ചിങ്ങം:നിങ്ങളുടെ പ്രാധാന്യമോ സ്വാധീനമോ ദുർബലീകരിക്കുന്നത് ഒരിക്കലും ഒരു നല്ല തീരുമാനമായിരിക്കില്ല. എന്ത് നിഗൂഡതയും വെളിവാക്കാനുള്ള ശക്തി നിങ്ങൾക്ക് ഉണ്ട്. അതുകൊണ്ട് നിങ്ങളുടെ സ്വാധീനം അങ്ങേയറ്റത്തെ ശൗര്യത്തോട് ഇന്ന് ഉപയോഗിക്കുക. ഇക്കാരണത്താൽ ബിസിനസ് രംഗങ്ങളിൽ വലിയ ഇടപാടുകൾ നടത്താനും വൻ ബിസിനസുകള്‍ മുറുകെപ്പിടിക്കാനും നിങ്ങൾക്ക് സാധിക്കുന്നതാണ്.
കന്നി:ഇന്ന് നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ മറ്റുള്ളവരാല്‍ പുകഴ്ത്തപ്പെടാം. വർഷങ്ങളായി സ്വന്തം വസ്‌തുവകകൾക്കായി നിങ്ങൾ നടത്തുന്ന നിരന്തര പ്രയത്നത്തിന് ഫലമുണ്ടാകാന്‍ സാധ്യത. അനുയോജ്യമായ കരകൗശല വസ്‌തുക്കൾ കൊണ്ടോ ഗൃഹോപകരണങ്ങൾ കൊണ്ടോ നിങ്ങൾ ഇന്ന് വീട് അലങ്കരിക്കും.
തുലാം: തിളക്കമാർന്ന ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നല്ല രീതിയില്‍ നിങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ സാധിക്കും. പ്രിയപ്പെട്ട വ്യക്തികള്‍ക്കൊപ്പം വൈകുന്നേരം ഒരു ഷോപ്പിങ്ങിന് പോകാന്‍ സാധ്യത.
വൃശ്ചികം: ഈ ദിവസം നിങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്‌ക്കാന്‍ ശ്രമിക്കുക. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുയെടും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും സമാന്യം നല്ല ലാഭം വന്നുചേരാന്‍ സാധ്യത.
ധനു: ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ചെയ്‌ത് തീര്‍ക്കാന്‍ ഇന്ന് അവസരം ലഭിച്ചേക്കാം. സന്തോഷത്തോടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കാന്‍ സാധിക്കും.
മകരം:നിങ്ങളുടെ ജീവിതത്തില്‍ കുടുംബ ബന്ധങ്ങളാണ് ഏറ്റവും ശക്തവും പ്രധാനവുമെന്ന് ഈ ദിനം തെളിയിക്കും. വീട്ടുകാരില്‍ നിന്ന് കിട്ടുന്ന മതിയായ പിന്തുണയും പ്രോത്സാഹനവും വീടിന്‍റെ പുനരുദ്ധാരണത്തിന് നിങ്ങളെ സഹായിക്കും. വീട്ടുകാരുടെ പിന്തുണയോടെ പല കാര്യങ്ങളും ചെയ്‌ത് തീര്‍ക്കാനും സാധിച്ചേക്കാം.