കേരളം

kerala

ETV Bharat / bharat

Honor Killing in Mumbai ഇതര മതസ്ഥനെ വിവാഹം ചെയ്‌തു; മകളെയും മരുമകനെയും കൊലപ്പെടുത്തിയ പിതാവ് അടക്കം 3 പേര്‍ അറസ്റ്റില്‍ - ഉത്തര്‍പ്രദേശ്

Father Killed Daughter And Her Husband: മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ പിതാവും സഹോദരനും കൂട്ടാളിയും അറസ്റ്റില്‍. കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശ്- ഗോവണ്ടി സ്വദേശികള്‍. പ്രണയ വിവാഹത്തിലെ ദുരഭിമാനമാണ് കൊലയ്‌ക്ക് കാരണമെന്ന് പൊലീസ്.

Honor Killing in Mumbai  Father Killed Daughter And Her Husband  ഇതര മതസ്ഥനെ വിവാഹം ചെയ്‌തു  ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി  പിതാവ് അടക്കം 3 പേര്‍ അറസ്റ്റില്‍  ഉത്തര്‍പ്രദേശ്  ഗോവണ്ടി
Honor Killing in Mumbai Father Killed Daughter And Her Husband

By ETV Bharat Kerala Team

Published : Oct 18, 2023, 12:43 PM IST

Updated : Oct 18, 2023, 3:03 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ പിതാവും സഹോദരനും കൂട്ടാളിയും പിടിയില്‍. ഗോവന്ദി സ്വദേശിനിയും ഭര്‍ത്താവായ ഉത്തര്‍പ്രദേശ്‌ സ്വദേശി കരണ്‍ രമേശ്‌ ചന്ദ്രയുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) ഗോവണ്ടിയില്‍ നിന്നും കരണിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മകള്‍ മറ്റൊരു മതസ്ഥനായ കരണിനെ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്. ഒക്‌ടോബര്‍ 14നാണ് ഗോവണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിലേക്ക് പൊലീസ് എത്തിയത്.

ഒരു വര്‍ഷം മുമ്പാണ് കരണ്‍ വിവാഹിതനായത്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടില്‍ അറിയിച്ചിരുന്നുവെങ്കിലും കുടുംബം അത് നിരസിച്ചു. കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഹേംരാജ്‌ രജ്‌പുത്ത് പറഞ്ഞു.

സംഭവത്തിലെ മുഖ്യ പ്രതിയുടെ മകനും കൂട്ടാളിയും പ്രായപൂര്‍ത്തിയാകാത്തവരാണ്. കരണിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയത്തെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്.

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ മകളുടെ മൃതദേഹം സൂക്ഷിച്ച സ്ഥലവും ഇയാള്‍ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഹേംരാജ്‌ രാജ്‌പുത്ത് പറഞ്ഞു.

കര്‍ണാടകയിലും ദുരഭിമാന കൊല: ഇതര ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് ബാംഗാരപേട്ടില്‍ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അടുത്തിടെയാണ്. സംഭവത്തില്‍ മനംനൊന്ത കാമുകന്‍ ആത്മഹത്യ ചെയ്യുകയും ചെയ്‌തു. കാമസമുദ്ര സ്വദേശിനിയായ കീര്‍ത്തിയാണ് കൊല്ലപ്പെട്ടത്.

കീര്‍ത്തിയുടെ കാമുകന്‍ ഗംഗാധറാണ് ആത്മഹത്യ ചെയ്‌തത്. സംഭവത്തില്‍ പിതാവ് കൃഷ്‌ണമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്. ഇക്കാര്യം കീര്‍ത്തി കുടുംബത്തെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇരുവരും വ്യത്യസ്‌ത മതസ്ഥരായത് കൊണ്ട് തന്നെ കുടുംബം ബന്ധം നിരസിച്ചു. മാത്രമല്ല ഗംഗാധറുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പിതാവ് നിര്‍ദേശിക്കുകയും ചെയ്‌തു.

എന്നാല്‍ പിതാവിന്‍റെ നിര്‍ദേശം മറികടന്ന് വീണ്ടും യുവാവുമായുള്ള ബന്ധം തുടര്‍ന്നതിലെ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാത്രിയില്‍ മുറിക്കുള്ളില്‍ ഉറങ്ങി കിടന്ന മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

also read:Woman Arrested For Killing Mother in law സമ്പത്ത് കൈക്കലാക്കാന്‍ അമ്മായിമ്മയെ കൊലപ്പെടുത്തി; മരുമകളും കാമുകനും അടക്കം 3 പേര്‍ അറസ്റ്റില്‍

Last Updated : Oct 18, 2023, 3:03 PM IST

ABOUT THE AUTHOR

...view details