കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ നാല് ഞായർ 2021) - മലയാളം പഞ്ചാംഗം

നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope for the day 4 july 2021  നിങ്ങളുടെ ഇന്നത്തെ ദിവസം  മലയാളം പഞ്ചാംഗം  Horoscope for today
നിങ്ങളുടെ ഇന്ന് (ജൂലൈ നാല് ഞായർ 2021)

By

Published : Jul 4, 2021, 12:26 AM IST

ചിങ്ങം

ഇന്ന് ഗുണദോഷസമ്മിശ്രമായ ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്തുനിഷ്ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ വ്യാപൃതനാകും. ഒരു തീര്‍ഥടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടാം.

കന്നി

ഇന്ന് ഒന്നിനും തന്നെ നിങ്ങളെ തടഞ്ഞു നിർത്താനാവില്ല. നിങ്ങൾക്ക് മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങളെ വരാൻ പോകുന്ന സ്വപ്നങ്ങൾ കാണിച്ചിട്ടുണ്ടാവാം. അത് വളരെ അപ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം. ഇപ്പോൾ നിങ്ങൾ ഈ സ്വപ്നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക, കാത്തിരിക്കുക! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന്‌ അനുകൂല അവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും.

തുലാം

ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ ഗണേശൻ നിങ്ങള്‍ക്ക് ഇന്ന് നല്‍കും. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്മ വളരെ ഉന്മേഷകരവും ആഹ്ലാദകരവുമായിരിക്കും. പുതുയ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും. മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനായിരിക്കാം നിങ്ങള്‍ ഇഷ്ടപ്പെടുന്നത്. ഇന്നത്തെ സായാഹ്നം ചില പ്രണയാനുഭൂതികളുമായി കാത്തിരിക്കുന്നതുപോലെ തോന്നുന്നു. അതിനുപറ്റിയ വിധം വിരുന്നിനും ഉല്ലാസത്തിനുമൊക്കെയുള്ള സമയവുമാണിത്. ആരോഗ്യവും പ്രസരിപ്പും കൊണ്ട് നിങ്ങളും അത്തരം വേളകള്‍ക്ക് അനുയോജ്യനായി തീരും.

വൃശ്ചികം

നിങ്ങൾ ദിവസം മുഴുവനും മാനസികമായി ശാന്തവും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ പ്രതിയോഗികൾ ഇന്ന് തോൽവി സമ്മതിക്കും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. നിങ്ങൾ അപൂർണമായ അസൈൻമെന്റുകൾ പൂർത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും.

ധനു

ഗ്രഹനിലയുടെ സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ പൂര്‍ണമായി പുറത്തു വന്നിട്ടില്ല. തത്ഫലമായി, നിങ്ങൾക്ക് വളരെ അസ്വാസ്ഥ്യമോ മാനസിക പ്രശ്നമോ ഉള്ളതായി തോന്നാം. മികച്ച പ്രകടനം കാഴ്ചവെക്കാൻ നിങ്ങൾക്ക് ഇന്ന് കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം നിങ്ങൾക്ക് സാധിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിങ്ങൾക്കുണ്ടായ സമ്മർദം കാരണം അസിഡിറ്റിയും അനുബന്ധപ്രശ്നങ്ങളുമുണ്ടാകാം.

മകരം

ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത സംഭവങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. സ്ത്രീകളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്തിയെ വ്രണപ്പെടുത്തുന്ന കാര്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്.

കുംഭം

ഇപ്പോൾ, നിഷേധാത്മകചിന്തകളിൽ ഭൂരിഭാഗവും മാറി നിങ്ങളാകെ നന്നായിട്ടുണ്ടാകണം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമാണ് ഇന്ന്. നിങ്ങൾക്ക് സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും.

മീനം

ഇന്ന് ഒരുപാടു പണം ചെലവിടുന്നത് ഒഴിവാക്കാൻ നിങ്ങളോട് ഉപദേശിക്കുന്നു. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തളർത്താൻ അനുവദിക്കരുത്.

മേടം

പഴയ പല ഒര്‍മ്മകളും ഇന്ന് നിങ്ങളെ സ്വാധീനിക്കും, അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. പണം സൂക്ഷിക്കുന്നതിൽ പ്രവണത കാണിക്കുകയും ചെയ്യും.

ഇടവം

നിങ്ങൾക്ക് ഈ ദിവസം അനുകൂലമായ ഒന്നല്ല. ആക്രമപരമായ മനോഭാവമാണ് നിങ്ങള്‍ ഇന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്‌ക്ക് വിധേയമാക്കുക. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമായ ഒന്നല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.

മിഥുനം

ബിസിനസിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ആവേശകരമായ ഊർജ്ജസ്വലത കാണാനാകുന്നതാണ്. നിങ്ങൾ തൊടുന്ന എന്തുതന്നെ ആയിരുന്നാലും അവ സ്വർണമായി മാറാം. ഇപ്പോൾ നേട്ടങ്ങൾ കൊയ്യുക. കച്ചവട മേഖലയിൽ വരുമാനം കുത്തനെ ഉയരും, നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ ആനുകൂല്യങ്ങൾ കൊണ്ടുവരികയും ചെയ്യാം. നല്ല ബന്ധം നിലനിർത്തുക!

കര്‍ക്കിടകം

നക്ഷത്രങ്ങൾ ഭാഗ്യം കൊണ്ടു വരുന്നു, അതുകൊണ്ട് സമയം അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ സമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സമയത്തും വീട്ടിലും മിഴിവേറിയ സമയങ്ങൾ നല്ല ഫലങ്ങൾ ഉറപ്പുവരുത്തുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദ നിമിഷങ്ങൾ നിങ്ങൾക്ക് ഒരു നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.

ABOUT THE AUTHOR

...view details