കേരളം

kerala

ETV Bharat / bharat

കന്നി നോമ്പുക്കാരിക്ക് ഹിന്ദു കുടുംബത്തിന്‍റെ ആദരം - ഹിന്ദു

ഷിഫ്‌നാസിനായി കുടുംബം ഇഫ്താറൊരുക്കുകയും പുതുവസ്ത്രം സമ്മാനിക്കുകയും ചെയ്തു

Hope amid hate: Hindu family honours Muslim child on completing her maiden fast  കന്നി നോമ്പുക്കാരിക്ക് ഹിന്ദു കുടുംബത്തിന്‍റെ ആദരം  നോമ്പ്  ഇഫ്താര്‍  റമദാന്‍  ഹിന്ദു  മുസ്‌ലിം
കന്നി നോമ്പുക്കാരിക്ക് ഹിന്ദു കുടുംബത്തിന്‍റെ ആദരം

By

Published : Apr 21, 2022, 8:22 AM IST

വിജയപുര(കര്‍ണാടക): രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ഗീയതകള്‍ക്കിടയിലും മാതൃകയായിരിക്കുകയാണ് വിജയപൂര്‍ ജില്ലയിലെ മുദ്ദേബിഹാല പട്ടണത്തിലെ രണ്ടു കുടുംബങ്ങള്‍. വര്‍ഷങ്ങളായി സൗഹാര്‍ദത്തിലാണ് വാസുദേവ നാരായണ റാവു ശാസ്‌ത്രിയും അല്ലിസാബ കുന്തേജിയും. കുന്തേജിയുടെ പേരക്കുട്ടി ആറു വയസായ ഷിഫനാസ് റമദാനിലെ ആദ്യ നോമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ശാസ്‌ത്രിയുടെ കുടുംബം ഷിഫനാസിനെ ആദരിക്കാന്‍ തീരുമാനിച്ചു.

അതിനായി ഷിഫനാസിന്‍റെ പിതാവ് മുഹമ്മദ് റഫീഖിന്‍റെയും മാതാവ് ഫിര്‍ദൗസിന്‍റെയും സമ്മതത്തോടെ ശാസ്‌ത്രി ഷിഫനാസിനെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആരതി ഉഴിഞ്ഞാണ് ശാസ്‌ത്രിയുടെ കുടുംബം ഷിഫ്നാസിനെ സ്വീകരിച്ചത്. ഷിഫ്‌നാസിനായി ശാസ്‌ത്രിയുടെ കുടുംബം വിഭവ സമൃദ്ധമായ ഇഫ്‌താര്‍ ഒരുക്കുകയും ചെയ്തിരുന്നു.

ഇഫ്‌താര്‍ വിരുന്നിന് ശേഷം ഷിഫ്‌നാസിനായി കുടുംബം പുതുവസ്ത്രങ്ങള്‍ സമ്മാനിക്കുകയും ശാസ്‌ത്രിയുടെ മക്കളായ ഗൗരിയും റാണിയും അവളെ പുതുവസ്ത്രം ധരിപ്പിക്കുകയും ചെയ്തു.

also read:റമദാനില്‍ മുസ്‌ലിം പള്ളി പെയിന്‍റടിച്ച് ഹിന്ദു യുവാവ്; മാതൃകയായി വറ്റല്ലൂരിലെ സഹോദരന്‍

ABOUT THE AUTHOR

...view details