദശി

നക്ഷത്രം: രോഹിണി

അമൃതകാലം:01:50 PM to 03:16 PM

വര്‍ജ്യം: 04:15 PM to 05:50 PM

ദുര്‍മുഹൂര്‍ത്തം: 01:02 PM to 01:50 PM & 03:26 PM to 04:14 PM

രാഹുകാലം: 08:05 AM to 09:31 AM

സൂര്യോദയം: 06:38:00 AM

സൂര്യാസ്‌തമയം:06:09:00 PM

ചിങ്ങം: നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും ഇന്ന് ക്രിയാത്മക ഊര്‍ജം പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെട്ടേക്കാം. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് നിങ്ങൾ ഏറെ അസ്വസ്ഥപ്പെട്ടേക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉത്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശരാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.

തുലാം:വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറാനും, ഓരോ ചുവടും വാക്കും സൂക്ഷ്‌മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അൽപം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ നിങ്ങൾക്കിന്ന് ആസക്തിയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ആത്മീയതയും ബൗദ്ധികമായ യത്നങ്ങളും സമാധാനം നല്‍കും.

വൃശ്ചികം: ആഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമാകും ഇന്ന്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്കോ ചെറു പിക്‌നിക്കിനോ പോകുന്നത് ഇന്നത്തെ സന്തോഷവേള പതിന്മടങ്ങാക്കാന്‍ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങള്‍ മുന്‍കൂട്ടിത്തന്നെ എന്തെങ്കിലും ആലോചിച്ച് വെച്ചിട്ടുണ്ടാകും. പുതിയ തരം വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും ഷോപ്പിങ്ങിന് പോകനും സാധ്യത. മറ്റുള്ളവരിൽ നിന്ന് ബഹുമാനവും അംഗീകാരവും ലഭിക്കും.

ധനു:ഇന്ന് ഭാഗ്യവും അവസരങ്ങളും നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതായിരിക്കും എന്നതിനാൽ ഇന്നത്തെ ദിവസം പൂർണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപൂര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും. എതിരാളികളേക്കാള്‍ ശക്തനാണെന്ന് ഇന്ന് നിങ്ങള്‍ തെളിയിക്കുകയും ഒരു ജേതാവായി മുന്നേറുകയും ചെയ്യും.

മകരം:നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. നിങ്ങളുടെ മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം തീരുമാനമെടുക്കാനുള്ള ശക്തി നിങ്ങള്‍ക്ക് നഷ്‌ടപ്പെട്ടേക്കും. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ ഇന്ന് പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക. ശാന്തരായിരിക്കാൻ ശ്രമിക്കുക.

കുംഭം:ഇന്ന് നിങ്ങള്‍ ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. സൗന്ദര്യ വര്‍ധകങ്ങള്‍ക്കായി ഇന്ന് നിര്‍ബാധം പണം ചെലവഴിച്ചേക്കും. എന്നാല്‍ ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിച്ച് പണസഞ്ചി കാലിയാക്കാതിരിക്കുക. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ സംസാരം നിര്‍ത്തി പക്വതയോടെ പെരുമാറുക.

മീനം:സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. അത് ഒരു പക്ഷേ ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും വിജയത്തിലേക്ക് നയിക്കാം. അന്തിമമായി അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. നിങ്ങളെ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. പ്രിയപ്പെട്ടയാളുമായി പ്രശാന്തമായ ഒരു സ്ഥലത്തേക്ക് കാറോടിച്ച് പോകുന്നത് ഇന്നത്തെ സായാഹ്നത്തില്‍ നിങ്ങൾക്ക് തികച്ചും സന്തുഷ്‌ടി പകരും. പ്രിയപ്പെട്ടവര്‍ നിങ്ങളോട് അവരുടെ ചില രഹസ്യങ്ങള്‍ പങ്കിടുകയും അങ്ങനെ നിങ്ങളുമായി കൂടുതല്‍ അടുപ്പത്തിലാകുകയും ചെയ്യും.

മേടം:ഒരു സാധാരണ ദിവസമാണ് എങ്കിലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് നിങ്ങളിന്ന് വഴിപ്പെടരുത്‍. നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് - പ്രത്യേകിച്ചും ചെലവുകള്‍ വര്‍ധിച്ചുവരുന്നതുകൊണ്ട് - അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. ഇന്ന് നിങ്ങളുടെ മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക.

ഇടവം:ഇന്ന് ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌ത് തീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ഒരു അവിസ്‌മരണീയ ദിനമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

മിഥുനം:നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തിയേക്കും. നിങ്ങളുടെ കുടുംബത്തെ പൊതുവിലും മകനെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന തരത്തിലാകാം നിങ്ങളുടെ ഇന്നത്തെ പെരുമാറ്റം. നിങ്ങൾക്കിന്ന് കണ്ണ് ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം എന്നതുകൊണ്ട് തക്കതായ മരുന്ന് കരുതുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യത.

കര്‍ക്കടകം:നിങ്ങളുടെ ഊര്‍ജസ്വലതയും ആത്മവിശ്വാസവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് സഹായിക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗം. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയമാണിത്. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടുന്നത് നിങ്ങളുടെ മാനസിക ഉല്ലാസത്തിന് മറ്റൊരു കാരണമാകാം. അവിവാഹിതർ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം തുടങ്ങാനുള്ള തിരക്കിലായിരിക്കും ഇപ്പോള്‍. കുടുംബത്തോടൊപ്പം ഒരു പിക്‌നിക്ക് നടത്തുന്നതും ഇന്ന് നല്ലതാണ്.

Last Updated : Dec 25, 2023, 12:08 PM IST

ABOUT THE AUTHOR

...view details