തിയതി: 21-06-2023 ബുധന്‍
വര്‍ഷം:ശുഭകൃത് ദക്ഷിണായനം
ഋതു: ശിശിരം
തിഥി: മിഥുനം ശുക്ല തൃദീയ
നക്ഷത്രം: പൂയ്യം
അമൃതകാലം: 02:01 PM മുതല്‍ 03:37 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 11:39 AM മുതല്‍ 12:27 PM വരെ
രാഹുകാലം: 12:25 PM മുതല്‍ 02:01 PM വരെ
സൂര്യോദയം: 06:03 AM
സൂര്യാസ്‌തമയം:06:48 PM
ചിങ്ങം:പലവിധമായ പിരിമുറുക്കങ്ങൾ നിങ്ങൾക്ക് ഇന്ന് ഉണ്ടായേക്കാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഇന്ന് ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്‌ക്കണം. വിദേശത്ത് നിന്നുള്ള നല്ല വാർത്തകൾ ഇന്ന് നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്.
കന്നി: സാമൂഹിക അംഗീകാരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. ഇത് നിങ്ങളെ സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ഇന്ന് നിങ്ങളുടെ കൂടെയുണ്ടാകും. ഇന്ന് കച്ചവടക്കാർക്കും മികച്ച ദിനമായിരിക്കും. മനോഹരമായ ഒരു സ്ഥലത്തേക്കുള്ള യാത്രയുടെ സൂചനകൾ ഉണ്ടാകുമെങ്കിലും ജോലി സംബംന്ധമായ കാര്യങ്ങളെ തുടർന്ന് നിങ്ങൾ ഈ യാത്ര അവസാനിപ്പിച്ചേക്കാം.
തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർച്ചയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥന്മാർ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തരാകുകയും നിങ്ങൾക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യും. അതിനാൽ നിങ്ങൾ മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടും. സർക്കാരിൽ നിന്നോ നിയമപരമായ പ്രവർത്തനങ്ങളിൽ നിന്നോ പച്ചക്കൊടി (സമ്മതം) ലഭിക്കുന്നതുവരെ മുന്നോട്ട് പോകുക. ഇന്നത്തെ പോലെ അത്തരം ഇടപാടുകൾക്ക് ഉചിതമായ സമയം തീർച്ചയായും വന്നുചേരും.
വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താത്‌കാലികമായ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിക്കാനും ഇടയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കുക. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളില്‍ ഏർപ്പെടാതിരിക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തുക. ചെലവുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ധനകാര്യ ഇടപാടുകൾ കരുതലോടെ ചെയ്യുക.
ധനു:നിങ്ങൾക്ക് അദൃശ്യമായ പ്രശ്‌നങ്ങളും സംഭവങ്ങളും നിറഞ്ഞ ഒരു ദിവസം ആയിരിക്കും ഇന്നത്തേത്. സമ്മര്‍ദങ്ങളില്‍ നിന്നു ഒഴിഞ്ഞുമാറുക. പ്രശ്‌ങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ടതില്ല. അമിത സംവേദനക്ഷമത ഇന്ന് നിങ്ങളുടെ മാനസിക ക്ലേശങ്ങൾ വർധിപ്പിക്കും. നിങ്ങളുടെ ഭാര്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യണം. മര്യാദയോടെ പെരുമാറുക.
മകരം: ഇന്ന് നിങ്ങൾക്ക് ഒന്നിലധികം ഉത്‌പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിഞ്ഞേക്കും. നിങ്ങൾക്കിന്ന് ബിസിനസില്‍ നേട്ടമുണ്ടാകും. ബ്രോക്കർമാർ, വിൽപന, വായ്‌പകൾ, നിക്ഷേപങ്ങൾ എന്നിവയുടെ പലിശ കൊണ്ട് ഇന്ന് നിങ്ങളുടെ ട്രഷറി നിറയും. ഇന്ന് നിങ്ങൾക്ക് ഒരു സൗഹൃദ അന്തരീക്ഷം പ്രതീക്ഷിക്കാം. എങ്കിലും നിങ്ങളുടെ കുട്ടികളുടെ പഠനം നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം.
കുംഭം: ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം കണ്ടേക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകും. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ ആവേശത്താല്‍ നിറയും. എന്നിരുന്നാലും, നിങ്ങളുടെ മാനസികാവസ്ഥയെ വൈകാരികമെന്നും വൈചാരികമെന്നും രണ്ടായി തരം തിരിക്കാൻ ശ്രമിക്കുക.
മീനം: നിങ്ങൾക്ക് ഈ ദിവസം സാമ്പത്തികമായി പ്രയോജനമുണ്ടാകുന്ന ഒന്നായേക്കാം. ബിസിനസിൽ നിന്നോ, വിദേശ നിക്ഷേപങ്ങളിൽ നിന്നോ ആവാം പണം ലഭിക്കുക. ആളുകളുമായുള്ള ബന്ധങ്ങൾ, അവ വികസിപ്പിക്കുന്നതിലുള്ള നിങ്ങളുടെ കഴിവ് എന്നിവ നിങ്ങൾക്ക് അനുകൂലമാകും വിധം ഇന്ന് പ്രവർത്തിക്കും. കൂടാതെ വളരെ ദൂരെ നിന്ന് പോലും നല്ല ഇടപാടുകളും സാമ്പത്തിക സ്രോതസുകളും എത്തിയേക്കാം. എല്ലാ ബന്ധങ്ങളും വേണ്ടവിധം ഉപയോഗിച്ച്, പ്രയോജനങ്ങൾ നേടിയെടുക്കാൻ ശ്രദ്ധിക്കുക.
മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ വേദനിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കണം. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ഇന്ന് ആകുലരാക്കിയേക്കാം. അജ്ഞാതമായ ജലാശയങ്ങൾ അപകടം വരുത്തിവയ്‌ക്കാൻ ഇടയുള്ളതിനാല്‍ സൂക്ഷിക്കുക. നിങ്ങളുടെ അന്തസിനെ അപകടത്തിലാക്കുന്ന ഒന്നും തന്നെ ഇന്ന് ചെയ്യരുത്.
ഇടവം: വേവലാതികളുടെ മാറാപ്പുകൾ ഉപേക്ഷിച്ച് ഉന്മേഷവാനായിരിക്കാൻ ശ്രമിക്കുക. സർഗാത്മകതയുടെ നിറവിലാകും നിങ്ങൾ ഇന്ന്. മാത്രമല്ല സാഹിത്യത്തോടുള്ള നിങ്ങളുടെ ഇഷ്‌ടം ഇന്ന് വർധിക്കുകയും ചെയ്യും. അമ്മയുമായുള്ള ഓജസുള്ള സംഭാഷണം അവരോട് ചേർന്നുനിൽക്കാൻ നിങ്ങളെ സഹായിക്കും. പാചക സംബന്ധമായ ആനന്ദത്തിനും സന്തോഷകരമായ യാത്രയ്‌ക്കും ഇന്ന് സാധ്യതയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തികവും കുടുംബപരവുമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.
മിഥുനം: നിങ്ങൾക്ക് ഇന്ന് സമ്മിശ്രവികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾക്ക് എത്ര ക്ഷീണവും വേവലാതികളും ഉണ്ടാവുമെങ്കിലും അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് സന്തോഷം പ്രദാനം ചെയ്യും. നിങ്ങളുടെ ക്രിയാത്മക മനോഭാവവും സാധ്യതയും നിങ്ങളുടെ ജോലിയിൽ പ്രതിഫലിക്കും. നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ കണ്ടെത്തും. എന്നിരുന്നാലും സാമ്പത്തിക സ്രോതസുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ അക്കാര്യങ്ങളില്‍ ഒരു കരുതൽ ഉണ്ടായിരിക്കണം.
കര്‍ക്കടകം: തമാശകളും ഉല്ലാസങ്ങളും നിറഞ്ഞതായിരിക്കും ഇന്നത്തെ ദിവസം. സുഹൃത്തുക്കളും ഇന്ന് നിങ്ങളോടൊത്തുണ്ടാവും. പതിവിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്നതിനാൽ തന്നെ അത് പരമാവധി പ്രയോജനപ്പെടുത്തുക. പൂർണ ഉന്മേഷത്തിലേക്ക് നിങ്ങൾ ഇന്ന് എത്തിച്ചേരും. ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റി ഉണ്ടാകും. സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒത്തുള്ള ഒരു വിനോദയാത്ര ആസൂത്രണം ചെയ്യാൻ ഇടയുണ്ട്. നിങ്ങളുടെ ഭാര്യയിൽ നിന്ന് ഒരു നല്ല വാർത്ത ഇന്ന് ലഭിച്ചേക്കും. തീർച്ചയായും ഒരു മഹത്തായ ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്.