കേരളം

kerala

ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 24 ശനി 2023) - ജ്യോതിഷം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope prediction today  horoscope today  നിങ്ങളുടെ ഇന്ന്  ജൂണ്‍ 24 ശനി 2023  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷം  ജ്യോതിഷ ഫലം  ജ്യോതിഷം  ഇന്നത്തെ ദിനം
Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 24 ശനി 2023)

By

Published : Jun 24, 2023, 6:55 AM IST

തിയതി: 24-06-2023 ശനി

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

ഋതു: വര്‍ഷം

തിഥി: മിഥുനം ശുക്ല ഷഷ്‌ടി

നക്ഷത്രം: മകരം

അമൃതകാലം: 06:04 AM മുതല്‍ 07:39 AM വരെ

വര്‍ജ്യം: 6:15 PM മുതല്‍ 7:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 07:40 AM മുതല്‍ 8:28 AM വരെ

രാഹുകാലം: 09:15 AM മുതല്‍ 10:50 AM വരെ

സൂര്യോദയം: 06:04 AM

സൂര്യാസ്‌തമയം:06:48 PM

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ കൃത്യവും ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ നടക്കും. കൂടാതെ ഇന്ന് ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീണമായ സംഘട്ടനത്തിലേക്ക് പോകാൻ അനുവദിക്കാതിരിക്കുക.

കന്നി: ഇന്ന് നിങ്ങൾ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത്‌ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ ഉപയോഗിക്കും. ജീവിതത്തിൽ നേരോട്‌ കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ ഇന്ന് പഠിക്കും. അതുപോലെ എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് നിങ്ങൾ വിശ്വസിക്കുകയും ചെയ്യും.

തുലാം: നിങ്ങൾ ഇന്ന് കുടുംബാംഗങ്ങളുമായി നല്ല സമയം വിനിയോഗിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു പിക്‌നിക്കോ സത്‌കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തി സ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത്‌ നിങ്ങളുടെ മനസിനെയും ആശയങ്ങളെയും ഉയർത്തുകയും ചെയ്യും.

വൃശ്ചികം:വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ്‌ ഇന്ന്. ഈ അതിസമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത്‌ കുറച്ച്‌ സമയം ചെലവഴിക്കുക.

ധനു: ഇന്ന് നിങ്ങൾ കൂടുതല്‍ ഊർജസ്വലനായി കണ്ടേക്കാം. അതിനാൽ ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നിങ്ങൾ പദ്ധതിയിടും. നിങ്ങളുടെ അവബോധത്തെ വിശ്വസിച്ച് മുന്നോട്ട് പോകുക. ചില വെല്ലുവിളികൾ ഇന്ന് നേരിടേണ്ടി വന്നേക്കാം.

മകരം:ആരോഗ്യമാണ്‌ ധനം എന്ന തത്വത്തിൽ ഇന്ന് നിങ്ങൾ ഉറച്ച്‌ വിശ്വസിക്കും. നിങ്ങൾ ഇതുവരെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തിയിട്ടുള്ള ഒരു വ്യക്തിയാണ്‌, അതുകൊണ്ട്‌ ഇന്ന് അതൊരു വലിയ വിഷയമാകില്ല. വിജയകരമായി പൂർത്തീകരിക്കേണ്ട നിലവിലെ പ്രോജക്‌ടുകൾ പിന്നത്തേക്കായി മാറ്റിവയ്‌ക്കും. എന്നിരുന്നാലും അവ പൂർത്തിയാക്കും. ജോലി കൃത്യ സമയത്ത്‌ തീർക്കാത്തതിൽ ബോസ്‌ നിങ്ങളോട്‌ ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.

കുംഭം: നിങ്ങൾ ഇന്ന് അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമായി ആഹ്ലാദിക്കും. നിങ്ങൾ അവരെ അമിതമായി ലാളിക്കുകയും അവരോട്‌ കലഹം ഉണ്ടാക്കുകയും ചെയ്യും. പിന്നീട് തമാശകൾ പറഞ്ഞ് അവരെ ചിരിപ്പിക്കും. നിങ്ങൾ സ്‌നേഹവും വാൽസല്യവും അവർക്ക്‌ കൊടുക്കുകയും അത്‌ ഒന്നിനു പകരം ആയിരമായി നിങ്ങൾക്ക്‌ തിരിച്ച്‌ കിട്ടുകയും ചെയ്യും.

മീനം:നീന്തുന്നതിനേക്കാൾ അധ്വാനം പൊങ്ങിക്കിടക്കുന്നതിനാണ്. എന്നുവച്ചാൽ സ്ഥിരമായി മുന്നോട്ട്‌ പോകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളെ അടിമുടി മാറ്റേണ്ടതാവശ്യമാണ്‌. നിങ്ങളുടെ ഉദ്യോഗത്തിൽ അഭിനിവേശം ഉണ്ടെങ്കിൽ തിളങ്ങുകതന്നെ ചെയ്യും.

മേടം: ഇന്ന് നിങ്ങൾക്ക് മക്കളുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവരും. ഇത്‌ ഒരു ദുഷ്‌കരമായ കാര്യമായിരിക്കും. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ നിങ്ങൾ ഇന്ന് പൂർത്തീകരിക്കും. പൊതു മേഖലയിലും വൈദ്യശാസ്ത്രരംഗത്തും പ്രവർത്തിക്കുന്നവർക്ക്‌ ഇന്ന് നല്ല ദിവസമാണ്‌.

ഇടവം: ഇന്ന് നിങ്ങൾ സർഗശക്തി ഉള്ളവരും സമർഥരും ആയിരിക്കും. പ്രവർത്തനശൈലിയും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവർത്തകരെയും മേലധികാരികളെയും അമ്പരപ്പിക്കും. കീഴുദ്യോഗസ്ഥർക്ക്‌ നിങ്ങളിൽ മതിപ്പുണ്ടാവുകയും അവർ പ്രചോദിതരാവുകയും ചെയ്യും.

മിഥുനം:നിങ്ങൾ ഇന്ന് ബുദ്ധിയുടെ ഭാഷയേക്കാൾ ഹൃദയത്തിന്‍റെ ഭാഷ സംസാരിക്കും. വികാരങ്ങളില്‍ മുഴുകും. നല്ലതും ചീത്തയും തമ്മിൽ വേർതിരിക്കാൻ കഴിയാതെ വന്നേക്കും. എന്നിരുന്നാലും സന്ധ്യയോട് കൂടി കാര്യങ്ങൾ നല്ലതായിത്തീരും.

കര്‍ക്കടകം: തെളിഞ്ഞ, സ്‌പഷ്‌ടവും വ്യക്‌തവുമായ ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോടു കൂടിയാകും നിങ്ങൾ ഈ ദിവസം തുടങ്ങുക. നിങ്ങൾ വിവേകത്തോടുകൂടി സൃഷ്‌ടിച്ച ഉപായങ്ങൾ നിശ്ചയദാർഢ്യത്തോടുകൂടി നടപ്പിൽ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങൾ ഭാവിയിൽ നിങ്ങളുടെ സമയം കൂടുതൽ ലാഭിക്കും. ഇന്ന് നിങ്ങൾ എല്ലാ ഉദ്യമങ്ങളിലും വിജയം കണ്ടെത്തും.

ABOUT THE AUTHOR

...view details