കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 24 ഞായര്‍ 2021)

ഇന്നത്തെ ജ്യോതിഷ ഫലം..

ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  ഒക്ടോബര്‍ 24  വാരഫലം  ജ്യോതിഷം  horoscope  jyothisham  todays horoscope  how is your today
നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 24 ഞായര്‍ 2021)

By

Published : Oct 24, 2021, 6:45 AM IST

ചിങ്ങം

നിങ്ങളുടെ ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചിലവഴിക്കുമെങ്കിലും അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലി സ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ശുഭ ദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും കൊയ്യാൻ കഴിയും.

കന്നി

അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പുറത്തേക്ക്‌ വരാനുള്ളൊരു വഴി കണ്ടെത്തിയേക്കും. ആഗ്രഹിക്കാത്ത ഒരു സാഹചര്യം നിങ്ങളെ അസ്വസ്ഥനാക്കും.

തുലാം

കലാപരമായ കഴിവുകൾക്കുള്ള ദിനമാകും. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ പുറത്തുവരും. നിങ്ങളുടെ തിളക്കമേറിയ സൗന്ദര്യ ബോധം ഇന്‍റീരിയർ ഡെക്കറേഷനിൽ മാറ്റങ്ങൾ വരുത്തുന്നതിലേക്ക്‌ നിങ്ങളെ നയിക്കും.

വൃശ്ചികം

തങ്ങളുടെ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ കണ്ടുമുട്ടുകയും അത് ദിനം പൂര്‍ണമായും പ്രവര്‍ത്തന നിരതനാകാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇതിന്‍റെ ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് ആയില്ലെങ്കിലും ക്ഷമ കൂടുതല്‍ മികച്ച പ്രതിഫലം നിങ്ങള്‍ക്ക് നേടിത്തരും.

ധനു

സ്വീകാര്യമല്ലാത്ത മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവയെ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കും.

മകരം

നിങ്ങളുടെ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തന രീതിയില്‍ നിങ്ങള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വര്‍ധിച്ച ആത്മവിശ്വാസം മികച്ച പ്രതിഫലത്തോടെ നല്ലൊരു ദിനം നിങ്ങള്‍ക്ക് സമ്മാനിക്കും.

കുംഭം

ഉദാരവും പിന്തുണയേകുന്നതുമായ പ്രകൃതം മൂലം മറ്റുള്ളവര്‍ വന്ന് നിങ്ങളുടെ പ്രവൃത്തിയില്‍ സഹായിക്കും. നിങ്ങളുടെ ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കുന്നതിന് സഹായകമാകും. നിങ്ങളുടെ സ്‌നേഹിതരാല്‍ നിങ്ങളുടെ ദിനം മികച്ച രീതിയില്‍ അവസാനിക്കും.

മീനം

നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനത്തില്‍ ശ്രദ്ധാലുവായിരിക്കുക. എതിര്‍ ലിംഗത്തില്‍പ്പെട്ടവര്‍ നിങ്ങളെ വാഴ്ത്തിപ്പറയാനുള്ള അവസരം ഉണ്ടാകും. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍ നിങ്ങളെ സഹായിക്കും. വളരെ കണിശക്കാരന്‍ ആണെങ്കില്‍ക്കൂടി നിങ്ങളുടെ ചടുലമായ പ്രകൃതം അപകടസാധ്യതകളിലേക്ക് നിങ്ങളെ നയിക്കും.

മേടം

നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കും. ദിവസം മുഴുവൻ പല തരത്തിലുള്ള കുടുംബ കാര്യങ്ങളിൽ വ്യാപൃതനാകും. കൗമാരക്കാർ ഈ ദിവസം ഷോപ്പിങ്ങിനോ ഒരു സിനിമ കാണുന്നതിനുവേണ്ടിയോ ചിലവഴിക്കുകയും, കൊച്ചുകുട്ടികൾ നിങ്ങളിൽ നിന്നും സമ്മാനങ്ങൾ കിട്ടുന്നതിനായി ബഹളം ഉണ്ടാക്കുകയും ചെയ്യും.

ഇടവം

ആത്മാരാധനയോടുള്ള വികാരങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക്‌ ചെറിയ നിസ്സഹകരണ മനോഭാവം അനുഭവപ്പെടും. നിങ്ങളുടെ ഈ വികാരങ്ങൾ സുപ്രധാന ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കും. ഇത്‌ ഒഴിവാക്കുന്നതിനായി നിങ്ങൾ സ്നേഹിക്കുന്ന ആളുകളോട്‌ കുറച്ച്‌ മൃദുലമായും വിവേകത്തോടും കൂടി സമീപിക്കുക.

മിഥുനം

നയിക്കപ്പെടുകയും,ആജ്ഞകള്‍ നൽകുകയും ചെയ്യുന്ന ഒരാളായി പൊതുസമൂഹം നിങ്ങളെ കാണുന്നു. ശരിക്കും നിങ്ങളുടെ ഹൃദയം എന്ത്‌ ആഗ്രഹിക്കുന്നുവോ അതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ച് സമയമായി ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന സംശയങ്ങളിൽ ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക്‌ കഴിയും.

കര്‍ക്കിടകം

വിജയം കൈവരിക്കാൻ ദൈവാനുഗ്രഹം നിങ്ങളെ സഹായിക്കും. കുട്ടികൾക്ക്‌ അവരുടെ പൂർത്തീകരിക്കാൻ കഴിയാതെ പോയ ആഗ്രഹങ്ങള്‍ സാക്ഷാത്ക രിക്കാനും മറ്റുള്ളവരുടെ മുൻപിൽ ശോഭിക്കാനും ഇത്‌ ഒരു സുവർണാവസരമായിരിക്കും. ഇന്ന്‌ ചിന്തകള്‍ ഒരു കാട്ടു തീ പോലെ പടർന്നുപിടിക്കുകയും എല്ലാ കാര്യങ്ങളും നിങ്ങളുടെ വഴിക്ക് വരികയും ചെയ്യും.

ABOUT THE AUTHOR

...view details