ചിങ്ങം : കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക് ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്ക്കാവൂ. നിങ്ങളുടെ പങ്കാളിയിൽ നിന്നും ചിലകാര്യങ്ങളില്‍ അതൃപ്‌തി ഉണ്ടായേക്കാം.
കന്നി : നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതായിരിക്കും. അത് നിങ്ങൾക്ക് വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് നന്നായിരിക്കും.
തുലാം :നിങ്ങൾക്ക് നല്ല മനസുഖം അനുഭവപ്പെടും. കഴിഞ്ഞകാലത്തെ നല്ല കാര്യങ്ങള്‍ ഓർമിക്കാൻ ഇഷ്‌ടപ്പെടും. നിങ്ങൾക്ക് സമാന ചിന്താഗതിക്കാരായ ആളുകളുമായി സംസാരിക്കാന്‍ അവസരമുണ്ടാകും. ഒപ്പം നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവെക്കുകയും ചെയ്യും. തത്ത്വചിത്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ നിങ്ങൾ പങ്കുവയ്ക്കും. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുന്നതിനു പകരം വര്‍ത്തമാന കാലത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കും.
വൃശ്ചികം : ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. ബിസിനസ് മീറ്റിംഗുകളിലും പ്രൊഫഷണൽ ചർച്ചകളിലും നിങ്ങള്‍ക്ക് തിളങ്ങാന്‍ സാധിക്കും. നിങ്ങളുടെ നർമ്മബോധം ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരെയും ചിരിപ്പിക്കുകയും നിങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുകയും ചെയ്യും.
ധനു :പ്രണയിക്കുന്നവര്‍ക്ക് ഇന്ന് അനുകൂല സമയമാണ്. പ്രണയിനിയെ കുറിച്ചും ഭാവിയെ കുറിച്ചും നിങ്ങള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കാണും. നിങ്ങളുടെ വാര്‍ഡ്‍റോബ് പുതുക്കണമെന്ന് തോന്നും. അതുകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ഷോപ്പിങ്ങിന് പോയേക്കും. ഈ ദിവസം ഉജ്ജ്വലമായിരിക്കും.
മകരം :ഇന്ന്, നിങ്ങൾ മുമ്പ് നടത്തിയ തെറ്റുകളെക്കുറിച്ച് ചിന്തിക്കും. ജോലിയിൽ നിങ്ങളുടെ ടീമിന്‍റെ വിജയത്തിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കും. എന്നിരുന്നാലും, നിങ്ങളുടെ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം അല്ലെങ്കിൽ അർഹമായ അഭിനന്ദനം ലഭിക്കാതിരിക്കാം. ഇത് നിങ്ങളെ നിരാശരാക്കും, പക്ഷേ നിങ്ങളുടെ വില നിങ്ങൾക്ക് അറിയാവുന്നതു കൊണ്ട് നിങ്ങൾ അതിനെക്കുറിച്ച് പരാതി പറയില്ല.